ഭാരം കുറയ്ക്കാൻ സ്പെഷ്യൽ കറുവപ്പട്ട ചായ; ഈസിയായി തയ്യാറാക്കാം

Web Desk   | Asianet News
Published : Apr 01, 2021, 11:01 PM IST
ഭാരം കുറയ്ക്കാൻ സ്പെഷ്യൽ കറുവപ്പട്ട ചായ; ഈസിയായി തയ്യാറാക്കാം

Synopsis

കറുവപ്പട്ടയിൽ അടങ്ങിയിരിക്കുന്ന ആന്റിഓക്സിഡന്റുകൾ സ്ത്രീകളിൽ കണ്ട് വരുന്ന പ്രീമെൻസ്ട്രൽ സിൻഡ്രോം (പി‌എം‌എസ്) കുറയ്ക്കാനും സഹായിക്കുന്നു.  

ശരീരഭാരം കുറയ്ക്കാൻ ആ​ഗ്രഹിക്കുന്നവർ ഇനി മുതൽ ദിവസവും ഒരു ​ഗ്ലാസ്  കറുവപ്പട്ട ചായ കുടിക്കുന്നത് ശീലമാക്കാവുന്നതാണ്. ഹൃദയാരോഗ്യം മെച്ചപ്പെടുത്തുക, ആർത്തവവിരാമം ലഘൂകരിക്കുക, രക്തത്തിലെ പഞ്ചസാരയുടെ അളവ് കുറയ്ക്കുക എന്നിവ ഉൾപ്പെടെ ആരോഗ്യപരമായ പല ​ഗുണങ്ങളും കറുവപ്പട്ട ചായ നൽകുന്നു.

 കറുവപ്പട്ടയിൽ അടങ്ങിയിരിക്കുന്ന ആന്റിഓക്സിഡന്റുകൾ സ്ത്രീകളിൽ കണ്ട് വരുന്ന പ്രീമെൻസ്ട്രൽ സിൻഡ്രോം (പി‌എം‌എസ്) കുറയ്ക്കാനും സഹായിക്കുന്നു.

കറുവപ്പട്ടയിൽ അടങ്ങിയിരിക്കുന്ന ആന്റിഓക്സിഡന്റുകൾ ഇടയ്ക്കിടെയുള്ള ദഹനസംബന്ധമായ പ്രശ്നങ്ങളും തുമ്മൽ, ചുമ എന്നിവയ്ക്ക് മികച്ചൊരു പരിഹാരമാണ്. എങ്ങനെയാണ് കറുവപ്പട്ട ചായ തയ്യാറാക്കുന്നതെന്ന് നോക്കാം....

 വെള്ളം                   2 കപ്പ്
 കറുവപ്പട്ട               2 ടീസ്പൂൺ
 പഞ്ചസാര             ആവശ്യത്തിന്
 തേയില                 1 ടീസ്പൂണ്‍
 ഇഞ്ചി                    1 ടീസ്പൂൺ( ചതച്ചത്)
പുതിനയില             3 എണ്ണം

തയ്യാറാക്കുന്ന വിധം...

ആദ്യം വെള്ളം നല്ല പോലെ തിളപ്പിക്കുക. വെള്ളം തിളച്ച് കഴിഞ്ഞാൽ അതിലേക്ക്  തേയില, കറുവപ്പട്ട,  ഇഞ്ചി, പുതിനയില എന്നിവ ചേർക്കുക. തിളച്ച് കഴിഞ്ഞാൽ വെള്ളം അരിപ്പയിൽ അരിച്ചു മാറ്റി വയ്ക്കുക. ശേഷം ആവശ്യത്തിന് പഞ്ചസാരയും ചേര്‍ത്ത് കുടിക്കാവുന്നതാണ്.

 

PREV
click me!

Recommended Stories

കിവി കഴിച്ചാൽ ഈ രോ​ഗങ്ങളെ അകറ്റി നിർത്താം
50 വയസ്സിന് താഴെയുള്ളവരിൽ പ്രമേഹം ഹൃദയാഘാത സാധ്യത വർദ്ധിപ്പിക്കുന്നു ; പഠനം