ഉറക്കക്കുറവാണോ പ്രശ്നം? എങ്കിൽ ഭക്ഷണത്തിൽ ശ്രദ്ധിക്കേണ്ട ചില കാര്യങ്ങളിതാ...

Published : Mar 04, 2023, 12:52 PM IST
ഉറക്കക്കുറവാണോ പ്രശ്നം? എങ്കിൽ ഭക്ഷണത്തിൽ ശ്രദ്ധിക്കേണ്ട ചില കാര്യങ്ങളിതാ...

Synopsis

വൈകുന്നേരത്തെ ചായ സമയത്ത് നട്‌സ് ഉൾപ്പെടുത്തുക. ബദാം, വാൾനട്ട്, പിസ്ത, കശുവണ്ടി എന്നിവ ഉറക്കത്തിന് അനുയോജ്യമായ ഭക്ഷണമായി വിദ​ഗ്ധർ പറയുന്നു. അണ്ടിപ്പരിപ്പിൽ മെലറ്റോണിനും മറ്റ് ധാതുക്കളായ മഗ്നീഷ്യം, സിങ്ക് എന്നിവയും ഉൾപ്പെടുന്നു. അവ നിരവധി ശാരീരിക പ്രവർത്തനങ്ങൾക്ക് നിർണായകമാണ്.  

നമ്മുടെ ദൈനംദിന ജീവിതത്തിലെ ഏറ്റവും പ്രധാനപ്പെട്ട കാര്യങ്ങളിലൊന്നാണ് ഉറക്കം. നല്ല ഉറക്കം നമ്മുടെ ആരോഗ്യത്തിന് നിർണായകമാണ്. ഉറക്കക്കുറവ് മാനസികാവസ്ഥയെ മാത്രമല്ല രോഗപ്രതിരോധ ശേഷിയെയും ബാധിക്കാം. പഴങ്ങളും പച്ചക്കറികളും അടങ്ങിയ സമീകൃതാഹാരത്തിന് വിറ്റാമിനുകളുടെയും പോഷകങ്ങളുടെയും ദൈനംദിന ഉപഭോഗം നൽകാനും മെച്ചപ്പെട്ട ഉറക്കം ലഭിക്കാനും ആരോഗ്യകരമായ ഭാരം നിലനിർത്താനും സഹായിക്കും. ഉറക്കത്തിന്റെ ഗുണനിലവാരം മെച്ചപ്പെടുത്താൻ സ്വീകരിക്കാവുന്ന ചില ഭക്ഷണ ശീലങ്ങളെ കുറിച്ചാണ് താഴേ പറയുന്നത്...

ഒന്ന്...

രാത്രിയിൽ കഴിക്കുന്ന കഫീൻ ഗുണത്തേക്കാളേറെ ദോഷം ചെയ്യും. രാത്രിയിൽ നന്നായി ഉറങ്ങാൻ, ഉച്ചഭക്ഷണത്തിന് ശേഷം കഫീൻ അടങ്ങിയ ഭക്ഷണങ്ങളും പാനീയങ്ങളും കഴിക്കുന്നത് ഒഴിവാക്കുക.

രണ്ട്...

ഉറങ്ങുന്നതിന് തൊട്ടുമുമ്പ് അത്താഴം കഴിക്കരുത്. രാത്രിസമയങ്ങളിൽ നമ്മുടെ ശരീരത്തിൻ്റെ രാസവിനിമയം മന്ദഗതിയിലാകാനുള്ള സാധ്യതയുണ്ട്. അതിനാൽ തന്നെ വൈകി അത്താഴം കഴിക്കുന്നത് സാധാരണയായി രക്തത്തിലെ പഞ്ചസാരയുടെ അളവ് ഉയർത്തുമെന്നും ഇതുമൂലം ശരീരഭാരം വർദ്ധിപ്പിക്കാനുമുള്ള സാധ്യത കൂടുകയും ചെയ്യുമെന്ന് പഠനങ്ങൾ പറയപ്പെടുന്നു.

മൂന്ന്...

ഉറങ്ങുന്നതിന് മുമ്പ് ഒരു ഗ്ലാസ് പാൽ കുടിക്കുക. ട്രിപ്റ്റോഫാനും മെലറ്റോണിനും ഉറക്കത്തെ സഹായിക്കുന്ന പാലിലെ രണ്ട് ഘടകങ്ങളാണ്. സെറോടോണിൻ മാനസികാവസ്ഥ മെച്ചപ്പെടുത്തുന്നു. മെലറ്റോണിൻ ഹോർമോണിന്റെ സമന്വയത്തിന്റെ മുൻഗാമിയായി പ്രവർത്തിക്കുന്നു. നിങ്ങളുടെ മസ്തിഷ്കം ഉറക്ക ഹോർമോൺ എന്നറിയപ്പെടുന്ന മെലറ്റോണിൻ പുറത്തുവിടുന്നു. ഇത് സർക്കാഡിയൻ റിഥം നിയന്ത്രിക്കാനും ശരീരത്തെ ഉറക്കത്തിന് സജ്ജമാക്കാനും സഹായിക്കുന്നു. 

നാല്...

വൈകുന്നേരത്തെ ചായ സമയത്ത് നട്‌സ് ഉൾപ്പെടുത്തുക. ബദാം, വാൾനട്ട്, പിസ്ത, കശുവണ്ടി എന്നിവ ഉറക്കത്തിന് അനുയോജ്യമായ ഭക്ഷണമായി വിദ​ഗ്ധർ പറയുന്നു. അണ്ടിപ്പരിപ്പിൽ മെലറ്റോണിനും മറ്റ് ധാതുക്കളായ മഗ്നീഷ്യം, സിങ്ക് എന്നിവയും ഉൾപ്പെടുന്നു. അവ നിരവധി ശാരീരിക പ്രവർത്തനങ്ങൾക്ക് നിർണായകമാണ്.

തലച്ചോര്‍ ഭക്ഷിക്കുന്ന അമീബ ; ഒരു മരണം, എന്താണ് നെഗ്ലേരിയ ഫൗലേരി?

 

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Health News അറിയൂ. Food and Recipes തുടങ്ങി മികച്ച ജീവിതം നയിക്കാൻ സഹായിക്കുന്ന ടിപ്സുകളും ലേഖനങ്ങളും — നിങ്ങളുടെ ദിവസങ്ങളെ കൂടുതൽ മനോഹരമാക്കാൻ Asianet News Malayalam

 

click me!

Recommended Stories

കുട്ടികളിലെ പോഷകക്കുറവ് കാര്യമാക്കണം, തലമുറകളെ ബാധിച്ചേക്കാം
ദിവസവും കോഫി കുടിക്കുന്നവരാണോ നിങ്ങൾ? എങ്കിൽ ഇക്കാര്യങ്ങൾ നിർബന്ധമായും അറിഞ്ഞിരിക്കണം