പാലിൽ പിസ്ത ചേർത്ത് കുടിച്ചാലുള്ള ​ഗുണങ്ങൾ

By Web TeamFirst Published Apr 28, 2019, 3:11 PM IST
Highlights

പാലിൽ അടങ്ങിയിരിക്കുന്ന പോഷക ഗുണങ്ങൾ നമുക്കറിയാം. കാത്സ്യത്തിന്റെയും ജീവകങ്ങളുടെയും കലവറയാണ് പാൽ. ഇതിലേക്ക് പിസ്തയുടെ ഗുണങ്ങൾ കൂടി ചേരുമ്പോൾ ശാരീരികമായി നമ്മൽ നേരിടുന്ന പല പ്രശ്നങ്ങളും ഇല്ലാതാകും. പിസ്തയിൽ അടങ്ങിയിട്ടുള്ള വിറ്റാമിൻ ബി രക്തത്തിലെ ഹീമോഗ്ലോബിന്റെ അളവ് കൂട്ടാൻ സഹായിക്കും. 

ദിവസവും പാൽ കുടിക്കാറുണ്ടാകുമല്ലോ. ഇനി മുതൽ പാൽ മാത്രമായി കുടിക്കേണ്ട. പാലിൽ രണ്ട് പിസ്ത കൂടി ചേർത്ത് കുടിക്കുന്നത് ശീലമാക്കൂ. ​ഗുണങ്ങൾ ചെറുതൊന്നുമല്ല കേട്ടോ. പിസ്തയും പാലും ആരോ​ഗ്യത്തിന് വളരെ നല്ലതാണ്. രണ്ടും കൂടി ചേരുമ്പോൾ ആരോഗ്യ ഗുണങ്ങൾ പത്തിരട്ടിയാകുന്നു.

പാലിൽ അടങ്ങിയിരിക്കുന്ന പോഷക ഗുണങ്ങൾ നമുക്കറിയാം. കാത്സ്യത്തിന്റെയും ജീവകങ്ങളുടെയും കലവറയാണ് പാൽ. ഇതിലേക്ക് പിസ്തയുടെ ഗുണങ്ങൾ കൂടി ചേരുമ്പോൾ ശാരീരികമായി നമ്മൽ നേരിടുന്ന പല പ്രശ്നങ്ങളും ഇല്ലാതാകും.  പിസ്തയിൽ അടങ്ങിയിരിക്കുന്ന ഫാറ്റി ആസിഡുകളും, വൈറ്റമിൻ ഇയും, ആന്റീ ഓക്സിഡന്റുകളുമാണ് സൗന്ദര്യ സംരക്ഷണത്തിന് സഹായിക്കുന്നത്.

ജീവകങ്ങളായ എ, ബി6, കെ, സി, എന്നിവയും, കാല്‍സ്യം, അയണ്‍, സിങ്ക്, മഗ്‌നീഷ്യം, കോപ്പര്‍, പൊട്ടാസ്യം തുടങ്ങിയ പോഷകങ്ങളും, ബീറ്റാ കരോട്ടിന്‍, ഡയറ്റെറി ഫൈബര്‍, ഫോസ്ഫറസ്, പ്രോട്ടീന്‍, ഫോളേറ്റ്, തയാമിന്‍ എന്നീ ഘടകങ്ങളും പിസ്തയിൽ ധാരാളമായി അടങ്ങിയിട്ടുണ്ട്.

വൈറ്റമിൻ ബി6 ശരീരത്തിലെ നാഡിവ്യവസ്ഥയെ കൂടുതൽ സജീവമാക്കും. പിസ്ത പാലിൽ ചേർത്ത് കഴിക്കുന്നത് പുരുഷൻ‌മാർക്ക് ലൈംഗിക ഊർജം ലഭിക്കുന്നതിന് പ്രകൃതിദത്തമായ ഒരു മാർഗം കൂടിയാണ്. പിസ്തയിൽ അടങ്ങിയിട്ടുള്ള വിറ്റാമിൻ ബി രക്തത്തിലെ ഹീമോഗ്ലോബിന്റെ അളവ് കൂട്ടാൻ സഹായിക്കും.

മസ്തിഷ്‌കത്തിന്റെ പ്രവർത്തനം ശക്തമാക്കും. ഇതിലെ വൈറ്റമിൻ ബി രോഗപ്രതിരോധശേഷി കൂട്ടാൻ സഹായിക്കുന്നു. ആർജിനൈൻ, വൈറ്റമിൻ ഇ എന്നിവ ഹൃദയാരോഗ്യത്തിന് ഗുണകരമാണ്. ചീത്ത കൊളസ്‌ട്രോൾ കുറയ്ക്കാൻ ഏറ്റവും നല്ലതാണ് പിസ്ത. 

പിസ്തയിലടങ്ങിയിരിക്കുന്ന ഫോസ്‌ഫറസ് പ്രോട്ടീനുകളെ അമിനോ ആസിഡുകളാക്കി മാറ്റി ഗ്ലൂക്കോസിന്റെ അളവ് നിലനിർത്തും. ചർമ്മത്തിന്റെ ആരോഗ്യം സംരക്ഷിച്ച് യുവത്വം നിലനിർത്താനും ഏറെ നല്ലതാണ് പിസ്ത. പ്രമേഹമുള്ളവർ ദിവസവും രണ്ടോ മൂന്നോ പിസ്ത കഴിക്കാൻ ശ്രമിക്കുക. രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കാൻ പിസ്ത നല്ലതാണ്. 
 

click me!