Asianet News MalayalamAsianet News Malayalam

Symptoms of Lung Cancer : ശ്വാസകോശ ക്യാൻസർ; പ്രാരംഭ ലക്ഷണങ്ങൾ ശ്രദ്ധിക്കാതെ പോകരുത്

ശ്വാസകോശാര്‍ബുദത്തിന്റെ മുഴ സമീപത്തുള്ള അവയവങ്ങളിലേക്ക് കടന്നു കയറുകയോ അര്‍ബുദ കോശങ്ങള്‍ മറ്റ് അവയവങ്ങളില്‍ വളരുകയോ ചെയ്യും. അറിയപ്പെടാത്ത പ്രകടമാകാത്ത ചില ലക്ഷണങ്ങള്‍ ശരീരത്തില്‍ കണ്ടാല്‍ ഒരിക്കലും അവഗണിക്കരുത്. ഉടന്‍ തന്നെ ഡോക്ടറെ സമീപിക്കേണ്ടത് അത്യാവശ്യമാണ്.

early signs of lung cancer that you shouldnt ignore
Author
Trivandrum, First Published Jul 22, 2022, 3:05 PM IST

ശ്വാസകോശ അർബുദം (lung cancer) പിടിപെടുന്നവരുടെ എണ്ണം ഇന്ന് ​ദിനംപ്രതി കൂടിവരികയാണ്. ശ്വാസകോശാർബുദത്തിന്റെ ആദ്യ ഘട്ടത്തിൽ ലക്ഷണങ്ങൾ പ്രകടമാകാറില്ല. അത് കൊണ്ട് തന്നെ വളരെ വെെകിയാകും രോ​ഗം കണ്ട് പിടിക്കുന്നത്. ശ്വാസകോശത്തിലെ അടിസ്ഥാന കോശങ്ങളുടെ അനിയന്ത്രിതമായ വളർച്ചയാണ് ശ്വാസകോശാർബുദം എന്ന് പറയുന്നത്. 

ശ്വാസകോശാർബുദത്തിന്റെ മുഴ സമീപത്തുള്ള അവയവങ്ങളിലേക്ക് കടന്നു കയറുകയോ അർബുദ കോശങ്ങൾ മറ്റ് അവയവങ്ങളിൽ വളരുകയോ ചെയ്യും. അറിയപ്പെടാത്ത പ്രകടമാകാത്ത ചില ലക്ഷണങ്ങൾ ശരീരത്തിൽ കണ്ടാൽ ഒരിക്കലും അവഗണിക്കരുത്. ഉടൻ തന്നെ ഡോക്ടറെ സമീപിക്കേണ്ടത് അത്യാവശ്യമാണ്.

ലോകമെമ്പാടുമുള്ള കാൻസർ മരണങ്ങളുടെ പ്രധാന കാരണം ശ്വാസകോശാർബുദമാണ്. 68 പുരുഷന്മാരിൽ ഒരാൾ ഇതിന് ഇരയാകുന്നതായി റിപ്പോർട്ടുകൾ ചൂണ്ടിക്കാട്ടുന്നു. ശ്വാസകോശ അർബുദം കൈകാര്യം ചെയ്യുന്നതിനുള്ള രീതികളിൽ ദ്രുതഗതിയിലുള്ള വികസനം ഉണ്ടായിട്ടുണ്ട്. 

Read more  തലച്ചോറിന്റെ ആരോഗ്യത്തിനായി കഴിക്കേണ്ട 8 ഭക്ഷണങ്ങൾ

പുകവലി ക്യാൻസറിനുള്ള ഉയർന്ന അപകടസാധ്യത കൂട്ടുന്നു. ഇന്ത്യയിൽ ശ്വാസകോശ അർബുദത്തിന്റെ പ്രധാന കാരണമാണ് പുകവലി എന്ന് ഹിരാനന്ദാനി ഹോസ്പിറ്റലിലെ കൺസൾട്ടന്റ്-പൾമണോളജിസ്റ്റും സ്ലീപ്പ് മെഡിസിൻ വിദഗ്ധനുമായ ഡോ.പ്രേയസ് വൈദ്യ പറഞ്ഞു. ശ്വാസകോശ അർബുദത്തിന്റെ പ്രാരംഭ ലക്ഷണങ്ങൾ കണ്ടാലുടൻ ഡോക്ടറെ സമീപിക്കേണ്ടതാണ്. ശ്വാസകോശ അർബുദത്തിന്റെ ആദ്യ ലക്ഷണങ്ങൾ ഒഴിവാക്കരുതെന്ന് ക്യാൻസർ റിസർച്ച് വ്യക്തമാക്കുന്നു.

 

early signs of lung cancer that you shouldnt ignore

 

ചുമ മൂന്നാഴ്ചയിൽ കൂടുതൽ നീണ്ടുനിൽക്കുകയും മോശമാവുകയും ചെയ്താൽ അത് ശ്വാസകോശ അർബുദത്തിന്റെ ലക്ഷണമാകാമെന്ന് വിദ​ഗ്ധർ പറയുന്നു. നെഞ്ചിലെ അണുബാധ, ശ്വാസതടസ്സം എന്നിവയും ക്യാൻസറിന്റെ ലക്ഷണമാണ്.നെഞ്ചിലോ തലയിലോ ഇടയ്ക്കിടെ വേദന, തൊണ്ടവേദന, പെട്ടെന്ന് ഭാരം കുറയുക,മുഖത്തോ കഴുത്തിലോ വീക്കം, ശരീരവേദന ഇവയെല്ലാം ശ്വാസകോശത്തിന്റെ ലക്ഷണമാകാമെന്ന് ഡോ.പ്രേയസ് പറഞ്ഞു.  

