Health Benefits of Nuts : ദിവസവും ഒരു പിടി നട്സ് കഴിക്കൂ, ​ഗുണം ഇതാണ്

By Web TeamFirst Published Jul 23, 2022, 11:00 PM IST
Highlights

നാരുകൾ, പ്രോട്ടീൻ, ആരോഗ്യകരമായ കൊഴുപ്പുകൾ, വിറ്റാമിനുകൾ , ധാതുക്കൾ എന്നിവയാൽ സമ്പന്നമാണ് നട്സുകൾ. നട്‌സ് ശരീരഭാരം കുറയ്ക്കാനും വയറിലെ കൊഴുപ്പ് കുറയ്ക്കാനും സഹായിക്കുന്നു. നട്സ് കഴിക്കുന്നത് ഹൃദയ സംബന്ധമായ അസുഖങ്ങൾ, പൊണ്ണത്തടി എന്നിവയുടെ സാധ്യത കുറയ്ക്കുന്നു. 

ദിവസവും ഒരു പിടി നട്സ് കഴിച്ചാലുള്ള ആരോ​ഗ്യ​ഗുണങ്ങൾ ചെറുതൊന്നുമല്ല. കാരണം ധാരാളം പോഷക​ഗുണങ്ങൾ നട്സിൽ അടങ്ങിയിരിക്കുന്നു. ശരീരത്തെ ആരോഗ്യകരമായി നിലനിർത്താൻ സഹായിക്കുന്ന ആന്റിഓക്‌സിഡന്റ് അളവ് അടങ്ങിയിരിക്കുന്ന മികച്ച ഭക്ഷണമായി നട്‌സിനെ കണക്കാക്കപ്പെടുന്നു. കശുവണ്ടിയോ നിലക്കടലയോ ബദാമോ പിസ്തയോ ഏതുമാകട്ടെ ദിവസവും ഒരു പിടി നട്സ് കഴിക്കുന്നത് ആരോഗ്യം മെച്ചപ്പെടുത്തുമെന്ന് വിദ​ഗ്ധർ പറയുന്നു.

നാരുകൾ , പ്രോട്ടീൻ, ആരോഗ്യകരമായ കൊഴുപ്പുകൾ, വിറ്റാമിനുകൾ , ധാതുക്കൾ എന്നിവയാൽ സമ്പന്നമാണ് നട്സുകൾ. നട്‌സ് ശരീരഭാരം കുറയ്ക്കാനും വയറിലെ കൊഴുപ്പ് കുറയ്ക്കാനും സഹായിക്കുന്നു. നട്സ് കഴിക്കുന്നത് ഹൃദയ സംബന്ധമായ അസുഖങ്ങൾ, പൊണ്ണത്തടി എന്നിവയുടെ സാധ്യത കുറയ്ക്കുന്നു. നട്സ് കഴിക്കുന്നത് ആരോ​ഗ്യകരമായ ശരീരഭാരം നിലനിർത്താൻ സഹായിച്ചേക്കുമെന്ന് ഹാർവാർഡ് യൂണിവേഴ്സിറ്റിയിലെ ​ഗവേഷകർ നടത്തിയ പഠനത്തിൽ പറയുന്നു.

ബദാം...

മോണോസാച്ചുറേറ്റഡ് കൊഴുപ്പ്, നാരുകൾ, വിറ്റാമിൻ ഇ എന്നിവയാൽ നിറഞ്ഞ ബദാമിൽ ഉയർന്ന കാൽസ്യം അടങ്ങിയിട്ടുണ്ട്. കരുത്തുറ്റ അസ്ഥികൾക്കും അതുപോലെ നമ്മുടെ പേശികളുടെയും ശരിയായ പ്രവർത്തനത്തിനും ഈ പോഷകം ആവശ്യമാണ്. ബദാമിലെ കൊഴുപ്പും ഉയർന്ന ഫൈബറും ഉള്ളത് ഹൃദയാരോഗ്യത്തിന് കൊളസ്‌ട്രോളിന്റെ അളവ് നിയന്ത്രിക്കാൻ സഹായിക്കുന്നു.

ലാക്ടോബാസിലസ്, ബിഫിഡോ-ബാക്ടീരിയ എന്നിവയുൾപ്പെടെയുള്ള ഗുണകരമായ ബാക്ടീരിയകളുടെ വളർച്ചയെ പ്രോത്സാഹിപ്പിക്കുന്നതിലൂടെ കുടലിന്റെ ആരോഗ്യത്തെ ബദാം പിന്തുണയ്ക്കുന്നു. ആന്റിഓക്‌സിഡന്റ് ഗുണങ്ങളുള്ള ഫ്ലേവനോയിഡുകൾ എന്ന സംയുക്തങ്ങളും ചർമ്മത്തിൽ നിറഞ്ഞിരിക്കുന്നു. രക്തത്തിലെ പഞ്ചസാരയുടെ അളവ് കുറയ്ക്കാനും ചീത്ത കൊളസ്ട്രോളിന്റെ അളവ് കുറയ്ക്കാനുമെല്ലാെം ബദാം മികച്ചതാണ്. 

Read more  ശ്വാസകോശ ക്യാൻസർ; പ്രാരംഭ ലക്ഷണങ്ങൾ ശ്രദ്ധിക്കാതെ പോകരുത്

പിസ്ത....

