​ഇഞ്ചി ചായയോ ​ഗ്രീൻ ടീയോ? തണുപ്പ് കാലത്ത് കുടിക്കാൻ ഏറ്റവും നല്ലത് ഏതാണ്?

Published : Dec 17, 2024, 04:58 PM ISTUpdated : Dec 17, 2024, 05:03 PM IST
 ​ഇഞ്ചി ചായയോ ​ഗ്രീൻ ടീയോ? തണുപ്പ് കാലത്ത് കുടിക്കാൻ ഏറ്റവും നല്ലത് ഏതാണ്?

Synopsis

​ഇഞ്ചിയുടെ ആൻ്റിമൈക്രോബയൽ, ആൻറി-ഇൻഫ്ലമേറ്ററി ഗുണങ്ങൾ രോഗപ്രതിരോധശേഷി  കൂട്ടാൻ സഹായിക്കുന്നു. ഇത് തണുപ്പ് കാലത്ത് ജലദോഷവും പനിയും പിടിപെടാനുള്ള സാധ്യത കുറയ്ക്കും.

തണുപ്പ് കാലത്ത് വിവിധ ആരോ​ഗ്യപ്രശ്നങ്ങളാണ് നേരിടുന്നത്. പനി, ജലദോഷം, ചുമ എന്നിവയാണ് പ്രധാനമായി പലരേയും അലട്ടുന്ന പ്രശ്നം. പ്രതിരോധശേഷി കൂട്ടുന്നത് വിവിധ സീസണൽ രോ​ഗങ്ങളെ തടയുന്നതിന് സഹായിക്കുന്നു. തണുപ്പ് കാലത്ത് വിവിധ ഹെർബൽ ചായകൾ കുടിക്കുന്നത് പ്രതിരോധ സംവിധാനം മെച്ചപ്പെടുത്തുക മാത്രമല്ല വിവിധ അണുബാധകളിൽ നിന്ന് രക്ഷിക്കുകയും ചെയ്യുന്നു. 

തണുപ്പ് കാലത്ത്  പ്രതിരോധശേഷി കൂട്ടുന്നതിനായി ചായകൾ കുടിക്കാറുണ്ട്. അതിലൊന്നാണ് ഇ‍ഞ്ചി ചായ. പ്രതിരോധശേഷി കൂട്ടാൻ ഇഞ്ചി ചായ സഹായിക്കുന്ന പാനീയമാണ്. അത് പോലെ മറ്റൊരു പാനീയമാണ് ​ഗ്രീൻ ടീ. ഗ്രീൻ ടീയിലും ഇഞ്ചി ചായയിലും വിവിധ ആൻ്റിഓക്‌സിഡൻ്റുകൾ അടങ്ങിയിട്ടുള്ളത് കൊണ്ട് തന്നെ പ്രതിരോധശേഷി വർധിപ്പിക്കാൻ കഴിയും. തണുപ്പ് കാലത്ത് കുടിക്കാൻ ഏറ്റവും നല്ലത് ഏതാണ്?

ഇഞ്ചിയിലെ ബയോ ആക്റ്റീവ് സംയുക്തങ്ങളാണ് ജിഞ്ചറോളും ഷോഗോളും. ഇഞ്ചിയിലും ​​ഗ്രീൻ ടീയിലും ആന്റി-ഇൻഫ്ലമേറ്ററി, ആന്റി വൈറൽ, ആൻ്റിഓക്‌സിഡൻ്റ് ​ഗുണങ്ങളുണ്ട്. ഗ്രീൻ ടീയിലെ കാറ്റെച്ചിനുകൾ പ്രത്യേകിച്ച് എപിഗല്ലോകാറ്റെച്ചിൻ ഗാലേറ്റ്, കോശങ്ങൾക്ക് കേടുപാടുകൾ സംഭവിക്കാതെ സംരക്ഷിക്കാൻ കഴിയും.

​ഇഞ്ചിയുടെ ആൻ്റിമൈക്രോബയൽ, ആൻറി-ഇൻഫ്ലമേറ്ററി ഗുണങ്ങൾ രോഗപ്രതിരോധ ശേഷി കൂട്ടാൻ സഹായിക്കുന്നു. ഇത് തണുപ്പ് കാലത്ത് ജലദോഷവും പനിയും പിടിപെടാനുള്ള സാധ്യത കുറയ്ക്കും.

ദഹനപ്രശ്‌നങ്ങൾ ഒഴിവാക്കുന്നതിനും ദഹനം മെച്ചപ്പെടുത്തുന്നതിനും ഇഞ്ചി ചായ മികച്ചൊരു പരിഹാരമാണ്. കൂടാതെ, ഇ‍ഞ്ചി ചായ സന്ധി വേദനയും കാഠിന്യവും ലഘൂകരിക്കാൻ സഹായിക്കും.

