ഇന്ന് ലോക നാളികേര ദിനം; കരിക്കിൻ വെള്ളം കുടിച്ചാലുള്ള ചില ആരോ​ഗ്യ​ഗുണങ്ങളെ കുറിച്ചറിയാം

By Web TeamFirst Published Sep 2, 2021, 5:53 PM IST
Highlights

 പ്രകൃതിയിലെ ഏറ്റവും വൈവിധ്യമാര്‍ന്ന ഫലവര്‍ഗങ്ങളിലൊന്നാണ് നാളികേരം. ഇതിന്റെ ആരോഗ്യ സവിശേഷതകളും ഏറെ പ്രശംസനീയമാണ്. ഏഷ്യൻ പെസിഫിക് കോക്കനട്ട് കമ്മ്യൂണിറ്റി (APCC) എന്ന സംഘടന രൂപീകരിച്ച ദിവസമാണ് ലോക നാളികേര ദിനമായി ആഘോഷിക്കുന്നത്.

ഇന്ന് സെപ്റ്റംബർ രണ്ട്. ലോക നാളികേര ദിനം. പ്രകൃതിയിലെ ഏറ്റവും വൈവിധ്യമാര്‍ന്ന ഫലവര്‍ഗങ്ങളിലൊന്നാണ് നാളികേരം. ഇതിന്റെ ആരോഗ്യ സവിശേഷതകളും ഏറെ പ്രശംസനീയമാണ്. ഏഷ്യൻ പെസിഫിക് കോക്കനട്ട് കമ്മ്യൂണിറ്റി (APCC) എന്ന സംഘടന രൂപീകരിച്ച ദിവസമാണ് ലോക നാളികേര ദിനമായി ആഘോഷിക്കുന്നത്. മിക്ക ഭക്ഷണങ്ങളിലും തേങ്ങ ഉപയോഗിക്കാറുണ്ട്. ഈ നാളികേര ദിനത്തിൽ കരിക്കിൻ വെള്ളത്തിന്റെ ചില ആരോ​ഗ്യ​ഗുണങ്ങളെ കുറിച്ചറിയാം...

ഒന്ന്...

ദഹന സംന്ധമായ പ്രശ്നങ്ങൾ ഒഴിവാക്കാൻ കരിക്കിൻ വെള്ളം മികച്ചതാണ്. കരിക്കിന്‍ വെള്ളത്തില്‍ അടങ്ങിയിരിക്കുന്ന ഫൈബര്‍ ശരീരഭാരം കുറയ്ക്കാനും സഹായിക്കും. വിശപ്പ് കൃത്യമാകാനും അനാവശ്യ കൊഴുപ്പ് ഇല്ലാതാകാനും കരിക്കിന്‍ വെള്ളം സഹായിക്കും. 

രണ്ട്...

ഇലക്ടോലൈറ്റുകള്‍ ധാരാളം അടങ്ങിയിട്ടുളള പാനിയമാണ് തേങ്ങാവെള്ളം. രക്തസമ്മര്‍ദ്ദം ബാലന്‍സ് ചെയ്യാന്‍ ഇതിലൂടെ കഴിയുന്നു. കാല്‍ഷ്യം,മഗ്നിഷ്യം,സിങ്ക്,ഇരുമ്പ് എന്നിവയും തേങ്ങാവെള്ളത്തില്‍ അടങ്ങിയിട്ടുണ്ട്.

മൂന്ന്...

കരിക്കിൻ വെള്ളത്തിൽ ധാരാളം പോഷകങ്ങളും വിറ്റാമിനുകളും അടങ്ങിയിരിക്കുന്നു. ഇത് നമ്മുടെ രോഗപ്രതിരോധശേഷി വർദ്ധിപ്പിക്കാൻ സഹായിക്കുകയും ശരീരത്തിലെ ജലാംശം നിലനിർത്തുകയും ചെയ്യും. കരിക്കിൻ വെള്ളം കുടിക്കുന്നത് മലബന്ധം , നെഞ്ചേരിച്ചിൽ എന്നിവയ്ക്ക് ആശ്വാസം ലഭിക്കും.

നാല്...

തേങ്ങയിൽ കാർബോഹൈഡ്രേറ്റുകൾ കുറവും അമിനോ ആസിഡുകൾ, ആരോഗ്യകരമായ കൊഴുപ്പുകൾ, ഫൈബർ എന്നിവയും കൂടുതലായതിനാൽ രക്തത്തിലെ പഞ്ചസാരയെ നിയന്ത്രിക്കാൻ സഹായിച്ചേക്കും. ഇത് രക്തത്തിലെ പഞ്ചസാര നിയന്ത്രണത്തിനുള്ള മികച്ച പ്രതിവിധിയാണ്. തേങ്ങയുടെ ഉയർന്ന ഫൈബർ ഉള്ളടക്കം ദഹനം വൈകിപ്പിക്കാനും ഇൻസുലിൻ പ്രതിരോധം മെച്ചപ്പെടുത്താനും സഹായിക്കുന്നു.

അഞ്ച്...

ദന്ത പ്രശ്നങ്ങൾ തടയാൻ കരിക്കിൻ വെള്ളം മികച്ചതാണ്. വായിലെ ചില മോശം ബാക്ടീരിയകളെ ഇല്ലാതാക്കാനും മോണകളെയും പല്ലുകളെയും അണുബാധകളിൽ നിന്ന് സംരക്ഷിക്കാൻ ഇത് സഹായിക്കും.

അമേരിക്ക വെറുതെ കളഞ്ഞത് ഒരു കോടിയിലധികം വാക്‌സിന്‍ ഡോസുകള്‍

click me!