വേനൽക്കാലത്ത് മോര് കഴിക്കുന്നതിന്റെ ആരോഗ്യ ഗുണങ്ങൾ

Published : Mar 12, 2023, 02:45 PM IST
വേനൽക്കാലത്ത് മോര് കഴിക്കുന്നതിന്റെ ആരോഗ്യ ഗുണങ്ങൾ

Synopsis

കുരുമുളക്, ജീരകം, ഇഞ്ചി, പച്ചമുളക്, ഉപ്പ് എന്നിവ കൂടി മോരിൽ ചേർക്കുമ്പോൾ കൂടുതൽ രുചികരമാകുന്നു. ഭക്ഷണത്തിന് ശേഷം ഒരു ഗ്ലാസ് മോര് കഴിക്കുന്നത് ദഹനത്തെ സഹായിക്കുകയും അസിഡിറ്റി ലഘൂകരിക്കുകയും ചെയ്യുന്നു.  

സാധാരണ ഭക്ഷണത്തോടൊപ്പം ഒരു ഗ്ലാസ് മോര് വിളമ്പുന്നത് മിക്കയിടങ്ങളിലും ഒരു സാധാരണ രീതിയാണ്. വേനൽക്കാലത്ത്, ചൂടിൽ നിന്ന് വളരെ ആവശ്യമായ ആശ്വാസം നൽകുന്നതിനാൽ മോർ ഉപഭോഗം വർദ്ധിക്കുന്നു.  കുരുമുളക്, ജീരകം, ഇഞ്ചി, പച്ചമുളക്, ഉപ്പ് എന്നിവ കൂടി മോരിൽ ചേർക്കുമ്പോൾ കൂടുതൽ രുചികരമാകുന്നു. ഭക്ഷണത്തിന് ശേഷം ഒരു ഗ്ലാസ് മോര് കഴിക്കുന്നത് ദഹനത്തെ സഹായിക്കുകയും അസിഡിറ്റി ലഘൂകരിക്കുകയും ചെയ്യുന്നു.

സൂര്യാഘാതം മൂലമുള്ള പ്രശ്നങ്ങൾ ഒഴിവാക്കും. പ്രോട്ടീൻ, കാർബോഹൈഡ്രേറ്റ്, ജീവകങ്ങൾ, ലിപ്പിഡുകൾ, എൻസൈമുകൾ എന്നിവയ്‌ക്ക് പുറമേ ബി കോംപ്ലക്സ് വൈറ്റമിനുകളും ജീവകം ഡിയും കാത്സ്യം, പൊട്ടാസ്യം, വിറ്റാമിൻ ബി 12 എന്നിവയുമുണ്ട്.

കാലറി കൂട്ടാതെ ശരീരത്തിനാവശ്യമായ ജീവകങ്ങൾ പ്രദാനം ചെയ്യുന്നു മോര്. ദഹനപ്രശ്‌നങ്ങൾ അകറ്റും. ചർമ്മത്തിന് ആരോഗ്യവും സൗന്ദര്യവും നൽകും. വിവിധതരം ചർമ്മ രോഗങ്ങൾക്ക് പ്രതിവിധിയാണ്. ശരീരത്തിലെ വിഷാംശം ഇല്ലാതാക്കും.ഇതിലുള്ള കാത്സ്യം എല്ലുകളുടെയും പല്ലുകളുടെയും വളർച്ചയ്ക്ക് സഹായകമാണ്.

ഭക്ഷണശേഷം മോര് കുടിക്കുന്നത് അസിഡിറ്റി, ഛർദ്ദി എന്നിവ അകറ്റും. മഞ്ഞൾ ചേർത്ത് കാച്ചിയ മോര് നിത്യഭക്ഷണത്തിൽ ഉൾപ്പെടുത്തുന്നത് വയറിലുള്ള നിരവധി പ്രശ്നങ്ങൾക്ക് പരിഹാരമാണ്.

എണ്ണമയമുള്ളതും എരിവുള്ളതുമായ ഭക്ഷണങ്ങൾ കാരണം, ആസിഡ് റിഫ്ലക്സ് മൂലമാണ് നെഞ്ചെരിച്ചിൽ ഉണ്ടാകുന്നത്. മോരിൽ അടങ്ങിയിരിക്കുന്ന ലാക്റ്റിക് ആസിഡ് ആമാശയത്തിലെ അസിഡിറ്റി സാധാരണ നിലയിലാക്കുന്നു. അസിഡിറ്റി പ്രശ്‌നം നേരിടുന്നവർക്ക് ഒരു ഗ്ലാസ് മോര് കഴിച്ചാൽ ആശ്വാസം ലഭിക്കും. 

മോക് കാൽസ്യത്തിന്റെ നല്ല ഉറവിടമായതിനാൽ, ഇത് എല്ലുകൾക്കും പല്ലുകൾക്കും ഉപയോഗപ്രദമാണെന്ന് തെളിയിക്കുന്നു. കാൽസ്യം എല്ലുകളെ ശക്തമാക്കാൻ സഹായിക്കുന്നു. മതിയായ അളവിൽ കാൽസ്യം ഓസ്റ്റിയോപൊറോസിസ് പോലുള്ള ഡീജനറേറ്റീവ് രോഗങ്ങൾ തടയാൻ സഹായിക്കുന്നു.

ഡോക്ടർമാരുടെ അഭിപ്രായത്തിൽ, രക്തസമ്മർദ്ദം ക്രമപ്പെടുത്താൻ ഒരു ഗ്ലാസ് മോരും സഹായിക്കും. മോര് ദിവസവും കഴിക്കുന്നത്, പ്രത്യേകിച്ച്, രക്തസമ്മർദ്ദം കുറയ്ക്കുകയും ഹൃദ്രോഗവും രക്താതിമർദ്ദവും ഉള്ള ആളുകളെ സഹായിക്കുകയും ചെയ്യുന്നു.

വർക്കൗട്ടിന് ശേഷം കഴിക്കാം ഈ ഹെൽത്തി ബ്രേക്ക്ഫാസ്റ്റുകൾ

 

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Health News അറിയൂ. Food and Recipes തുടങ്ങി മികച്ച ജീവിതം നയിക്കാൻ സഹായിക്കുന്ന ടിപ്സുകളും ലേഖനങ്ങളും — നിങ്ങളുടെ ദിവസങ്ങളെ കൂടുതൽ മനോഹരമാക്കാൻ Asianet News Malayalam

 

click me!

Recommended Stories

ജിമ്മിൽ പോകണ്ട, മെഷീനും വേണ്ട; വീട്ടിൽ തന്നെ 'ബോഡി ടോൺ' ചെയ്യാൻ 5 പൈലേറ്റ്‌സ് വിദ്യകൾ
വാഴപ്പഴം മാത്രമല്ല; പൊട്ടാസ്യത്തിന്റെ കാര്യത്തിൽ ഈ 13 ഭക്ഷണങ്ങൾ ഒന്നിനൊന്ന് മെച്ചം!