വെറും വയറ്റിൽ ഒരു ​ഗ്ലാസ് ഉലുവ വെള്ളം കുടിക്കുന്നത് ശീലമാക്കൂ

By Web TeamFirst Published Mar 23, 2019, 1:04 PM IST
Highlights

ഉലുവയിട്ട് തിളപ്പിച്ച വെള്ളം കുടിക്കുന്നത് കൊളസ്‌ട്രോള്‍ കുറയ്ക്കാന്‍ സഹായിക്കുന്നു. ചീത്ത കൊളസ്ട്രോളായ എല്‍ഡിഎല്‍ കൊളസ്ട്രോള്‍ കുറയ്ക്കാന്‍ മാത്രമല്ല, നല്ല കൊളസ്ട്രോളായ എച്ച്ഡിഎല്‍ കൊളസ്ട്രോള്‍ കൂട്ടാനും ഉലുവയിട്ട വെള്ളം സഹായിക്കും. 

ദിവസവും വെറും വയറ്റിൽ ഒരു ​ഗ്ലാസ് ഉലുവ വെള്ളം കുടിച്ചാലുള്ള ​ഗുണങ്ങൾ ചെറുതൊന്നുമല്ല.ഫോളിക് ആസിഡ്, വിറ്റാമിന്‍ എ, വിറ്റാമിന്‍ സി എന്നിവ ധാരാളം അടങ്ങിയ ഉലുവ വെള്ളം പ്രതിരോധശേഷി വർധിപ്പിക്കാനും പ്രമേഹം തടയാനുമൊക്കെ ഏറ്റവും മികച്ച ഡ്രിങ്കാണെന്ന് പറയാം. വെറും വയറ്റിൽ ഉലുവ വെള്ളം കുടിച്ചാലുള്ള ​ഗുണങ്ങൾ എന്തൊക്കെയാണെന്ന് നോക്കാം...

കൊളസ്ട്രോൾ കുറയ്ക്കാം...

ഉലുവയിട്ട് തിളപ്പിച്ച വെള്ളം കുടിക്കുന്നത് കൊളസ്‌ട്രോള്‍ കുറയ്ക്കാന്‍ സഹായിക്കുന്നു. ചീത്ത കൊളസ്ട്രോളായ എല്‍ഡിഎല്‍ കൊളസ്ട്രോള്‍ കുറയ്ക്കാന്‍ മാത്രമല്ല, നല്ല കൊളസ്ട്രോളായ എച്ച്ഡിഎല്‍ കൊളസ്ട്രോള്‍ കൂട്ടാനും ഉലുവയിട്ട വെള്ളം സഹായിക്കും. 

ക്യാന്‍സര്‍ തടയാം...

ക്യാന്‍സര്‍ തടയാനുളള ശേഷി ഉലുവയ്ക്കുണ്ട്. ശരീരത്തിലെ ടോക്സിനുകള്‍ അകറ്റാൻ ഉലുവ സഹായിക്കുന്നു. ദിവസവും വെറും വയറ്റില്‍ ഈ വെള്ളം കുടിക്കുമ്പോള്‍ ടോക്സിനുകള്‍ നീക്കം ചെയ്യപ്പെടും. ഇത് ക്യാന്‍സര്‍ പോലുള്ള രോഗങ്ങള്‍ തടയാനും സഹായിക്കും. ഹാര്‍ട്ട് അറ്റാക്കിന്റെ സാധ്യത കുറയ്ക്കാന്‍ ഉലുവയിട്ട വെള്ളം സഹായിക്കുന്നു. 

ശരീരഭാരം കുറയ്ക്കാം....

ശരീരഭാരം കുറയ്ക്കാൻ ഉലുവ വെള്ളം വളരെ നല്ലതാണ്. ഉലുവയിലെ ഫൈബര്‍ ദഹനത്തിലും കൊഴുപ്പും പുറന്തള്ളാനുമെല്ലാം സഹായിക്കുന്നു. ഇതിലെ ലയിക്കുന്ന സ്വഭാവിക ഫൈബര്‍ വയറ്റിലെത്തുന്നത് വിശപ്പിനെ നിയന്ത്രിക്കാന്‍ സഹായിക്കും.

പ്രതിരോധശേഷി കൂട്ടാം...

പ്രതിരോധശേഷി കൂട്ടാൻ ഏറ്റവും നല്ല ഹെൽത്തി ഡ്രിങ്കാണ് ഉലുവ വെള്ളം. വിട്ടുമാറാത്ത ചുമ, ജലദോഷം, തുമ്മൽ എന്നിവ കുറയ്ക്കാനും ഉലുവ വെള്ളം കുടിക്കുന്നത് ​ഗുണം ചെയ്യും. കുട്ടികൾക്ക് ദിവസവും ഒരു ​ഗ്ലാസ് ഉലുവ വെള്ളം നൽകുന്നത് പ്രതിരോധശേഷി കൂട്ടാൻ സഹായിക്കും.

രക്തസമ്മർദ്ദം കുറയ്ക്കാം....

ഉലുവ വെള്ളം രക്തസമ്മർദ്ദം കുറയ്ക്കാൻ നല്ലൊരു ഹെൽത്തി ഡ്രിങ്കാണ്. നാരങ്ങ നീര്, തേന്‍, എന്നിവയ്‌ക്കൊപ്പം ഉലുവ കഴിക്കുന്നത് രക്തസമ്മർദ്ദം കുറയ്ക്കാൻ സഹായിക്കും.

മുലപ്പാൽ വർധിപ്പിക്കും....

മുലപ്പാൽ വർധിപ്പിക്കാൻ നല്ലൊരു മരുന്നാണ് ഉലുവ വെള്ളം. മൂലയൂട്ടുന്ന അമ്മമാർ നിർബന്ധമായും ഒരു ​ഗ്ലാസ് ഉലുവ വെള്ളം മുലപ്പാൽ വർധിപ്പിക്കുകയും ക്ഷീണം അകറ്റുകയും ചെയ്യും. 

click me!