സ്ത്രീകൾ 'ബ്ലൂബെറി' കഴിക്കണമെന്ന് പറയുന്നതിന്റെ കാരണം ഇതാണ്...

Web Desk   | Asianet News
Published : Aug 06, 2020, 05:01 PM ISTUpdated : Aug 06, 2020, 05:12 PM IST
സ്ത്രീകൾ 'ബ്ലൂബെറി' കഴിക്കണമെന്ന് പറയുന്നതിന്റെ കാരണം ഇതാണ്...

Synopsis

പേശികളെ ബലപ്പെടുത്തുന്നതിന് 'ബ്ലൂബെറി' സഹായിക്കുമെന്നാണ് പഠനം പറയുന്നത്. ആന്റി ഓക്‌സിഡന്റുകളാല്‍ സമൃദ്ധമാണ് ബ്ലൂബെറി. ഇത് പേശികളെ ബലപ്പെടുത്തുന്നതിന് മാത്രമല്ല, തലച്ചോറിന്റെ പ്രവര്‍ത്തനങ്ങളെ ഉത്തേജിപ്പിക്കുകയും സമ്മര്‍ദ്ദത്തെ ചെറുക്കുകയും ചെയ്യുന്നു. കൂടാതെ കുട്ടികളില്‍ ഓര്‍മ്മശക്തി വര്‍ദ്ധിപ്പിക്കുന്നതിനും ബ്ലൂബെറിയ്ക്ക് കഴിയും.

പേശികളെ ബലപ്പെടുത്തല്‍ (muscle building) പുരുഷന്മാരുടെ ശരീരസൗന്ദര്യത്തിന്റെ ഭാഗം മാത്രമാണെന്ന ധാരണയാണ് മിക്കവര്‍ക്കും. എന്നാല്‍, അങ്ങനെയല്ല, ഉറച്ചപേശികള്‍ പുരുഷന്മാർക്ക് മാത്രമല്ല സ്ത്രീകൾക്ക് വളരെ പ്രധാനമാണ്.  കൃത്യവും നിരന്തരവുമായ വ്യായാമങ്ങള്‍ പേശികള്‍ക്ക് ശക്തികൂട്ടാന്‍ അത്യാവശ്യമാണ്.

പ്രവര്‍ത്തനനിരതമായിരിക്കുക എന്നത് ആരോഗ്യം നിലനിര്‍ത്തുന്നതിനൊപ്പം പേശികള്‍ക്ക് ശക്തികൂട്ടാനും സഹായിക്കും.ശരിയായ വ്യായാമരീതികളും പോഷകസമൃദ്ധമായ ഭക്ഷണവും പേശീബലം വര്‍ദ്ധിപ്പിക്കാന്‍ ആവശ്യമാണ്. പേശികളെ ബലപ്പെടുത്തുന്നതിന് 'ബ്ലൂബെറി' സഹായിക്കുമെന്നാണ് പുതിയ പഠനം പറയുന്നത്.

ആന്റി ഓക്‌സിഡന്റുകളാല്‍ സമൃദ്ധമാണ് ബ്ലൂബെറി. ഇത് പേശികളെ ബലപ്പെടുത്തുന്നതിന് മാത്രമല്ല, തലച്ചോറിന്റെ പ്രവര്‍ത്തനങ്ങളെ ഉത്തേജിപ്പിക്കുകയും സമ്മര്‍ദ്ദത്തെ ചെറുക്കുകയും ചെയ്യുന്നു. കൂടാതെ, കുട്ടികളില്‍ ഓര്‍മ്മശക്തി വര്‍ദ്ധിപ്പിക്കുന്നതിനും ബ്ലൂബെറിയ്ക്ക് കഴിയും.

