Eggs for Kids : കുട്ടികൾക്ക് ദിവസവും ഒരു മുട്ട നൽകണമെന്ന് പറയുന്നതിന്റെ കാരണം

Published : Jul 10, 2022, 09:55 PM ISTUpdated : Jul 10, 2022, 10:06 PM IST
Eggs for Kids : കുട്ടികൾക്ക് ദിവസവും ഒരു മുട്ട നൽകണമെന്ന് പറയുന്നതിന്റെ കാരണം

Synopsis

കുട്ടികൾക്ക് ദിവസവും ഒരു മുട്ട നൽകണമെന്ന് തന്നെയാണ് വി​ദ​ഗ്ധർ പറയുന്നത്. ഇതിൽ അടങ്ങിയിരിക്കുന്ന കോളിൻ എന്ന പോഷകം തലച്ചോറിന്റെ വികസനത്തിനും ഓർമശക്തി വർധിപ്പിക്കുന്നതിനും അത്യന്താപേക്ഷിതമാണ്.  കണ്ണുകളുടെ സംരക്ഷണത്തിന് മുട്ട വളരെ സഹായിക്കുന്നു.

കുട്ടികൾക്ക് ദിവസവും മുട്ട കൊടുക്കാമോ? പഠനങ്ങൾ പറയുന്നത്, കുട്ടികൾക്ക് ദിവസം ഒരു മുട്ട നൽകുന്നത് കുട്ടികളിലെ വളർച്ച വേഗത്തിലാക്കുമെന്നാണ്. പഠനത്തിനായി ആറു മുതൽ ഒൻപത് മാസം വരെയുള്ള കുട്ടികളെ തിരഞ്ഞെടുത്തൂ. ഇവരെ രണ്ടു ഗ്രൂപ്പുകളാക്കി. ആദ്യ ഗ്രൂപ്പിന് ആറുമാസകാലം തുടർച്ചായായി ദിവസവും ഓരോ മുട്ട നൽകി.

മറ്റ് ഗ്രൂപ്പിലെ കുട്ടികൾക്ക് മുട്ട നൽകിയതേയില്ല.‌ ദിവസവും ഒരു മുട്ട കഴിക്കുന്നതിലൂടെ വളർച്ചാ മുരടിപ്പ് 47 ശതമാനവും തൂക്കക്കുറവ് 70 ശതമാനവും തടയാൻ സാധിക്കുമെന്ന് പഠനത്തിൽ തെളിഞ്ഞു. പീഡിയാട്രിക്സ് ജേണലിൽ‌ പ്രസിദ്ധീകരിച്ച പഠനത്തിലാണ് ഇതിനെ കുറിച്ച് പറയുന്നത്.

കുട്ടികൾ ദിവസവും ഒരു മുട്ട നൽകണമെന്ന് തന്നെയാണ് വി​ദ​ഗ്ധർ പറയുന്നത്. ഇതിൽ അടങ്ങിയിരിക്കുന്ന കോളിൻ എന്ന പോഷകം തലച്ചോറിന്റെ വികസനത്തിനും ഓർമശക്തി വർധിപ്പിക്കുന്നതിനും അത്യന്താപേക്ഷിതമാണ്. കണ്ണുകളുടെ സംരക്ഷണത്തിന് മുട്ട വളരെ സഹായിക്കുന്നു.

ചെറിയ കുട്ടികളുടെ വളർച്ചയ്ക്കും വികാസത്തിനും ആവശ്യമായ എല്ലാ പോഷകങ്ങളും മുട്ടയിൽ അടങ്ങിയിട്ടുണ്ടെന്ന് പഠനത്തിനു നേതൃത്വം നൽകിയ വാഷിങ്ടൺ സർവകലാശാലയിലെ ഗവേഷകനായ ലോറ ലാനോറ്റി പറഞ്ഞു. മുട്ട എപ്പോഴും പുഴുങ്ങിയോ, ബുൾസ് ഐ ആക്കിയോ കഴിക്കുകയാണ് നല്ലത്. എന്നാൽ ഒരു കാര്യം ശ്രദ്ധിക്കണം. 

മുട്ട പുഴുങ്ങിയെടുത്താലും ബുൾസ് ഐ ആക്കിയാലും അത് അത്യാവശ്യം നന്നായി വേവിച്ചെടുക്കുക. അല്ലെങ്കിൽ മുട്ടയിലുള്ള സാൽമൊണെല്ല എന്ന ബാക്ടീരിയ ശരീരത്തിന് ദോഷകരമാണ്. ഏതു രീതിയിൽ എടുത്താലും മുട്ട പാകം ചെയ്യുമ്പോൾ അത് വേവിച്ചു കഴിക്കുക എന്നതാണ് ഏറ്റവും പ്രധാനം. 

Read more മലബന്ധം മാറ്റാനുള്ള ഫലപ്രദമായ ചില വഴികൾ; ന്യൂട്രീഷ്യനിസ്റ്റ് പറയുന്നു

 

PREV
click me!

Recommended Stories

നിസാരക്കാരനല്ല ആര്യവേപ്പ് ; അറിയാം ഏഴ് ആരോ​ഗ്യ​ഗുണങ്ങൾ
അകാലനര അകറ്റുന്നതിന് വീട്ടിൽ തന്നെ പരീക്ഷിക്കാവുന്ന അഞ്ച് മാർ​ഗങ്ങൾ