ഗ്ലോക്കോമ; അറിഞ്ഞിരിക്കേണ്ട ചില കാര്യങ്ങൾ

By Web TeamFirst Published Apr 2, 2021, 6:27 PM IST
Highlights

60 വയസ് കഴിഞ്ഞവർ വർഷത്തിൽ ഒരിക്കലും 40 വയസ്സിന് മുകളിലുള്ളവർ രണ്ട് വർഷത്തിലൊരിക്കലും സമഗ്രമായ നേത്ര പരിശോധന നടത്തണമെന്ന് ഡോ. തനുജ് വ്യക്തമാക്കി.

കാഴ്ച നൽകുന്നതിനുള്ള ഒപ്റ്റിക് നാഡിക്ക് നാശമുണ്ടായി ക്രമേണ കാഴ്ച നഷ്ടപ്പെടുകയും തുടർന്ന് മുഴുവനായും കാഴ്ച നഷ്ടപ്പെടുകയും ചെയ്യുന്ന അവസ്ഥയാണ്​ ​'ഗ്ലോക്കോമ' (Glaucoma). കുടുംബത്തിൽ ആർക്കെങ്കിലും ​ഗ്ലോക്കോമ ഉണ്ടെങ്കിൽ, 60 വയസ്സിന് മുകളിലുള്ളവർ, പ്രമേഹബാധിതർ, രക്തസമ്മർദ്ദമുള്ളവർ, നേത്രരോ​ഗങ്ങൾ ഉള്ളവർ  എന്നിവർക്ക് ഗ്ലോക്കോമ പിടിപെടാനുള്ള സാധ്യത കൂടുതലാണ്. 

കണ്ണിലെ അസാധാരണമായ ഉയർന്ന രക്തസമ്മർദ്ദം ഒപ്റ്റിക് നാഡിക്ക് കേടുപാടുകൾ വരുത്താൻ കാരണമാകും. 60 വയസ്സിന് മുകളിലുള്ളവർക്ക് കാഴ്ചക്കുറവിനുള്ള പ്രധാന കാരണങ്ങളിലൊന്നാണ് ഗ്ലോക്കോമയെന്ന് ഓൾ ഇന്ത്യ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസിലെ (എയിംസ്) ഒഫ്താൽമോളജി വിഭാ​ഗം മേധാവി ഡോ. തനുജ് ദാദ പറഞ്ഞു. ഗ്ലോക്കോമ ​ഗൗരവമായി തന്നെ കാണേണ്ട അസുഖമാണെന്ന് ഡോ. തനുജ് പറഞ്ഞു.

 

 

ലോകമെമ്പാടും കാഴ്ച്ചക്കുറവിന്റെ പ്രധാന കാരണങ്ങളിലൊന്ന് ഗ്ലോക്കോമയാണ്. ഏകദേശം 80 ദശലക്ഷം ആളുകളെ ഈ രോഗം ബാധിച്ചിട്ടുള്ളതായാണ് റിപ്പോർട്ടുകൾ. ഒപ്റ്റിക് നാഡിയിലേക്കുള്ള രക്തയോട്ടം കുറയുന്നത് കാരണം നാഡിക്ക് കേടുപാടുകൾ സംഭവിക്കുന്നു. ഈ കേടുപാടുകൾ ക്രമേണ വർദ്ധിക്കുകയും ഗ്ലോക്കോമ മൂലം കാഴ്ചക്കുറവ് ഉണ്ടാവുകയും ചെയ്യുന്നുവെന്ന് ഡോ. തനുജ് പറഞ്ഞു.

ഗ്ലോക്കോമയ്ക്ക് ആദ്യമൊന്നും ലക്ഷണങ്ങളൊന്നും ഉണ്ടാകാറില്ല. എന്നാൽ ചിലർക്ക് തലവേദന, കണ്ണ്‌വേദന, കണ്ണിന് ചുവപ്പ് നിറം, കൃഷ്ണമണിയിൽ നിറവ്യത്യാസം തുടങ്ങിയ ലക്ഷണങ്ങൾ ഉണ്ടാകാറുണ്ട്. 60 വയസ് കഴിഞ്ഞവർ വർഷത്തിൽ ഒരിക്കലും 40 വയസ്സിന് മുകളിലുള്ളവർ രണ്ട് വർഷത്തിലൊരിക്കലും സമഗ്രമായ നേത്ര പരിശോധന നടത്തണമെന്ന് ഡോ. തനുജ് വ്യക്തമാക്കി.

ഗ്ലോക്കോമയെ എങ്ങനെ തടയാം? പുതിയ പഠനം പറയുന്നത്...

 

 
 

click me!