ഏറെ നാളായി തലമുടി കൊഴിച്ചിലുണ്ടോ? ഈ വിറ്റാമിന്‍റെ കുറവാകാം

Published : Feb 28, 2025, 10:36 PM ISTUpdated : Feb 28, 2025, 10:37 PM IST
ഏറെ നാളായി തലമുടി കൊഴിച്ചിലുണ്ടോ? ഈ വിറ്റാമിന്‍റെ കുറവാകാം

Synopsis

സൂര്യരശ്മികള്‍ നമ്മുടെ ചര്‍മ്മത്തില്‍ വീഴുന്നത് വഴി നടക്കുന്ന പല രാസപ്രവര്‍ത്തനങ്ങളുടെയും ഫലമായാണ് ശരീരത്തില്‍ വിറ്റാമിന്‍ ഡി ഉത്പാദിപ്പിക്കപ്പെടുന്നത്. 

എപ്പോഴും തലമുടി കൊഴിച്ചിലാണോ?  അമിതമായ ഉത്‌കണ്ഠയോ, വിഷാദമോ ഉണ്ടോ? ഇതൊക്കെ വിടാതെ പിന്തുടരുന്നുണ്ടെങ്കിൽ പെട്ടെന്ന് തന്നെ വിറ്റാമിൻ ഡി ടെസ്റ്റ് നടത്തണം കേട്ടോ. സൂര്യപ്രകാശത്തില്‍ നിന്നും നമ്മുക്ക് കിട്ടുന്നതാണ്  വിറ്റാമിന്‍ ഡി. സൂര്യരശ്മികള്‍ നമ്മുടെ ചര്‍മ്മത്തില്‍ വീഴുന്നത് വഴി നടക്കുന്ന പല രാസപ്രവര്‍ത്തനങ്ങളുടെയും ഫലമായാണ് ശരീരത്തില്‍ വിറ്റാമിന്‍ ഡി ഉത്പാദിപ്പിക്കപ്പെടുന്നത്. എല്ലുകളുടെയും പല്ലുകളുടെയും വളര്‍ച്ചയ്ക്ക് സഹായിക്കുന്ന കാത്സ്യത്തെ നമ്മുടെ ശരീരത്തിലേക്ക് ആഗിരണം ചെയ്യാന്‍ സഹായിക്കുന്നത് വിറ്റാമിന്‍ ഡിയാണ്. 

തലച്ചോറിന്റെ പ്രവർത്തനത്തിനും നമ്മുടെ മാനസികാവസ്‌ഥ നിയന്ത്രിക്കുന്നതിനും ആവശ്യമായ സെറാടോണിന്റെ ഉത്പാദനത്തെ വിറ്റാമിൻ ഡിയുടെ അഭാവം ബാധിക്കും. വിഷാദത്തിനും അമിത ഉത്ഖണ്ഠയ്ക്കും ഇത് വഴിവയ്ക്കും.വിറ്റാമിൻ ഡിയുടെ കുറവുള്ളവരിൽ കുടൽ സംബന്ധമായ പ്രശ്നങ്ങളും ദഹന പ്രശ്നവും ഉണ്ടാകും. പേശിവേദന, അമിതമായ മുടികൊഴിച്ചിലൊക്കെ വിറ്റാമിൻ ഡിയുടെ അഭാവത്തെ തുടർന്ന് ഉണ്ടായേക്കാം. എല്ലുകളുടെ വേദന, പേശികള്‍ക്ക് ബലക്ഷയം, പേശി വേദന, നടുവേദന, കാലു-കൈ വേദന തുടങ്ങിയവ വിറ്റാമിൻ ഡി കുറഞ്ഞാല്‍ ഉണ്ടാകുന്ന പ്രധാന ലക്ഷണങ്ങളാണ്. പ്രതിരോധശേഷി കുറയുന്നതും എപ്പോഴും അസുഖങ്ങള്‍ വരുന്നതും വിറ്റാമിന്‍ ഡി കുറവിന്‍റെ പ്രധാന ലക്ഷണങ്ങളാണ്. 

