അച്ഛനാണ് ആദ്യത്തെ ഹീറോ എന്നു പലരും പറയാറുണ്ട്. ഇവിടെ അത്തരത്തില്‍ അച്ഛനെ ഹീറോയായി കാണുകയും അച്ഛനെ കണ്ട് പാചകം പഠിക്കുകയും ചെയ്യുന്ന ഒരു മകന്‍റെ വീഡിയോ ആണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധ നേടുന്നത്. തുര്‍ക്കിയിലെ ഒരു ഷെഫും മകനുമാണ് വീഡിയോയിലെ താരങ്ങള്‍. 

പാചകത്തില്‍ ചിലര്‍ക്കെങ്കിലും ഏറ്റവും കൂടുതല്‍ ബുദ്ധിമുട്ട് തോന്നുന്നത് പച്ചക്കറികള്‍ മുറിക്കുന്നതാകും. ഇവിടെ ഈ അച്ഛന്‍ മകന് പച്ചക്കറികള്‍ അനായാസം എങ്ങനെ മുറിക്കാമെന്ന് പഠിപ്പിക്കുകയാണ്. വളരെ വേഗത്തില്‍ പച്ചക്കറികള്‍ കൊത്തി നുറുക്കുന്ന ഷെഫിനെയാണ് വീഡിയോയുടെ തുടക്കത്തില്‍ കാണുന്നത്. അവ വളരെ ശ്രദ്ധയോടെ വീക്ഷിക്കുകയാണ് മകന്‍. 

ശേഷം മകന്‍റെ ഊഴമാണ്. അച്ഛനെ പോലെ വളരെ വേഗത്തില്‍ മനോഹരമായി പച്ചക്കറികള്‍ മുറിക്കുന്ന മകനെ അഭിമാനത്തോടെ നോക്കുകയാണ് ഷെഫ്. പച്ചക്കറികള്‍ മുഴുവന്‍ അരിഞ്ഞുതീര്‍ത്ത മകന് ഷെഫ് ഉമ്മ കൊടുക്കുന്നതോടെയാണ് വീഡിയോ അവസാനിക്കുന്നത്.  

 

വീഡിയോ സമൂഹ മാധ്യമങ്ങളില്‍ വൈറലാവുകയും ചെയ്തു. മകനെ പ്രശംസിച്ച് നിരവധി പേര്‍ കമന്‍റുകളുമായി രംഗത്തെത്തുകയും ചെയ്തു. 

Also Read: പ്രതിരോധശേഷി കൂട്ടാന്‍ ഇതാ ഒരു എളുപ്പ വഴി...