വാക്‌സിനേഷനിലൂടെയും മുന്‍ അണുബാധകളിലൂടെയും മോണോക്ലോണല്‍ ആന്റിബോഡി ചികിത്സയിലൂടെയും ഉണ്ടാകുന്ന ആന്റിബോഡികള്‍ ഇവയില്‍ ഉള്‍പ്പെടുന്നതായി പഠനത്തിന് നേതൃത്വം നല്‍കിയ എംഐടി ബയോളജിക്കല്‍ എന്‍ജിനീയറിങ് ആന്‍ഡ് ഹെല്‍ത്ത് സയന്‍സസ് ടെക്‌നോളജി പ്രഫസര്‍ രാം ശശിശേഖരന്‍ പറയുന്നു. 

ഒമിക്രോണ്‍ (Omicron) വകഭേദത്തിന്റെ സ്‌പൈക് പ്രോട്ടീനില്‍ കാണപ്പെടുന്ന ഡസന്‍ കണക്കിന് വ്യതിയാനങ്ങളാണ് കൊറോണ വൈറസിനെ ലക്ഷ്യം വയ്ക്കുന്ന നാല് തരത്തില്‍പ്പെട്ട ആന്റിബോഡികളില്‍ നിന്നും രക്ഷപ്പെടാന്‍ സഹായിക്കുന്നതെന്ന് പഠനം. വാക്‌സിനേഷനിലൂടെയും മുന്‍ അണുബാധകളിലൂടെയും മോണോക്ലോണല്‍ ആന്റിബോഡി ചികിത്സയിലൂടെയും ഉണ്ടാകുന്ന ആന്റിബോഡികള്‍ ഇവയില്‍ ഉള്‍പ്പെടുന്നതായി പഠനത്തിന് നേതൃത്വം നല്‍കിയ എംഐടി ബയോളജിക്കല്‍ എന്‍ജിനീയറിങ് ആന്‍ഡ് ഹെല്‍ത്ത് സയന്‍സസ് ടെക്‌നോളജി പ്രഫസര്‍ രാം ശശിശേഖരന്‍ പറയുന്നു. 

ഒന്നും രണ്ടും വിഭാഗത്തില്‍പ്പെട്ട ആന്റിബോഡികള്‍ എസിഇ2 റിസപ്റ്ററുമായി ഒട്ടിപിടിക്കുന്ന ആര്‍ബിഡിയുടെ ഭാഗത്തെ ലക്ഷ്യമിടുമ്പോള്‍ മൂന്നും നാലും വിഭാഗത്തില്‍പ്പെട്ട ആന്റിബോഡികള്‍ ആര്‍ബിഡിയുടെ മറ്റ് ഭാഗങ്ങളെയാണ് ലക്ഷ്യം വയ്ക്കുന്നത്. ഒമിക്രോണ്‍ വകഭേദത്തെ യഥാര്‍ഥ സാര്‍സ് കൊവ്-2 വൈറസുമായും ബീറ്റ, ഡെല്‍റ്റ വകഭേദങ്ങളുമായും ഗവേഷകര്‍ താരതമ്യപ്പെടുത്തി. 

അതില്‍ ഒന്നും രണ്ടും വിഭാഗത്തില്‍പ്പെട്ട ആന്റിബോഡികളെ വെട്ടിച്ച് രക്ഷപ്പെടാനുളള വ്യതിയാനങ്ങള്‍ ബീറ്റ, ഡെല്‍റ്റ വകഭേദങ്ങളിലുണ്ടായിരുന്നതായി ഗവേഷകര്‍ പറയുന്നു. അതേസമയം, ഒമിക്രോണില്‍ നാല് വിഭാഗത്തില്‍പ്പെട്ട ആന്റിബോഡികളും വൈറസുമായി ഒട്ടിച്ചേരുന്നതിനെ സ്വാധീനിക്കുന്ന വ്യതിയാനങ്ങള്‍ കാണപ്പെട്ടു എന്നും ഗവേഷകര്‍ പറയുന്നു.

Also Read: കൊറോണ വൈറസിനെ തുരത്താന്‍ ആന്റി വൈറല്‍ മാസ്‌ക്; കണ്ടെത്തലുമായി ശാസ്ത്രജ്ഞര്‍