ശരീരഭാരം കുറ‌യ്ക്കാൻ പ്രഭാതഭക്ഷണം ഒഴിവാക്കുന്ന ശീലമുണ്ടോ; എങ്കിലൊന്ന് ശ്രദ്ധിക്കൂ

By Web TeamFirst Published Nov 15, 2020, 1:23 PM IST
Highlights

ശരീരഭാരം കുറയ്ക്കാനും വയറിലെ അനാവശ്യ കൊഴുപ്പ് നീക്കുവാനും ഡയറ്റീഷ്യൻമാരും മറ്റ് ആരോഗ്യ വിദഗ്ധരും ഭക്ഷണക്രമത്തിൽ മാറ്റം വരുത്താനോ ഡയറ്റിൽ ഏർപ്പെടാനോ ശുപാർശ ചെയ്യുന്നു. 

അമിതഭാരം ഇന്ന് മിക്ക ആളുകളിലും കണ്ടുവരുന്ന പ്രശ്നമാണ്. കൃത്യമായ ഭക്ഷണക്രമം പിന്തുടരുക എന്നതാണ് ഇതിനെ പ്രതിരോധിക്കാനുള്ള ഒരു മാർഗ്ഗം. ശരീരഭാരം കുറയ്ക്കാനും വയറിലെ അനാവശ്യ കൊഴുപ്പ് നീക്കുവാനും ഡയറ്റീഷ്യൻമാരും മറ്റ് ആരോഗ്യ വിദഗ്ധരും ഭക്ഷണക്രമത്തിൽ മാറ്റം വരുത്താനോ ഡയറ്റിൽ ഏർപ്പെടാനോ ശുപാർശ ചെയ്യുന്നു. ശരീരഭാരം കുറയ്ക്കാൻ ശ്രദ്ധിക്കേണ്ട ആറ് കാര്യങ്ങളെ കുറിച്ചാണ് താഴേ പറയുന്നത്...

ആരോഗ്യകരമായ ഭക്ഷണം കഴിക്കുക...

ആരോഗ്യകരമായ ഭക്ഷണം കഴിക്കുന്നത് ശരീരഭാരം കുറയ്ക്കാൻ പ്രധാനമാണ്. നിങ്ങളെ സംതൃപ്തരായി നിലനിർത്തുന്നതിനൊപ്പം, അമിത ഭക്ഷണം കഴിക്കാനുള്ള പ്രേരണയും ഇത് നീക്കംചെയ്യുന്നു.

 

 

പതിവായി വ്യായാമം ചെയ്യുക...

പതിവായി വ്യായാമം ചെയ്യുന്നത് കലോറി കത്തിക്കാൻ സഹായിക്കുന്നു. ശരീരഭാരം കുറയ്ക്കാനും ശാരീരികക്ഷമത നിലനിർത്താനും ഇത് നിങ്ങളെ സഹായിക്കുന്നു. മാത്രമല്ല ദിവസവും വ്യായാമം ചെയ്യുന്നത് ഹൃദയ സംബന്ധമായ അസുഖങ്ങളെ ചെറുക്കാനും ​ഗുണം ചെയ്യും.

ജങ്ക് ഫുഡ് ഒഴിവാക്കാം...

 നിരവധി പ്രോസസുകൾക്ക് വിധേയമായ, കലോറി വളരെ കൂടിയതും, പോഷക സമ്പുഷ്ടതയിൽ പിന്നോക്കം നിൽക്കുകയും ചെയ്യുന്ന ഭക്ഷണ പദാർഥങ്ങളാണ് ജങ്ക് ഫുഡ്. ഇത് ശരീരത്തിന് ദോഷം ചെയ്യുന്ന അളവിൽ പഞ്ചസാരയും ഉപ്പും ട്രാൻസ് ഫാറ്റും ഒക്കെ അടങ്ങിയവയാണ്. ജങ്ക് ഫുഡ് പതിവായി കഴിക്കുന്നത് വിശപ്പുണ്ടാക്കുകയും കൂടുതൽ ഭക്ഷണം കഴിക്കാൻ പ്രേരിപ്പിക്കുകയും ചെയ്യും. ഇതു കൂടുതൽ അപകടകരമായ സ്ഥിതിവിശേഷം സൃഷ്ടിക്കുന്നു. അതുപോലെ ആസ്തമ ഉള്ളവർ ജങ്ക് ഫുഡ് കഴിക്കുന്നത് ദോഷകരമാണെന്നു പഠനങ്ങൾ ചൂണ്ടിക്കാണിക്കുന്നു.

 

 

പ്രഭാതഭക്ഷണം ഒഴിവാക്കരുത്...

ഒരു കാരണവശാലും പ്രഭാതഭക്ഷണം ഒഴിവാക്കരുത്. എട്ടോ പത്തോ മണിക്കൂറുകള്‍ നീളുന്ന ഉറക്കത്തിനു ശേഷം നീണ്ട നേരത്തെ ഉപവാസം അവസാനിപ്പിക്കുന്ന ബ്രേക്ക്ഫാസ്റ്റില്‍ നിന്നാണ് ആ ദിവസം പ്രവര്‍ത്തിക്കാനവശ്യമായ ഊര്‍ജത്തിന്റെ പകുതി ശരീരത്തിന് ലഭിക്കുന്നത്. എന്നാല്‍ ഇത് ഒഴിവാക്കുന്നതിലൂടെ നിങ്ങളുടെ ശ്രദ്ധ, മാനസികാവസ്ഥ, ശരീരത്തിന്റെ ഉന്മേഷം, ബാക്കി സമയത്തെ ഭക്ഷണം തുടങ്ങിയവയെ അത് പ്രതികൂലമായി ബാധിക്കും.

ധാരാളം വെള്ളം കുടിക്കുക...

 ഭാരം കുറയ്ക്കാൻ വെള്ളം പ്രധാനമാണ്. ഭക്ഷണത്തിനുമുമ്പ് വെള്ളം കുടിക്കുന്നത് വളരെ ഫലപ്രദമാണ്, കാരണം ഇത് ഭക്ഷണത്തിന്റെ അളവ് കുറയ്ക്കുകയും കലോറി കുറയ്ക്കുകയും ചെയ്യും.

 

 

സമ്മർദ്ദം ഒഴിവാക്കൂ...

 ശരീരഭാരം വർദ്ധിപ്പിക്കാനുള്ള ഒരു പ്രധാന കാരണം സമ്മർദ്ദവും ഉത്കണ്ഠയുമാണ്, ഇത് ഉറക്കക്കുറവിന് കാരണമാകുന്നു. കോർട്ടിസോൾ എന്ന സ്ട്രെസ് ഹോർമോണിന്റെ ഉയർന്ന അളവ് നിങ്ങളുടെ വിശപ്പ് വർദ്ധിപ്പിക്കുന്നതിന് കാരണമാകുന്നു. മാത്രമല്ല അമിതമായി ഭക്ഷണം കഴിക്കുന്നതിലേക്ക് നയിച്ചേക്കാം, പ്രത്യേകിച്ച് കലോറി കൂടുതലുള്ള ഭക്ഷണങ്ങൾ. ഇത് നിങ്ങളുടെ ദൈനംദിന ഉൽ‌പാദനക്ഷമതയെ മാത്രമല്ല, ചില ഭാരം വർദ്ധിപ്പിക്കാനും കാരണമാകും. 

click me!