സ്ത്രീകളിൽ വിറ്റാമിൻ ഡിയുടെ കുറവ്  ആർത്തവചക്രത്തെ ബാധിക്കുകയും പിസിഒഎസ് പോലുള്ള അവസ്ഥകളിലേക്ക് നയിക്കുകയും ചെയ്യുന്നു. മുതിർന്നവരിൽ മാത്രമല്ല കുട്ടികളിലും വിറ്റാമിൻ ഡിയുടെ കുറവ് നിരവധി ആരോഗ്യ പ്രശ്നങ്ങൾ സൃഷ്ടിക്കും. വിറ്റാമിൻ ഡിയുടെ കുറവ് ദീർഘകാല പ്രത്യാഘാതങ്ങളാണ് കുട്ടികളിൽ ഉണ്ടാക്കുന്നതെന്ന് മക്ഗിൽ യൂണിവേഴ്സിറ്റിയുടെ ഗവേഷണ പഠനത്തിൽ പറയുന്നു. അകാല വാർധക്യം, ദുർബലമായ പ്രതിരോധശേഷി എന്നിവയിലേക്ക് വിറ്റാമിൻ ഡിയുടെ കുറവ് കുട്ടികളെ നയിക്കും. 

വിറ്റാമിന്‍ ഡിയുടെ കുറവു പരിഹരിക്കാന്‍ പാല്‍, തൈര്, ബട്ടര്‍, ചീസ്, മുട്ട, ഓറഞ്ച് ജ്യൂസ്, സാൽമൺ മത്സ്യം, കൂണ്‍, ഗോതമ്പ്, റാഗ്ഗി, ഓട്സ്, ഏത്തപ്പഴം തുടങ്ങിയവ കഴിക്കുന്നത് നല്ലതാണ്. 

ശ്രദ്ധിക്കുക: മേൽപ്പറഞ്ഞ ലക്ഷണങ്ങൾ കാണുന്നപക്ഷം സ്വയം രോഗ നിർണയത്തിന് ശ്രമിക്കാതെ നിർബന്ധമായും ഡോക്ടറെ 'കൺസൾട്ട്' ചെയ്യുക. അതുപോലെ നിങ്ങളുടെ ആരോഗ്യ വിദഗ്ധന്റെയോ ന്യൂട്രീഷനിസ്റ്റിന്റെയോ ഉപദേശം തേടിയ ശേഷം മാത്രം ആഹാരക്രമത്തില്‍ മാറ്റം വരുത്തുന്നതാവും നിങ്ങളുടെ ആരോഗ്യത്തിന് നല്ലത്. 

Also read: ഡയറ്റില്‍ വെളുത്തുള്ളി ഉള്‍പ്പെടുത്തൂ; അറിയാം ഗുണങ്ങള്‍

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Health News അറിയൂ. Food and Recipes തുടങ്ങി മികച്ച ജീവിതം നയിക്കാൻ സഹായിക്കുന്ന ടിപ്സുകളും ലേഖനങ്ങളും — നിങ്ങളുടെ ദിവസങ്ങളെ കൂടുതൽ മനോഹരമാക്കാൻ Asianet News Malayalam

 

click me!

Recommended Stories

ശരീരത്തിൽ അയണിന്റെ അളവ് കുറയുമ്പോൾ ഉണ്ടാകുന്ന 6 ലക്ഷണങ്ങൾ
റീൽസും കാർട്ടൂണുകളുമാണോ നിങ്ങളുടെ കുട്ടികളുടെ കൂട്ടുകാർ? ഫോൺ തിരിച്ചുവാങ്ങിയാൽ വാശിയും ദേഷ്യവുമുണ്ടോ? ഈ ലക്ഷണങ്ങളെ അവഗണിക്കരുത്!