വിസറൽ കൊഴുപ്പ് ദൃശ്യമല്ലെങ്കിലും ആരോഗ്യത്തെ ഗുരുതരമായി ബാധിക്കുന്ന ഒന്നാണ്. വിസറൽ കൊഴുപ്പ് രക്തസമ്മർദ്ദം വർദ്ധിപ്പിക്കുന്നതിലൂടെ മൊത്തത്തിലുള്ള ആരോഗ്യത്തെ പ്രതികൂലമായി ബാധിക്കും. ഹൃദ്രോഗം, സ്ട്രോക്ക്, പ്രമേഹം, ഇൻസുലിൻ പ്രതിരോധം, ചില അർബുദങ്ങൾ തുടങ്ങിയവ ഉണ്ടാകാനുള്ള സാധ്യത വർദ്ധിപ്പിക്കുന്നതായും അമേരിക്കൻ ഹാർട്ട് അസോസിയേഷൻ വ്യക്തമാക്കുന്നു.
ശരീരത്തിലെ അധിക കൊഴുപ്പ് വിവിധ ആരോഗ്യപ്രശ്നങ്ങൾക്ക് കാരണമാകും. ആരോഗ്യത്തിന് ദോഷകരമായ ഒന്നാണ് 'വിസറൽ കൊഴുപ്പ്'. കരൾ, ആമാശയം, കുടൽ എന്നിവയുടെ ആരോഗ്യത്തെയും ഈ കൊഴുപ്പ് ബാധിക്കാമെന്ന് വിദഗ്ധർ പറയുന്നു.
വിസറൽ കൊഴുപ്പ് ദൃശ്യമല്ലെങ്കിലും ആരോഗ്യത്തെ ഗുരുതരമായി ബാധിക്കുന്ന ഒന്നാണ്. വിസറൽ കൊഴുപ്പ് രക്തസമ്മർദ്ദം വർദ്ധിപ്പിക്കുന്നതിലൂടെ മൊത്തത്തിലുള്ള ആരോഗ്യത്തെ പ്രതികൂലമായി ബാധിക്കും. ഹൃദ്രോഗം, സ്ട്രോക്ക്, പ്രമേഹം, ഇൻസുലിൻ പ്രതിരോധം, ചില അർബുദങ്ങൾ തുടങ്ങിയവ ഉണ്ടാകാനുള്ള സാധ്യത വർദ്ധിപ്പിക്കുന്നതായും അമേരിക്കൻ ഹാർട്ട് അസോസിയേഷൻ വ്യക്തമാക്കുന്നു.
കരൾ, പാൻക്രിയാസ്, കിഡ്നി, കുടൽ തുടങ്ങിയ സുപ്രധാന അവയവങ്ങളെ ചുറ്റിപ്പറ്റിയാണ് വിസറൽ കൊഴുപ്പ് അടിഞ്ഞ് കൂടുന്നത്. വിസറൽ ഫാറ്റ് കൂടി കഴിഞ്ഞാൽ ഉണ്ടാകാവുന്ന ചില ആരോഗ്യപ്രശ്നങ്ങളെ കുറിച്ച് ഫോർട്ടിസ് ഹോസ്പിറ്റലിലെ ബാരിയാട്രിക് സർജറി ഡയറക്ടർ ഡോ ഹേമന്ത് കുമാർ പറയുന്നു.
ഒന്ന്...
വിസറൽ കൊഴുപ്പ് പ്രമേഹ സാധ്യത വർദ്ധിപ്പിക്കുന്നതായി പഠനങ്ങൾ പറയുന്നു. അമിതമായ അളവിൽ ഗ്ലിസറോൾ ഉത്പാദിപ്പിക്കപ്പെടുന്നതിനാൽ വിസറൽ കൊഴുപ്പ് പ്രമേഹത്തിന് കാരണമാകും. ഇത് കരളിന്റെ അസാധാരണമായ പ്രവർത്തനത്തിന് കാരണമാകുന്നു.
രണ്ട്...
നാഷണൽ ലൈബ്രറി ഓഫ് മെഡിസിൻ പ്രസിദ്ധീകരിച്ച 2010 ലെ ഒരു ഗവേഷണം കാണിക്കുന്നത് വിസറൽ കൊഴുപ്പ് കൊറോണറി ആർട്ടറി രോഗത്തിനുള്ള സാധ്യത വർദ്ധിപ്പിക്കുന്നതിലേക്ക് നയിക്കുന്നു.
മൂന്ന്...
ശരീരത്തിലെ മൊത്തത്തിലുള്ള കൊഴുപ്പിന്റെ ഘടകത്തിലേക്ക് വിസറൽ കൊഴുപ്പ് ചേർക്കുന്നു. ഇത് ബിഎംഐ എണ്ണം വർദ്ധിപ്പിക്കുകയും അമിതവണ്ണത്തിന് കാരണമാവുകയും ചെയ്യുന്നു.
നാല്...
രക്താതിമർദ്ദത്തിനുള്ള സാധ്യത വർദ്ധിപ്പിക്കുന്ന ഒരു തരം കൊഴുപ്പാണ് വിസറൽ ഫാറ്റ് എന്ന് പഠനങ്ങൾ പറയുന്നു.
അഞ്ച്...
അധിക വിസറൽ കൊഴുപ്പ് ചീത്ത കൊളസ്‌ട്രോൾ കൂട്ടുന്നതിനും നല്ല കൊളസ്‌ട്രോളിന്റെ അളവ് കുറയ്ക്കുന്നതിനും കാരണമാകുന്നു.
വിസറൽ ഫാറ്റ് എങ്ങനെ കുറയ്ക്കാം?
ഒന്ന്...
വിസറൽ കൊഴുപ്പ് കുറയ്ക്കാൻ വ്യായാമം സഹായിക്കും. എല്ലാ ദിവസവും കുറഞ്ഞത് 30 മിനിറ്റെങ്കിലും കഠിനമായ എയ്റോബിക് വ്യായാമം ചെയ്യുക.
രണ്ട്...
കാൽസ്യം, വിറ്റാമിൻ ഡി എന്നിവ വിസറൽ കൊഴുപ്പ് കുറയ്ക്കാൻ സഹായിക്കും. ഇലക്കറികൾ, ചീര, പാലുൽപ്പന്നങ്ങളായ തൈര്, ചീസ്, പാൽ എന്നിവ കഴിക്കുക. വിസറൽ കൊഴുപ്പ് വർദ്ധിപ്പിക്കുന്ന ഭക്ഷണങ്ങൾ ഒഴിവാക്കുക. അതിനാൽ വറുത്തതും സംസ്കരിച്ചതുമായ ഭക്ഷണങ്ങൾ, സോഡകൾ അല്ലെങ്കിൽ മിഠായികൾ എന്നിവ ഒഴിവാക്കുക.
മൂന്ന്...
മതിയായ ഉറക്കം ലഭിക്കാത്ത ആളുകൾക്ക് അധിക വിസറൽ കൊഴുപ്പ് അടിഞ്ഞ് കൂടാൻ സാധ്യതയുണ്ട്. അതിനാൽ, എല്ലാ ദിവസവും കുറഞ്ഞത് ഏഴ് മണിക്കൂറെങ്കിലും ഉറങ്ങുക.
Read more മുഖം സുന്ദരമാകാൻ പരീക്ഷിക്കാം ഈ നാച്ചുറൽ ഫേസ് പാക്കുകൾ