ഇഞ്ചി ചായ തൊണ്ടവേദന കുറയ്ക്കുന്നതിനും ശ്വാസകോശ സംബന്ധമായ പ്രശ്നങ്ങളിൽ നിന്ന് ആശ്വാസം നൽകാനും സഹായിക്കും. ‌തൊണ്ടവേദനയ്ക്ക് കാരണമാകുന്ന ബാക്ടീരിയ അല്ലെങ്കിൽ വൈറൽ അണുബാധകളെ ചെറുക്കാൻ സഹായിക്കുന്ന ആൻ്റിമൈക്രോബയൽ ഗുണങ്ങൾ ഇഞ്ചിയിൽ അടങ്ങിയിട്ടുണ്ടെന്ന് ഇൻ്റർനാഷണൽ ജേണൽ ഓഫ് പ്രിവൻ്റീവ് മെഡിസിനിൽ 2013-ൽ പ്രസിദ്ധീകരിച്ച പഠനത്തിൽ പറയുന്നു. 

 ഗ്രീൻ ടീയിലെ കാറ്റെച്ചിനുകൾ ഓക്‌സിഡേറ്റീവ് സ്ട്രെസ് കുറയ്ക്കുകയും മൊത്തത്തിലുള്ള ആരോഗ്യത്തെ സഹായിക്കുകയും ചെയ്യുന്നു. ഇത് ചർമ്മത്തിലും ശരീരത്തിലും തണുത്ത കാലാവസ്ഥയുടെ പ്രത്യാഘാതങ്ങളെ ചെറുക്കാൻ സഹായിക്കുന്നു.

മറ്റൊന്ന് ​ഗ്രീൻ ടീ കുടിക്കുന്നത് കരളിന്റെ ആരോ​ഗ്യത്തെ സംരക്ഷിക്കുന്നു.  ശരീരത്തിൽ അടിഞ്ഞ് കൂടുന്ന  വിഷവസ്തുക്കളെ നീക്കം ചെയ്യാനും സഹായിക്കുന്നു. ഗ്രീൻ ടീയിൽ വിറ്റാമിൻ സി അടങ്ങിയിട്ടുണ്ട്‌. ഇത് അണുബാധകളിൽ നിന്ന് സംരക്ഷിക്കാൻ സഹായിക്കും.  വിറ്റാമിൻ സി രോഗപ്രതിരോധ പ്രതിരോധത്തിന് സഹായിക്കുന്നു.

ഗ്രീൻ ടീയിലെ കഫീൻ, എൽ-തിയനൈൻ എന്നിവ ഊർജ്ജം നൽകുന്നതിനും ശ്രദ്ധ വർദ്ധിപ്പിക്കുകയും ചെയ്യുന്നു. ഇത് ശൈത്യകാലത്തെ അലസതയെ ചെറുക്കാൻ സഹായിക്കുന്നതായി പഠനങ്ങൾ പറയുന്നു. തണുപ്പ് കാലത്ത് ഏറ്റവും നല്ലത് ഇഞ്ചി ചായ ആണെന്ന് തന്നെ പറയാം. കാരണം ചുമ, ജലദോഷം എന്നിവയിൽ നിന്ന് ആശ്വാസം നൽകുന്നു. എന്നാൽ,  ഗ്രീൻ ടീ മൊത്തത്തിലുള്ള ആരോഗ്യത്തിന് നല്ലതായി വിദ​ഗ്ധർ പറയുന്നു. 

എന്താണ് സോറിയാസിസ്? ഏതൊക്കെ ഭക്ഷണങ്ങൾ കഴിക്കാം ?

 

 

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Health News അറിയൂ. Food and Recipes തുടങ്ങി മികച്ച ജീവിതം നയിക്കാൻ സഹായിക്കുന്ന ടിപ്സുകളും ലേഖനങ്ങളും — നിങ്ങളുടെ ദിവസങ്ങളെ കൂടുതൽ മനോഹരമാക്കാൻ Asianet News Malayalam

 

click me!

Recommended Stories

ശൈത്യകാലത്തെ നിർജ്ജലീകരണം തടയാൻ നിർബന്ധമായും ശ്രദ്ധിക്കേണ്ട കാര്യങ്ങൾ
അടിക്കടിയുള്ള വയറുവേദന അവഗണിക്കരുത്; ഈ 6 രോഗങ്ങളുടെ മുന്നറിയിപ്പാകാം