ഇഞ്ചി വെള്ളം സൂപ്പറല്ലേ, ദിവസവും ഒരു ​ഗ്ലാസ് കുടിക്കൂ, ഈ അസുഖങ്ങൾ അകറ്റാം

Published : Apr 24, 2019, 02:32 PM ISTUpdated : Apr 24, 2019, 02:39 PM IST
ഇഞ്ചി വെള്ളം സൂപ്പറല്ലേ, ദിവസവും ഒരു ​ഗ്ലാസ് കുടിക്കൂ, ഈ അസുഖങ്ങൾ അകറ്റാം

Synopsis

ഇഞ്ചി വെള്ളം കുടിച്ചാൽ ഹൃദയസംബന്ധമായ അസുഖങ്ങൾ അകറ്റാനും ക്യാൻസർ , അൽഷിമേഴ്സ് പോലുള്ള അസുഖങ്ങൾ വരാതിരിക്കാനും സഹായിക്കുന്നു. രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കാൻ ഇഞ്ചി വെള്ളം ഏറെ നല്ലതാണ്. പ്രമേഹ രോ​ഗികൾ ദിവസവും ഒരു ​ഗ്ലാസ് ഇ‍ഞ്ചി വെള്ളം കുടിക്കുന്നത് ശീലമാക്കുക.

ദിവസവും ഒരു ​ഗ്ലാസ് ഇഞ്ചി വെള്ളം കുടിച്ചാലുള്ള​ ​ഗുണങ്ങൾ ചെറുതൊന്നുമല്ല. അമിതവണ്ണം കുറയ്ക്കാൻ വളരെ നല്ലതാണ് ഇഞ്ചി വെള്ളം. ഒരു ​ഗ്ലാസ് ചെറുചൂടുവെള്ളത്തിൽ അൽപം ഇഞ്ചി നീരും, തേനും ചേർത്ത് കഴിക്കുന്നത് തടി കുറയ്ക്കാൻ സഹായിക്കും. ഉദരസംബന്ധമായ അസുഖങ്ങൾ അകറ്റാൻ ഇഞ്ചി വെള്ളം കുടിക്കുന്നത് ​ഗുണം ചെയ്യും. പാലിൽ അൽപം ഇഞ്ചി ചേർത്ത് കുടിക്കുന്നതും വളരെ നല്ലതാണ്.

വാതം സംബന്ധമായ രോഗത്തിനും സന്ധികളില്‍ ഉണ്ടാകുന്ന നീരിനും ദിവസവും ഇഞ്ചി കഴിക്കുന്നത് ഏറെ ​ഗുണം ചെയ്യും. ചീത്ത കൊളസ്ട്രോൾ മാറ്റാൻ ഇ‍ഞ്ചി കഴിക്കുന്നത് സഹായകമാണ്. ദിവസവും വെള്ളം കുടിക്കുമ്പോൾ അൽപം ഇ‍ഞ്ചിയിടാൻ മറക്കരുത്. ഇഞ്ചി വെള്ളം ശരീരത്തിലെ ദ്രാവകത്തിന്റെ അളവ് കൂട്ടും. അതിനാൽ ജലാംശം നിലനിർത്തുകയും ചെയ്യും. 

ഇഞ്ചി വെള്ളം കുടിച്ചാൽ ഹൃദയസംബന്ധമായ അസുഖങ്ങൾ അകറ്റാനും ക്യാൻസർ , അൽഷിമേഴ്സ് പോലുള്ള അസുഖങ്ങൾ വരാതിരിക്കാനും സഹായിക്കുന്നു. രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കാൻ ഇഞ്ചി വെള്ളം ഏറെ നല്ലതാണ്. പ്രമേഹരോ​ഗികൾ ദിവസവും ഒരു ​ഗ്ലാസ് ഇ‍ഞ്ചി വെള്ളം കുടിക്കുന്നത് ശീലമാക്കുക.

ഇഞ്ചി വെള്ളം കുടിച്ചാലുള്ള ​ഗുണങ്ങൾ ഇതാ...

1. ദഹനസംബന്ധമായ അസുഖങ്ങൾ അകറ്റാം.

2. പ്രമേഹം തടയാം.

3. ശരീരഭാരം കുറയ്ക്കാം

4. ചർമ്മത്തെ സംരക്ഷിക്കുന്നു.

5. ഓർമ്മശക്തി കൂട്ടാം.

 

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Health News അറിയൂ. Food and Recipes തുടങ്ങി മികച്ച ജീവിതം നയിക്കാൻ സഹായിക്കുന്ന ടിപ്സുകളും ലേഖനങ്ങളും — നിങ്ങളുടെ ദിവസങ്ങളെ കൂടുതൽ മനോഹരമാക്കാൻ Asianet News Malayalam

 

click me!

Recommended Stories

ആസ്മയുടെ അപകട സാധ്യത കുറയ്ക്കാൻ ജീവിതശൈലിയിൽ വരുത്തേണ്ട 6 മാറ്റങ്ങൾ
വ്യാജ റാബിസ് വാക്സിൻ വിൽപ്പന; ഇന്ത്യയിലേക്കുള്ള സഞ്ചാരികൾക്ക് മുന്നറിയിപ്പുമായി ഓസ്‌ട്രേലിയൻ പൊതുജനാരോഗ്യ വകുപ്പ്