
വിവിധ ആരോഗ്യപ്രശ്നങ്ങൾ പരിഹരിക്കുന്നതിന് മികച്ചൊരു പ്രതിവിധിയാണ് തുളസി. പനിയ്ക്കും ജലദോഷത്തിനുമെല്ലാം തന്നെ പണ്ടു കാലം മുതൽ തന്നെ ഉപയോഗിച്ചു വരുന്ന ഒന്ന് തുളസി. രാവിലെ വെറും വയറ്റിൽ തുളസിയില ഇട്ട് തിളപ്പിച്ച വെള്ളം കുടിക്കുന്നത് രോഗപ്രതിരോധശേഷി കൂട്ടുന്നതിന് സഹായിക്കുന്നു.
രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കാൻ തുളസി വെള്ളം അത്യുത്തമമാണ്. തുളസി വെള്ളത്തിന്റെ ദൈനംദിന ഉപഭോഗം കാർബോഹൈഡ്രേറ്റുകളുടെയും കൊഴുപ്പുകളുടെയും മെറ്റബോളിസത്തെ സുഗമമാക്കാൻ സഹായിക്കുന്നു. തുളസിയിൽ വിറ്റാമിൻ എ, വിറ്റാമിൻ ഡി, ഇരുമ്പ്, നാരുകൾ എന്നിവ അടങ്ങിയിട്ടുണ്ട്. ഇത് പ്രതിരോധശേഷി വർധിപ്പിക്കുന്നതിനും അണുബാധകൾ അകറ്റി നിർത്തുന്നതിനും സഹായിക്കുന്നു.
തുളസി വെള്ളം ദിവസവും കഴിക്കുന്നത് മലവിസർജ്ജനം മെച്ചപ്പെടുത്തുകയും ആസിഡ് റിഫ്ലക്സുകൾക്കെതിരെ പോരാടുകയും ദഹനക്കേട്, മറ്റ് ദഹന പ്രശ്നങ്ങൾ എന്നിവക്കെതിരെ പോരാടുകയും ചെയ്യുന്നു. ശരീരത്തിലെ അപകടകരമായ വിഷവസ്തുക്കളെ പുറന്തള്ളാനും ഇത് സഹായിക്കുന്നു.
ജലദോഷം, പനി മുതൽ ആസ്ത്മ വരെയുള്ള ചില ശ്വാസകോശ രോഗങ്ങൾ തടയാൻ തുളസി വെള്ളം സഹായിക്കുന്നു. ഇത് വിവിധ ശ്വസന പ്രശ്നങ്ങളിൽ നിന്ന് അകന്നുനിൽക്കുന്നു. ശരീരത്തിലെ കോർട്ടിസോൾ ഹോർമോൺ (സ്ട്രെസ് ഹോർമോൺ എന്നും അറിയപ്പെടുന്നു) സന്തുലിതമാക്കാൻ തുളസി സഹായിക്കുമെന്ന് പഠനങ്ങൾ സൂചിപ്പിക്കുന്നു. ഇത് വിഷാദത്തിന്റെയും ഉത്കണ്ഠയുടെയും വിവിധ ലക്ഷണങ്ങളെ കുറയ്ക്കുന്നതാും പഠനങ്ങൾ ചൂണ്ടിക്കാട്ടുന്നു. ഇതിലെ ആന്റി ബാക്ടീരിയൽ ഗുണങ്ങൾ വായ് നാറ്റം അകറ്റുന്നതിന് ഫലപ്രദമാണെന്നും ഗവേഷകർ പറയുന്നു.
വെറും വയറ്റിൽ തുളസി വെള്ളം കുടിക്കുന്നത് രക്തത്തിലെ വിഷവസ്തുക്കളെ പുറന്തള്ളുകയും വിഷാംശം ഇല്ലാതാക്കാൻ സഹായിക്കുകയും ചെയ്യുന്നു. ഇത് മുഖക്കുരുവും പാടുകളും കുറയ്ക്കുകയും ചർമ്മത്തെ ചെറുപ്പമായി നിലനിർത്തുകയും ചെയ്യുന്നതിന് സഹായകമാണ്.
ഉറക്കക്കുറവാണോ പ്രശ്നം? എങ്കിൽ ഭക്ഷണത്തിൽ ശ്രദ്ധിക്കേണ്ട ചില കാര്യങ്ങളിതാ...
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Health News അറിയൂ. Food and Recipes തുടങ്ങി മികച്ച ജീവിതം നയിക്കാൻ സഹായിക്കുന്ന ടിപ്സുകളും ലേഖനങ്ങളും — നിങ്ങളുടെ ദിവസങ്ങളെ കൂടുതൽ മനോഹരമാക്കാൻ Asianet News Malayalam