Heart Health : വായു മലിനീകരണം ഹൃദയാരോഗ്യത്തെ ബാധിക്കുമോ? ഡോക്ടർ പറയുന്നു

By Web TeamFirst Published Jan 1, 2022, 1:55 PM IST
Highlights

'വായു മലിനീകരണം ഹൃദ്രോഗ സാധ്യത വർദ്ധിപ്പിക്കുന്നതായി പഠനങ്ങൾ പറയുന്നു. ഇത് ഒരു വ്യക്തിയുടെ ഹൃദയാരോഗ്യത്തിനും അതുപോലെ തന്നെ ഹൃദ്രോഗം ബാധിച്ചവർക്കും ഹാനികരമാണ്. ഹൃദയാരോഗ്യത്തെ പ്രതികൂലമായി ബാധിക്കുന്ന വിവിധ ഘടകങ്ങളെ നിയന്ത്രിക്കേണ്ടതുണ്ട്...' -  ​ബം​ഗ്ലൂരിലെ ASTER RV ഹോസ്പിറ്റലിലെ കൺസൾട്ടന്റ് ഇന്റർവെൻഷണൽ കാർഡിയോളജി വിഭാ​ഗം മേധാവി ഡോ. ശ്രീനിവാസ പ്രസാദ് പറഞ്ഞു

ഉയർന്ന മലിനീകരണ തോത് ഒരു വ്യക്തിയുടെ ആരോഗ്യത്തെ പല വിധത്തിൽ ബാധിക്കും. മലിനമായ വായു ദീർഘനേരം ശ്വസിക്കുന്നത് ശ്വാസകോശത്തെ മാത്രമല്ല മറ്റ് അവയവങ്ങളെയും ബാധിക്കാം. വായു മലിനീകരണം ഒരു വ്യക്തിയുടെ ഹൃദയാരോഗ്യത്തെ പ്രതികൂലമായി ബാധിക്കാം. വായു മലിനീകരണം ഹൃദ്രോഗ സാധ്യത വർദ്ധിപ്പിക്കുന്നതായി പഠനങ്ങൾ പറയുന്നു.

ഇത് ഒരു വ്യക്തിയുടെ ഹൃദയാരോഗ്യത്തിനും അതുപോലെ തന്നെ ഹൃദ്രോഗം ബാധിച്ചവർക്കും ഹാനികരമാണ്. ഹൃദയാരോഗ്യത്തെ പ്രതികൂലമായി ബാധിക്കുന്ന വിവിധ ഘടകങ്ങളെ നിയന്ത്രിക്കേണ്ടതുണ്ട്. വായു മലിനീകരണം ഹൃദയാരോഗ്യത്തെ എങ്ങനെ ബാധിക്കുമെന്ന് ​ബം​ഗ്ലൂരിലെ ASTER RV ഹോസ്പിറ്റലിലെ കൺസൾട്ടന്റ് ഇന്റർവെൻഷണൽ കാർഡിയോളജി വിഭാ​ഗം മേധാവി ഡോ. ശ്രീനിവാസ പ്രസാദ് പറഞ്ഞു.

ലോകമെമ്പാടുമുള്ള 90 ശതമാനം ആളുകളും മലിനമായ വായു ശ്വസിക്കുന്നു. വായു മലിനീകരണം കണികാ പദാർത്ഥങ്ങളുടെയും വാതക ഘടകങ്ങളുടെയും സങ്കീർണ്ണമായ മിശ്രിതമാണ്. ആഗോള ഹൃദ്രോഗ മരണത്തിന് കാരണമാകുന്ന ഏറ്റവും പ്രധാനപ്പെട്ട പാരിസ്ഥിതിക അപകട ഘടകമാണ് വായു മലിനീകരണമെന്ന് ഡോ.ശ്രീനിവാസ പ്രസാദ് പറഞ്ഞു.

വർദ്ധിച്ചുവരുന്ന വായു മലിനീകരണവുമായി ബന്ധപ്പെട്ട ഹൃദ്രോഗങ്ങളും മറ്റ് ആരോഗ്യ അപകടങ്ങളും നിയന്ത്രിക്കുന്നതിന് പ്രതിരോധ നടപടികൾ അടിയന്തിരമായി സ്വീകരിക്കേണ്ടതുണ്ട്. മലിനീകരണത്തിനെതിരെ പോരാടുന്നതിനും ഹൃദയാരോഗ്യം സംരക്ഷിക്കുന്നതിനും ശ്രദ്ധിക്കേണ്ട കാര്യങ്ങൾ എന്തൊക്കെയാണെന്ന് ഡോ. ശ്രീനിവാസ പ്രസാദ് പറയുന്നു. 

പുറത്ത് പോകുമ്പോൾ മാസ്ക് ധരിക്കുക, വീടുകളിൽ ഇൻഡോർ എയർ പ്യൂരിഫയറുകൾ സ്ഥാപിക്കുക എന്നിവ മലിനീകരണത്തിൽ നിന്ന് രക്ഷനേടാനുള്ള പ്രധാനമാർ​ഗങ്ങൾ. തിരക്കുള്ള സമയങ്ങളിൽ യാത്രകൾ ഒഴിവാക്കുക.
ആരോഗ്യകരമായ ഭക്ഷണക്രമം നിലനിർത്തുക. 

മലിനീകരണത്തിന്റെ ദോഷകരമായ ഫലങ്ങളെ സ്വാഭാവികമായി ചെറുക്കുന്നതിന് പ്രതിരോധശേഷി വർദ്ധിപ്പിക്കുക. പ്രതിരോധശേഷി വർധിപ്പിക്കാൻ ഭക്ഷണക്രമത്തിൽ മാറ്റങ്ങൾ വരുത്താനും വിറ്റാമിൻ സി, ബീറ്റാ കരോട്ടിൻ, ഒമേഗ-3, വിറ്റാമിൻ ഇ എന്നിവ അടങ്ങിയ ഭക്ഷണങ്ങൾ ഉൾപ്പെടുത്തുക.

രണ്ട് ആർടിപിസിആറും അഞ്ച് റാപ്പി‍ഡ് ടെസ്റ്റും നടത്തിയിട്ടും വിമാനയാത്രയ്ക്കിടെ യുവതിക്ക് കൊവിഡ്

click me!