ശ്വാസകോശ അർബുദത്തിന് നേരത്തെയുള്ള രോഗനിർണയം സഹായകമാണെന്ന് ഡോ.പ്രേയസ് പറയുന്നു. ഒരു വ്യക്തി പ്രതിദിനം പുകവലിക്കുന്ന പാക്കറ്റുകളുടെ എണ്ണം, പുകവലിച്ച വർഷങ്ങളുടെ എണ്ണം കൊണ്ടാണ് പുകവലി അളക്കുന്നത്. ക്യാൻസർ നേരത്തെ കണ്ടുപിടിക്കുന്നതിലൂടെ അതിജീവനം മെച്ചപ്പെടുത്താൻ ഇത് സഹായിക്കുന്നു.

Read more പതിവായി ഗ്രീൻ ടീ കുടിക്കുന്നവരാണോ? എങ്കിൽ ഇക്കാര്യം അറിഞ്ഞിരിക്കണം

പുകവലി മൂലം COPD (Chronic obstructive pulmonary disease) ബാധിതരായ ആളുകൾക്ക് അപകടസാധ്യത കൂടുതലാണ്. ചില സന്ദർഭങ്ങളിൽ സ്റ്റീരിയോടാക്റ്റിക് ബോഡി റേഡിയേഷൻ തെറാപ്പി (SBRT) ശ്വാസകോശ അർബുദം നേരത്തേ കണ്ടുപിടിക്കാനും സുഖപ്പെടുത്താനും സഹായിക്കുന്നതായും ഡോ.പ്രേയസ് കൂട്ടിച്ചേർത്തു.

ശ്വാസകോശ അർബുദത്തിന് പുകവലിയാണ് പ്രധാന കാരണമായി പറയുന്നതെങ്കിലും മറ്റ് ചില കാരണങ്ങൾ കൂടി ഉണ്ടെന്നാണ് വിദ​ഗ്ധർ പറയുന്നു. പുകയില ഉപഭോഗവുമായി ബന്ധപ്പെട്ട ശ്വാസകോശ ക്യാൻസർ കേസുകളിൽ കുറവുണ്ടായതായാണ് 1990 മുതൽ 2012 വരെ നടത്തിയ പഠനത്തിൽ പറയുന്നത്.

പുകവലിക്കുന്നതിനേക്കാൾ അപകടമാണ് മറ്റൊരാൾ വലിച്ച പുക ശ്വസിക്കുകയെന്നത്. ഇത്തരത്തിൽ ശ്വസിച്ചാൽ ഗുരുതരമായ ഹൃദയ, ശ്വാസകോശ സംബന്ധമായ രോഗങ്ങൾക്ക് അത് കാരണമാകും. അന്തരീക്ഷത്തിൽ ഉളള പൊടിയും പുകയും ശ്വസിച്ച് അസുഖങ്ങൾ വരാതിരിക്കാൻ ശ്രദ്ധിക്കണം. ഇതിനായി പുറത്ത് പോകുമ്പോൾ മാസ്ക് ധരിക്കണം. വീട്ടിൽ ആരോഗ്യകരമായ അന്തരീക്ഷവും ഉറപ്പാക്കണമെന്നും ​ഗവേഷകർ പറയുന്നു.

ഭക്ഷണത്തിനൊപ്പം തന്നെ കൃത്യമായി വ്യായാമവും ചെയ്യേണ്ടതും വളരെ അത്യാവശ്യമാണ്. ഇത് നിങ്ങളുടെ ശാരീരികവും മാനസികവുമായ ആരോഗ്യത്തിന് ​ഗുണം ചെയ്യും. ശ്വാസകോശാർബുദം സംബന്ധിച്ച് വരാൻ സാദ്ധ്യതയുളള രോഗലക്ഷണങ്ങൾ മുൻകൂട്ടി കാണുക. 

നഖങ്ങളുടെ ആകൃതിയിലുള്ള മാറ്റങ്ങളാണ് ശ്വാസകോശ ക്യാൻസറിന്റെ പ്രധാന ലക്ഷണമായി ചൂണ്ടിക്കാട്ടുന്നതെന്ന് കാൻസർ റിസർച്ച് യുകെ അടുത്തിടെ വ്യക്തമാക്കിയിരുന്നു. വിരലുകളുടെയും നഖങ്ങളുടെയും ആകൃതിയിലുള്ള ചില മാറ്റങ്ങളെ ഫിംഗർ ക്ലബിംഗ്, ഡിജിറ്റൽ ക്ലബിംഗ് അല്ലെങ്കിൽ ഹിപ്പോക്രാറ്റിക് ഫിംഗർ എന്നും അറിയപ്പെടുന്നു. ഇത് ശ്വാസകോശ ക്യാൻസറിന്റെ പ്രധാപ്പെട്ട ചില ലക്ഷണമാണെന്നും ​ഗവേഷകർ പറയുന്നു.

Read more മുഖക്കുരു അലട്ടുന്നുണ്ടോ? ഭക്ഷണത്തിൽ ശ്രദ്ധിക്കേണ്ടത്...

 

Follow Us:
Download App:
  • android
  • ios