മറ്റ് നട്സുകളുമായി താരതമ്യപ്പെടുത്തുമ്പോൾ, പിസ്തയിൽ കൊഴുപ്പും കലോറിയും കുറവാണ്. ഏറ്റവും ഉയർന്ന അളവിൽ പൊട്ടാസ്യം അടങ്ങിയിട്ടുണ്ട്. അവയിൽ പ്രത്യേകിച്ച് ഫൈറ്റോസ്റ്റെറോളുകൾ അടങ്ങിയിട്ടുണ്ട്. ഇത് ഹൃദയാരോഗ്യത്തെ പിന്തുണക്കുന്നു. കണ്ണുകളെ സംരക്ഷിക്കുന്നതിൽ പ്രധാന പങ്ക് വഹിക്കുന്ന രണ്ട് ആന്റിഓക്‌സിഡന്റുകളായ ല്യൂട്ടിൻ, സിയാക്സാന്തിൻ എന്നിവയും പിസ്തയിൽ അടങ്ങിയിരിക്കുന്നു.
പിസ്ത കഴിക്കുന്നത് ഹൃദയാരോഗ്യം മെച്ചപ്പെടുത്താൻ സഹായിക്കും. ഉയർന്ന രക്തസമ്മർദ്ദം കുറയ്ക്കാൻ സഹായിക്കുന്ന മോണോസാച്ചുറേറ്റഡ് ഫാറ്റി ആസിഡുകളാൽ സമ്പുഷ്ടമാണ് പിസ്ത.

അണ്ടിപരിപ്പ്…

100 ഗ്രാം കശുവണ്ടിയിൽ 18.22 ഗ്രാം പ്രോട്ടീൻ അടങ്ങിയിട്ടുണ്ട്. ഇതിൽ മോണോസാച്ചുറേറ്റഡ് ഫാറ്റി ആസിഡുകളുടെ ഗുണം അടങ്ങിയിട്ടുണ്ട്. ഗ്ലൈസെമിക് സൂചിക കുറഞ്ഞ ഭക്ഷണമാണ് അണ്ടിപരിപ്പ്. ഇത് പ്രമേഹമുള്ളവരിൽ രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കാൻ സഹായിക്കുന്നു. അണ്ടിപരിപ്പിൽ പ്രമേഹ പ്രതിരോധ ഗുണങ്ങളുണ്ട്.

വാൾനട്ട്…

ധാരാളം ആരോഗ്യ ഗുണങ്ങളുളള ഒന്നാണ് വാൾനട്ട്. തലച്ചോറിന്റെ വളർച്ചയ്ക്കും ഓർമ്മ ശക്തി കൂട്ടാനുമെല്ലാം വാൾനട്ട് മികച്ചതാണ്. പ്രോട്ടീൻ, ഒമേഗ 3, നാരുകൾ, മറ്റ് അവശ്യ പോഷകങ്ങൾ എന്നിവയാൽ സമ്പന്നമാണ് വാൾനട്ട്.  100 ഗ്രാം വാൾനട്ടിൽ 15.23 ഗ്രാം പ്രോട്ടീൻ അടങ്ങിയിട്ടുണ്ട്. ഫ്ലേവനോയ്ഡുകളുടെയും ഫിനോളിക് ആസിഡിന്റെയും സമ്പന്നമായ ഉറവിടം കൂടിയാണ് വാൾനട്ട്. വാൾനട്ടിലെ ആരോഗ്യകരമായ അപൂരിത കൊഴുപ്പ് ​ഹൃദ്രോ​ഗ സാധ്യത കുറയ്ക്കുന്നു. പ്രമേഹമുള്ളവർ ദിവസവും ഒരു പിടി വാൾനട്ട് കഴിക്കണമെന്നാണ് ഗവേഷകർ പറയുന്നത്. ഗ്ലൂക്കോസിന്റെ അളവ് നിയന്ത്രിക്കാൻ വാൾനട്ട് കഴിക്കുന്നത് ​ഗുണം ചെയ്യുമെന്ന് വിദ​ഗ്ധർ പറയുന്നു. 

നിലക്കടല...

നിലക്കടലയിൽ(peanuts) പ്രോട്ടീനുകൾ, ആരോഗ്യകരമായ കൊഴുപ്പുകൾ, വിവിധ ആരോഗ്യകരമായ പോഷകങ്ങൾ എന്നിവ അടങ്ങിയിട്ടുണ്ട്. ശരീരത്തിന് വിവിധ പോഷകങ്ങൾ പ്രദാനം ചെയ്യുന്നതോടൊപ്പം പൊണ്ണത്തടി(obesity) നിയന്ത്രിക്കുകയും ചെയ്യുന്നു. ഹൃദയാരോഗ്യമേകുന്ന ജീവകം ഇ, ഫോളേറ്റ്, കാത്സ്യം(calcium), മാംഗനീസ് എന്നിവയും നിലക്കടലയിൽ അടങ്ങിയിട്ടുണ്ട്. കൊളസ്ട്രോളിന്റെ അളവ് കുറയ്ക്കുന്നതിലൂടെ ഹൃദ്രോഗം തടയാൻ നിലക്കടല സഹായിക്കും. രക്തം കട്ടപിടിക്കുന്നത് തടയുന്നതിനും സ്ട്രോക്കിനുള്ള സാധ്യത കുറയ്ക്കുന്നതിനും ഇതിൽ അടങ്ങിയിട്ടുള്ള സംയുക്തങ്ങൾ സഹായിക്കും. 

Read more പാലക്ക് ചീര കഴിച്ചാലുള്ള ആരോ​ഗ്യ​ഗുണങ്ങൾ

 

click me!