ബ്ലൂബെറി പേശികളുടെ വളർച്ചയ്ക്ക് കാരണമായ കോശങ്ങളെ എങ്ങനെ ബാധിക്കുന്നുവെന്ന് വിലയിരുത്തി. 'ജേണൽ ഓഫ് ന്യൂട്രീഷ്യനി' ൽ പ്രസിദ്ധീകരിച്ച പഠനത്തിലാണ് ഇതിനെ കുറിച്ച് പറയുന്നത്.  25-40 വയസ് പ്രായമുള്ള 12 സ്ത്രീകളിലും 60-75 വയസ് പ്രായമുള്ള 10 സ്ത്രീകളിലും ​ഗവേഷകർ പഠനം നടത്തുകയായിരുന്നു.

പഠനത്തിന് പങ്കെടുത്ത സ്ത്രീകളോട് ​ഗവേഷകർ  ആറ് ആഴ്ച ഉണക്കിയ ബ്ലൂബെറി കഴിക്കാൻ നിർദേശിച്ചു. രാവിലെ 19 ​ഗ്രാമും വെെകിട്ട് 19 ​​ഗ്രാം എന്ന അളവിൽ സ്ത്രീകൾ കഴിക്കാൻ തുടങ്ങി. പഠനത്തിന്റെ ഭാഗമായി, 'പോളിഫെനോളു'കളും 'ആന്തോസയാനിനു'കളും അടങ്ങിയ മറ്റ് ഭക്ഷണങ്ങൾ ഒഴിവാക്കാനും ​ഗവേഷകർ ആവശ്യപ്പെട്ടു.

ആറ് ആഴ്ച കഴിഞ്ഞ് പഠനത്തിൽ പങ്കെടുത്ത സ്ത്രീകളുടെ സെറം പരിശോധിച്ചു. 'പ്രോജെനിറ്റർ' കോശങ്ങളുടെ അളവ് വർദ്ധിച്ചതായി പഠനത്തിൽ കണ്ടെത്തിയെന്ന് കോർനെൽ സർവകലാശാലയിലെ ​ഗവേഷക അന്ന തലക്കർ മെർസർ പറഞ്ഞു. 

പയര്‍വര്‍ഗങ്ങള്‍, പരിപ്പ്, ധാന്യങ്ങള്‍ എന്നിവ പ്രോട്ടീനും നാരുകളും ധാരാളമായി അടങ്ങിയിരിക്കുന്നവയാണ്. ഇവയെല്ലാമടങ്ങിയ പോഷകഭക്ഷണം കഴിക്കുന്നത് പേശീബലം കൂട്ടാനും ഒപ്പം ആരോഗ്യം നിലനിര്‍ത്താനും ആവശ്യമാണെന്നും പഠനത്തിൽ പറയുന്നു. പ്രായമായവർ ദിവസവും ബ്ലൂബെറി കഴിക്കുന്നത് തലച്ചോറിന്റെ പ്രവർത്തനം മെച്ചപ്പെടുത്തുമെന്നും പഠനത്തിൽ പറയുന്നു. 

അതിവേഗത്തില്‍ പച്ചക്കറി മുറിക്കുന്ന മകനെ അഭിമാനത്തോടെ നോക്കുന്ന അച്ഛന്‍; വൈറലായി വീഡിയോ...
 

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Health News അറിയൂ. Food and Recipes തുടങ്ങി മികച്ച ജീവിതം നയിക്കാൻ സഹായിക്കുന്ന ടിപ്സുകളും ലേഖനങ്ങളും — നിങ്ങളുടെ ദിവസങ്ങളെ കൂടുതൽ മനോഹരമാക്കാൻ Asianet News Malayalam

 

click me!

Recommended Stories

സ്‌ട്രെസ് അഥവാ മാനസിക സമ്മര്‍ദ്ദം കുറയ്ക്കാന്‍ ചെയ്യേണ്ട കാര്യങ്ങള്‍
മുടിയുടെ ആരോഗ്യത്തിന് ഫ്ളാക്സ് സീഡ് ; ഉപയോ​ഗിക്കേണ്ട വിധം