പൊണ്ണത്തടിയുണ്ടോ; ഈ 4 കാര്യങ്ങൾ ശ്രദ്ധിച്ചാൽ മതി

By Web TeamFirst Published Apr 24, 2019, 1:15 PM IST
Highlights

ജങ്ക് ഫുഡും മധുരപാനീയങ്ങളും ഒഴിവാക്കിയാൽ പൊണ്ണത്തടി കുറയ്ക്കാം. ജങ്ക് ഫുഡ് കഴിക്കുന്നതിലൂടെ ടെെപ്പ് 2 പ്രമേഹം പിടിപെടാമെന്നാണ് പഠനങ്ങൾ പറയുന്നത്. സോഡിയം, ഷു​ഗർ, ഫാറ്റ് എന്നിവ ധാരാളമായി ജങ്ക് ഫുഡിൽ അടങ്ങിയിരിക്കുന്നു. മിക്ക ജങ്ക് ഫുഡുകളിലും കാർബോ​ഹെെഡ്രേറ്റ് അമിതമായി അടങ്ങിയിട്ടുണ്ടെന്നും അതിനാൽ രക്തത്തിലെ പഞ്ചസാരയുടെ അളവ് ഉയരാനുള്ള സാധ്യതയും കൂടുതലാണെന്നും വി​ദ​ഗ്ധർ അഭിപ്രായപ്പെടുന്നു. 

പൊണ്ണത്തടി ഇന്ന് മിക്കവരേയും അലട്ടുന്ന പ്രശ്നമാണ്. പൊണ്ണത്തടി പലതരത്തിലുള്ള ആരോ​ഗ്യപ്രശ്നങ്ങളുണ്ടാക്കാം. പൊണ്ണത്തടി ഉണ്ടായാൽ വൃക്കകൾക്ക് തകരാർ, പ്രമേഹം, കൊളസ്ട്രോൾ, രക്തസമ്മർദ്ദം, ഓർമ്മക്കുറവ് പോലുള്ള പ്രശ്നങ്ങളുണ്ടാകാം. 

പൊണ്ണത്തടി ഉണ്ടായാൽ‌ ഓർമ്മക്കുറവ് ഉണ്ടാകാനുള്ള സാധ്യത വളരെ കൂടുതലാണെന്നാണ് ജേണൽ ഓഫ് ന്യൂസയിൻസ് പ്രസിദ്ധീകരിച്ച പഠനത്തിൽ പറയുന്നത്. പൊണ്ണത്തടി പ്രതിരോധശേഷി കുറയ്ക്കാമെന്നും പഠനങ്ങൾ പറയുന്നു. പൊണ്ണത്തടി കുറയ്ക്കാൻ ശ്രദ്ധിക്കേണ്ട നാല് കാര്യങ്ങളെ പറ്റി ന്യൂറോസയിന്റിസ്റ്റായ എം. സ്റ്റ്രോഹാൻ പറയുന്നു...

ഒന്ന്...

പൊണ്ണത്തടി കുറയ്ക്കാൻ ഏറ്റവും നല്ലതാണ് ഫെെബർ. നാരുകളടങ്ങിയ ഭക്ഷണങ്ങൾ കഴിച്ചാൽ വയറ് നിറഞ്ഞതായി തോന്നും. ഭക്ഷണത്തിന്റെ അളവ് കുറയ്ക്കാം. മലബന്ധ പ്രശ്നം തടയാനും ഫെെബർ അടങ്ങിയ ഭക്ഷണങ്ങൾ കഴിക്കുന്നത് ​ഗുണം ചെയ്യും. 

രണ്ട്...

എണ്ണയിൽ വറുത്തതും പൊരിച്ചതുമായ ഭക്ഷണങ്ങൾ ഒഴിവാക്കിയാൽ പൊണ്ണത്തടി കുറയ്ക്കാം. മധുരപലഹാരങ്ങളും പരമാവധി ഒഴിവാക്കിയാൽ പൊണ്ണത്തടി കുറയ്ക്കാനാകുമെന്ന് ന്യൂറോസയിന്റിസ്റ്റായ എം. സ്റ്റ്രോഹാൻ പറയുന്നു.

മൂന്ന്...
 
റെഡ് മീറ്റ് കഴിക്കുന്നത് പൊതുവേ ആരോ​ഗ്യത്തിന് നല്ലതല്ല. റെഡ് മീറ്റ് സ്ഥിരമായി കഴിച്ചാൽ ശരീരഭാരം വളരെ പെട്ടെന്ന് കൂടാമെന്നാണ് പഠനങ്ങൾ പറയുന്നത്. 

നാല്....

click me!