45 ദിവസം പ്രായമുള്ള ആണ്‍കുഞ്ഞിന്‍റെ വയറ്റില്‍ ഭ്രൂണാവസ്ഥയിലുള്ള ശിശു

By Web TeamFirst Published Apr 18, 2019, 7:42 PM IST
Highlights

45 ദിവസം പ്രായമുള്ള ആണ്‍കുഞ്ഞിന്‍റെ വയറ്റില്‍ നിന്ന് ഭ്രൂണാവസ്ഥയിലുള്ള ശിശുവിനെ നീക്കം ചെയ്തു.  

45 ദിവസം പ്രായമുള്ള ആണ്‍കുഞ്ഞിന്റെ വയറ്റില്‍ നിന്ന് ഭ്രൂണാവസ്ഥയിലുള്ള ശിശുവിനെ നീക്കം ചെയ്തു. കോഴിക്കോട് ഗവ. മെഡിക്കല്‍ കോളേജില്‍ മാതൃശിശുസംരക്ഷണ കേന്ദ്രത്തിലെ ശിശുരോഗ ശസ്ത്രക്രിയാ വിഭാഗത്തില്‍ ബുധനാഴ്ചയാണ് ഈ അപൂര്‍വ ശസ്ത്രക്രിയ നടന്നത്.മലപ്പുറം സ്വദേശികളായ ദമ്പതിമാരുടെ 45 ദിവസം പ്രായമുള്ള ആണ്‍കുഞ്ഞിന്റെ വയറ്റില്‍ നിന്നാണ് ഭ്രൂണാവസ്ഥയിലുള്ള ശിശുവിനെ പുറത്തെടുത്തത്. 

അഞ്ചുലക്ഷത്തിലൊരാള്‍ക്ക് മാത്രമാണ് ഇത് കണ്ടുവരുന്നത്. ഏതാണ്ട് 15 വര്‍ഷങ്ങള്‍ക്ക് ശേഷമാണ് ഇങ്ങനെ സംഭവിക്കുന്നതെന്നും ഡോക്ടര്‍മാര്‍ പറഞ്ഞു. ശസ്ത്രക്രിയയ്ക്ക് ശേഷം കുട്ടി സുഖം പ്രാപിച്ചുവരുന്നതായി ഡോക്ടര്‍മാര്‍ പറഞ്ഞു. ശരീരത്തിനുള്ളില്‍ ഭ്രൂണത്തോട് സാമ്യമുള്ള കോശം അതിന്‍റെ ഇരട്ടയ്ക്കുള്ളില്‍ വളരുന്ന അവസ്ഥയാണിത്. 1808-ല്‍ ജോര്‍ജ് വില്യം യൂംഗാണ് ഇത് ആദ്യമായി രേഖപ്പെടുത്തിയത്. 

click me!