
കുട്ടികൾക്ക് എപ്പോഴും പോഷകഗുണമുള്ള ഭക്ഷണങ്ങളായിരിക്കണം നാം നൽകേണ്ടത്. കുട്ടികളുടെ ആരോഗ്യത്തിന് നിർബന്ധമായും കൊടുക്കേണ്ട ഒരു ഭക്ഷണമാണ് നെയ്യ്. ഒമേഗ -3 ഫാറ്റി ആസിഡുകളും വിറ്റാമിൻ എയും അടങ്ങിയ നെയ്യ് കുട്ടിയുടെ മസ്തിഷ്ക വളർച്ചയ്ക്കും ശരീരഭാരം വർദ്ധിപ്പിക്കുന്നതിനും സഹായിക്കുന്നു.
നെയ്യിന്റെ പോഷക മൂല്യങ്ങൾ വെണ്ണയ്ക്ക് സമാനമാണ്. നെയ്യിൽ ഉയർന്ന അളവിൽ വിറ്റാമിൻ എ, ഇ, ഡി എന്നിവ അടങ്ങിയിട്ടുണ്ട്. ഇതിനുപുറമെ, ഒമേഗ-3 (മോണോസാച്ചുറേറ്റഡ് ഫാറ്റുകൾ) സംയോജിത ലിനോലെയിക് ആസിഡും ബ്യൂട്ടിറിക് ആസിഡും നെയ്യിൽ കാണപ്പെടുന്നു.
കുഞ്ഞ് കട്ടിയുള്ള ഭക്ഷണങ്ങൾ കഴിക്കാൻ തുടങ്ങുമ്പോൾ തന്നെ നെയ്യ് നൽകി തുടങ്ങാവുന്നതാണ്. കുഞ്ഞിന് ഏഴ് മാസം പ്രായമാകുമ്പോൾ മൂന്ന് നാല് തുള്ളി നെയ്യ് ഭക്ഷണത്തിൽ ചേർക്കുക. കുട്ടികൾക്ക് ഒരു വയസ്സ് തികയുമ്പോൾ കുട്ടിയുടെ ഭക്ഷണത്തിൽ ഒരു സ്പൂൺ നെയ്യ് ചേർക്കാവുന്നതാണ്.
ഒരു ടേബിൾസ്പൂൺ നെയ്യ് 112 കിലോ കലോറി ഊർജം നൽകുന്നു. ഇത് വളരുന്ന കുഞ്ഞുങ്ങൾക്ക് നെയ്യ് ഊർജസ്രോതസ്സായി മാറുന്നു. ഭക്ഷണം എളുപ്പം ദഹിപ്പിക്കാനും വയറ്റിലെ പ്രശ്‌നങ്ങളെ അകറ്റി നിർത്താനും നെയ്യ് സഹായിക്കുന്നു. നെയ്യ് ഭക്ഷണം എളുപ്പത്തിൽ ദഹിപ്പിക്കാനും വയറ്റിലെ പ്രശ്‌നങ്ങളെ അകറ്റി നിർത്താനും സഹായിക്കുന്നു. ആദ്യത്തെ 5 വർഷങ്ങളിൽ കുഞ്ഞിന്റെ മസ്തിഷ്കം വികസിക്കുന്നു.
ഒമേഗ 3 ഫാറ്റി ആസിഡുകളുടെ സമ്പന്നമായ ഉറവിടമാണ് നെയ്യ്. വീട്ടിൽ ഉണ്ടാക്കുന്ന പശുവിന്റെ നെയ്യ് തന്നെ കുട്ടിക്ക് നൽകുന്നത് നല്ലതാണ്. കുഞ്ഞിന്റെ ചർമ്മം കൂടുതൽ മൃദുവും മിനുസമാർന്നതുമാക്കാൻ നെയ്യ് കൊണ്ട് കുട്ടികളെ മസാജ് ചെയ്യാനും ഉപയോഗിക്കുന്നു. ഇത് അവരെ കൂടുതൽ ശക്തവും വേഗത്തിലും വളരാൻ സഹായിക്കുന്നു..
എന്താണ് വിസറൽ ഫാറ്റ് ? കുറച്ചില്ലെങ്കിൽ ഉണ്ടാകാവുന്ന ആരോഗ്യപ്രശ്നങ്ങൾ എന്തൊക്കെ?
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Health News അറിയൂ. Food and Recipes തുടങ്ങി മികച്ച ജീവിതം നയിക്കാൻ സഹായിക്കുന്ന ടിപ്സുകളും ലേഖനങ്ങളും — നിങ്ങളുടെ ദിവസങ്ങളെ കൂടുതൽ മനോഹരമാക്കാൻ Asianet News Malayalam