ഓർമ്മശക്തി സ്വാഭാവികമായി കൂട്ടാൻ ശീലമാക്കേണ്ട 5 കാര്യങ്ങൾ ഇതാണ്

Published : Oct 01, 2025, 10:20 PM IST
brain

Synopsis

പല കാരണങ്ങൾ കൊണ്ടാണ് ഓർമ്മശക്തി കുറയുന്നത്. ലക്ഷണങ്ങൾ കണ്ടുതുടങ്ങിയാൽ എത്രയും വേഗം ചികിത്സ തേടാനും മറക്കരുത്. ഓർമ്മശക്തി കൂട്ടാൻ ശീലമാക്കേണ്ട കാര്യങ്ങൾ. 

എല്ലാ കാര്യങ്ങളും എപ്പോഴും നമുക്ക് ഓർമ്മയുണ്ടാകണമെന്നില്ല. എന്നിരുന്നാലും സ്ഥിരമായി കാര്യങ്ങൾ മറക്കുന്നുണ്ടെങ്കിൽ ഒന്ന് ശ്രദ്ധിക്കുന്നത് നല്ലതായിരിക്കും. പല കാരണങ്ങൾ കൊണ്ടാണ് ഓർമ്മശക്തി കുറയുന്നത്. ലക്ഷണങ്ങൾ കണ്ടുതുടങ്ങിയാൽ എത്രയും വേഗം ചികിത്സ തേടാനും മറക്കരുത്. സ്വാഭാവികമായി ഓർമ്മശക്തി കൂട്ടാൻ ശീലമാക്കേണ്ട 5 കാര്യങ്ങൾ എന്തൊക്കെയാണെന്ന് അറിയാം.

വ്യായാമം ചെയ്യുക

വ്യായാമം ശരീരത്തിന് മാത്രമുള്ളതാണെന്ന് നിങ്ങൾ കരുതുന്നുവെങ്കിൽ അത് തെറ്റാണ്. വ്യായാമം നിങ്ങളുടെ തലച്ചോറിന്റെ ആരോഗ്യത്തിനും വളരെ പ്രധാനമാണ്. നടത്തം, സൈക്ലിംഗ് അല്ലെങ്കിൽ നീന്തൽ പോലുള്ള വ്യായാമങ്ങൾ നിങ്ങളുടെ തലച്ചോറിന്റെ മെച്ചപ്പെട്ട പ്രവർത്തനത്തിനും ആരോഗ്യത്തിനും സഹായിക്കുന്നു.

ഭക്ഷണം

തലച്ചോറിന്റെ ആരോഗ്യം വർദ്ധിപ്പിക്കാനുള്ള ഏറ്റവും നല്ല മാർഗം ശരിയായ ഭക്ഷണങ്ങൾ കഴിക്കുക എന്നതാണ്. പച്ചക്കറികൾ, പഴങ്ങൾ, ധാന്യങ്ങൾ, പ്രോട്ടീനുകൾ, ഒമേഗ-3 ഫാറ്റി ആസിഡുകൾ എന്നിവ ഭക്ഷണത്തിൽ ഉൾപ്പെടുത്താം. ഭക്ഷണക്രമത്തിൽ നേരത്തെ മാറ്റങ്ങൾ വരുത്തുന്നത് ഓർമ്മശക്തി വർദ്ധിപ്പിക്കാനും, വീക്കം കുറയ്ക്കാനും, മാനസിക അവസ്ഥയെ പിന്തുണയ്ക്കാനും സഹായിക്കുന്നു.

സമ്മർദ്ദം നിയന്ത്രിക്കുക

ശരീരത്തിൽ സ്ട്രെസ് ഹോർമോണായ കോർട്ടിസോൾ അമിതമായി ഉണ്ടാകുന്നത് ഓർമ്മശക്തിയെ ബാധിക്കുന്നു. വിട്ടുമാറാത്ത സമ്മർദ്ദം കോർട്ടിസോളിന്റെ അളവ് ഉയർത്തി നിർത്തും. ഇത് ഹിപ്പോകാംപസ് എന്നറിയപ്പെടുന്ന തലച്ചോറിന്റെ മെമ്മറി സെന്ററിനെ തകരാറിലാക്കുന്നു. അതിനാൽ തന്നെ സമ്മർദ്ദം എങ്ങനെ കൈകാര്യം ചെയ്യണമെന്ന് അറിയേണ്ടത് വളരെ പ്രധാനമാണ്. ധ്യാനം, യോഗ, ശ്വസന വ്യായാമങ്ങൾ എന്നിവ ശീലമാക്കുന്നത് സമ്മർദ്ദം കുറയ്ക്കാൻ സഹായിക്കുന്നു.

നന്നായി ഉറങ്ങുക

തലച്ചോറിന്റെ നല്ല ആരോഗ്യത്തിന് ഉറക്കം പ്രധാനമാണ്. കുറഞ്ഞത് 7 മുതൽ 9 മണിക്കൂർ വരെ ഉറക്കം ലഭിക്കുന്നുണ്ടെന്ന് ഉറപ്പ് വരുത്തണം. ശരീരത്തിന് ഒഴിച്ചുകൂടാൻ കഴിയാത്ത ഒന്നാണ് ഉറക്കം.

പച്ചക്കറികൾ കഴിക്കാം

തലച്ചോറിന്റെ ആരോഗ്യം വർദ്ധിപ്പിക്കുന്നതിന് ധാരാളം ഇലക്കറികൾ കഴിക്കേണ്ടതുണ്ട്. പച്ചക്കറികളിൽ ധാരാളം വിറ്റാമിനുകളും ഫൈബറും അടങ്ങിയിട്ടുണ്ട്. ഇത് രക്തചംക്രമണത്തെ മെച്ചപ്പെടുത്തുന്നു. കൂടാതെ തലച്ചോറിന് ആവശ്യമായ ഓക്സിജനും പോഷകങ്ങളും ലഭിക്കുകയും ചെയ്യും.

PREV
Read more Articles on
click me!

Recommended Stories

കിവി കഴിച്ചാൽ ഈ രോ​ഗങ്ങളെ അകറ്റി നിർത്താം
50 വയസ്സിന് താഴെയുള്ളവരിൽ പ്രമേഹം ഹൃദയാഘാത സാധ്യത വർദ്ധിപ്പിക്കുന്നു ; പഠനം