ഒരു മാസം കൊണ്ട് കൊളസ്ട്രോൾ കുറയ്ക്കാം; ചെയ്യേണ്ട കാര്യങ്ങള്‍

Published : Jun 08, 2024, 05:52 PM IST
ഒരു മാസം കൊണ്ട് കൊളസ്ട്രോൾ കുറയ്ക്കാം; ചെയ്യേണ്ട കാര്യങ്ങള്‍

Synopsis

ഭാവിയില്‍ ജീവന് തന്നെ ഭീഷണിയാകാം എന്നതുകൊണ്ടാണ് കൊളസ്ട്രോള്‍ കുറയ്ക്കാന്‍ ഡോക്ടര്‍മാരും നിര്‍ദ്ദേശിക്കുന്നത്. അത്തരത്തില്‍ കൊളസ്ട്രോള്‍ ഒരു മാസം കൊണ്ട് കുറയ്ക്കാൻ ചെയ്യേണ്ട കാര്യങ്ങള്‍ എന്തൊക്കെയാണെന്ന് നോക്കാം.

കൊളസ്ട്രോള്‍ എന്ന വില്ലനെ കുറിച്ചുള്ള ചര്‍ച്ചകള്‍ അനവധിയാണ്. ഭാവിയില്‍ ജീവന് തന്നെ ഭീഷണിയാകാം എന്നതുകൊണ്ടാണ് കൊളസ്ട്രോള്‍ കുറയ്ക്കാന്‍ ഡോക്ടര്‍മാരും നിര്‍ദ്ദേശിക്കുന്നത്. അത്തരത്തില്‍ കൊളസ്ട്രോള്‍ ഒരു മാസം കൊണ്ട് കുറയ്ക്കാൻ  ചെയ്യേണ്ട കാര്യങ്ങള്‍ എന്തൊക്കെയാണെന്ന് നോക്കാം. 

ഒന്ന്

സംസ്കരിച്ച ഭക്ഷണങ്ങള്‍, റെഡ് മീറ്റ്, എണ്ണയില്‍ പൊരിച്ച ഭക്ഷണങ്ങള്‍, മധുരം തുടങ്ങിയവ ഡയറ്റില്‍ നിന്നും ഒഴിവാക്കുക. കാരണം ഇവ കൊളസ്ട്രോള്‍ കൂട്ടാന്‍ കാരണമാകും. 

രണ്ട്

ഫൈബര്‍ ധാരാളം അടങ്ങിയ ഭക്ഷണങ്ങള്‍,  ഒമേഗ 3 ഫാറ്റി ആസിഡ് പോലെയുള്ള ആരോഗ്യകരമായ കൊഴുപ്പ് അടങ്ങിയ ഭക്ഷണങ്ങള്‍ എന്നിവ ഡയറ്റില്‍ ഉള്‍പ്പെടുത്തുക. ഇവയും കൊളസ്ട്രോള്‍ കുറയ്ക്കാന്‍ ഗുണം ചെയ്യും. 

മൂന്ന്

പതിവായി വ്യായാമം ചെയ്യുക. ദിവസവും 30 മിനിറ്റ് വ്യായാമം ചെയ്യുന്നത് കൊളസ്ട്രോള്‍ കുറയ്ക്കാന്‍ സഹായിക്കും.

നാല്

ശരീരഭാരം കൂടാതെ നോക്കുക. ഇതിനായി അമിതമായി ഭക്ഷണം കഴിക്കാതെ, മിതമായ അളവില്‍ കഴിക്കുക.
ഭക്ഷണം കഴിക്കുന്നത് മുടക്കാനും പാടില്ല. ഒരു നേരത്തെ ഭക്ഷണം മുടക്കുന്നത് അമിതമായി ഭക്ഷണം കഴിക്കാന്‍ കാരണമാകും.

അഞ്ച്

വെള്ളം ധാരാളം കുടിക്കുക. ഇത് വിശപ്പ് കുറയ്ക്കാനും ശരീരഭാരം നിയന്ത്രിക്കാനും കൊളസ്ട്രോള്‍ കുറയ്ക്കാനും സഹായിക്കും. 

ആറ്

പുകവലിയുടെ ഉപയോഗം കുറയ്ക്കുന്നതും കൊളസ്ട്രോള്‍ കുറയ്ക്കാന്‍ ഗുണം ചെയ്യും. 

ഏഴ്

സ്ട്രെസും കൊളസ്ട്രോള്‍ കൂടാന്‍ കാരണമാകും. അതിനാല്‍ മാനസിക സമ്മര്‍ദ്ദം കുറയ്ക്കാന്‍ യോഗ പോലെയുള്ള കാര്യങ്ങള്‍ ശീലമാക്കുക. 

എട്ട്

അമിത മദ്യപാനവും കൊളസ്ട്രോള്‍ കൂടാന്‍ കാരണമാകും. അതിനാല്‍ മദ്യം കുടിക്കുന്നത് പരമാവധി ഒഴിവാക്കുക. 

ഒമ്പത്

പതിവായി കൊളസ്ട്രോള്‍ നില ചെക്ക് ചെയ്യുന്നതും ശീലമാക്കുക. 

ശ്രദ്ധിക്കുക: നിങ്ങളുടെ ആരോഗ്യ വിദഗ്ധന്റെയോ ന്യൂട്രീഷനിസ്റ്റിന്റെയോ ഉപദേശം തേടിയ ശേഷം മാത്രം നിങ്ങളുടെ ആഹാരക്രമത്തില്‍ മാറ്റം വരുത്തുക.

Also read: ചര്‍മ്മത്തില്‍ ചുളിവുകള്‍ വരുത്തുന്ന നിങ്ങളുടെ മോശം ശീലങ്ങളെ തിരിച്ചറിയാം

youtubevideo

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Health News അറിയൂ. Food and Recipes തുടങ്ങി മികച്ച ജീവിതം നയിക്കാൻ സഹായിക്കുന്ന ടിപ്സുകളും ലേഖനങ്ങളും — നിങ്ങളുടെ ദിവസങ്ങളെ കൂടുതൽ മനോഹരമാക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

ജിമ്മിൽ പോകാൻ സമയമില്ലേ? സാരമില്ല, വെറും 10 മിനിറ്റ് മതി! ഇതാ 'ഷോർട്ട് വർക്കൗട്ടി'ന്റെ അത്ഭുതങ്ങൾ
ആർത്തവത്തിന് മുൻപ് അമിതമായ വിശപ്പ് തോന്നാറുണ്ടോ? കാരണവും പരിഹാരവും ഇതാ!