MalayalamNewsableKannadaKannadaPrabhaTeluguTamilBanglaHindiMarathiMyNation
Add Preferred SourceGoogle-icon
  • Facebook
  • Twitter
  • whatsapp
  • YT video
  • insta
  • Latest News
  • News
  • Entertainment
  • Sports
  • Magazine
  • Life
  • Pravasam
  • Money
  • Yatra
  • Automobile
  • Home
  • Life
  • Health
  • ഹൃദയാഘാതം ; ശരീരം മുൻകൂട്ടി കാണിക്കുന്ന ചില ലക്ഷണങ്ങൾ

ഹൃദയാഘാതം ; ശരീരം മുൻകൂട്ടി കാണിക്കുന്ന ചില ലക്ഷണങ്ങൾ

മുതിർന്ന ടെലിവിഷൻ നിർമ്മാതാവും സംവിധായകനുമായ ബി. പി. സിംഗ് അന്തരിച്ചു. 77 വയസ്സായിരുന്നു അദ്ദേഹത്തിന്.

2 Min read
Author : Resmi Sreekumar
Published : Oct 28 2026, 03:17 PM IST
Share this Photo Gallery
  • FB
  • TW
  • Linkdin
  • Whatsapp
  • GNFollow Us
19
ഹൃദയാഘാതം ; ശരീരം മുൻകൂട്ടി കാണിക്കുന്ന ചില ലക്ഷണങ്ങൾ
Image Credit : Getty

ഹൃദയാഘാതം ; ശരീരം മുൻകൂട്ടി കാണിക്കുന്ന ചില ലക്ഷണങ്ങൾ

മുതിർന്ന ടെലിവിഷൻ നിർമ്മാതാവും സംവിധായകനുമായ ബി. പി. സിംഗ് അന്തരിച്ചു. 77 വയസ്സായിരുന്നു അദ്ദേഹത്തിന്. ഹൃദയാഘാതത്തെ തുടർന്നാണ് മരണമെന്നാണ് റിപ്പോർട്ടുകൾ. ഹൃദയസംബന്ധമായ പ്രശ്നങ്ങൾ ബാധിക്കുന്നവരുടെ എണ്ണം ഇന്ന് ദിനംപ്രതി കൂടി വരികയാണ്. ഹൃദയപേശികളിലേക്കുള്ള രക്തയോട്ടം ഗണ്യമായി കുറയുകയോ തടസ്സപ്പെടുകയോ ചെയ്യുമ്പോഴാണ് ഹൃദയാഘാതം (മയോകാർഡിയൽ ഇൻഫാർക്ഷൻ) സംഭവിക്കുന്നത്.

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred
29
ഹൃദയധമനിയിലെ കൊഴുപ്പ് അടിഞ്ഞുകൂടിയ ഭാഗത്തിന് മുകളിൽ രക്തം കട്ടപിടിക്കുന്നതാണ് ഇതിന് കാരണമാകുന്നത്
Image Credit : Getty

ഹൃദയധമനിയിലെ കൊഴുപ്പ് അടിഞ്ഞുകൂടിയ ഭാഗത്തിന് മുകളിൽ രക്തം കട്ടപിടിക്കുന്നതാണ് ഇതിന് കാരണമാകുന്നത്

സാധാരണയായി, ഹൃദയധമനിയിലെ കൊഴുപ്പ് അടിഞ്ഞുകൂടിയ ഭാഗത്തിന് മുകളിൽ രക്തം കട്ടപിടിക്കുന്നതാണ് ഇതിന് കാരണമാകുന്നത്. ഓക്സിജൻ ധാരാളമടങ്ങിയ രക്തം ആവശ്യത്തിന് ലഭിക്കാതെ വരുമ്പോൾ ഹൃദയകലകൾക്ക് കേടുപാടുകൾ സംഭവിക്കാനോ അവ നശിച്ചുപോകാനോ തുടങ്ങുന്നു.

Related Articles

Related image1
World Heart Day 2025 : ഹൃദ്രോ​ഗ സാ​ധ്യത കൂട്ടുന്ന ഏഴ് ഭക്ഷണങ്ങൾ
Related image2
World Heart Day 2026 : 'നെഞ്ചിടിപ്പ് അനുഭവപ്പെടുന്ന എല്ലാവർക്കും ഹൃദ്രോ​ഗം ഉണ്ടായിരിക്കണമെന്നില്ല'
39
ഹൃദയധമനികളിൽ ഒന്നോ അതിലധികമോ തടസ്സങ്ങൾ ഉണ്ടാകുമ്പോഴാണ് ഹൃദയാഘാതം സംഭവിക്കുന്നത്.
Image Credit : Getty

ഹൃദയധമനികളിൽ ഒന്നോ അതിലധികമോ തടസ്സങ്ങൾ ഉണ്ടാകുമ്പോഴാണ് ഹൃദയാഘാതം സംഭവിക്കുന്നത്.

ഉടൻതന്നെ രക്തപ്രവാഹം പുനഃസ്ഥാപിച്ചില്ലെങ്കിൽ, ഹൃദയാഘാതം ഹൃദയത്തിന് സ്ഥിരമായ ക്ഷതങ്ങളുണ്ടാക്കാനും മരണത്തിനുപോലും കാരണമാകും. രക്തപ്രവാഹം തടസ്സപ്പെടാന്‍ പല ഘടകങ്ങളുണ്ട്. എന്നാൽ മിക്ക കേസുകളിലും ഹൃദയധമനികളിൽ ഒന്നോ അതിലധികമോ തടസ്സങ്ങൾ ഉണ്ടാകുമ്പോഴാണ് ഹൃദയാഘാതം സംഭവിക്കുന്നത്.

49
ലക്ഷണങ്ങളെ അസിഡിറ്റി, മാനസിക സമ്മർദ്ദം അല്ലെങ്കിൽ സാധാരണ ക്ഷീണം എന്ന് തെറ്റിദ്ധരിക്കാൻ സാധ്യതയുണ്ട്.
Image Credit : Getty

ലക്ഷണങ്ങളെ അസിഡിറ്റി, മാനസിക സമ്മർദ്ദം അല്ലെങ്കിൽ സാധാരണ ക്ഷീണം എന്ന് തെറ്റിദ്ധരിക്കാൻ സാധ്യതയുണ്ട്.

നെഞ്ചുവേദന ഒരു പ്രധാന മുന്നറിയിപ്പ് ലക്ഷണമായി അറിയപ്പെടുന്നുണ്ടെങ്കിലും ചിലർക്ക് ശ്വാസംമുട്ടൽ, ഓക്കാനം, അസാധാരണമായ ക്ഷീണം അല്ലെങ്കിൽ ശരീരത്തിന്റെ മറ്റ് ഭാഗങ്ങളിൽ അസ്വസ്ഥത എന്നിവ അനുഭവപ്പെടാം. ഇത്തരം ലക്ഷണങ്ങളെ അസിഡിറ്റി, മാനസിക സമ്മർദ്ദം അല്ലെങ്കിൽ സാധാരണ ക്ഷീണം എന്ന് തെറ്റിദ്ധരിക്കാൻ സാധ്യതയുണ്ട്.

59
ഹൃദയത്തിലേക്കുള്ള രക്തപ്രവാഹം തടസ്സപ്പെടുന്നതിൻ്റെ ഫലമായാണ് ഹൃദയാഘാതം സംഭവിക്കുന്നത്
Image Credit : Getty

ഹൃദയത്തിലേക്കുള്ള രക്തപ്രവാഹം തടസ്സപ്പെടുന്നതിൻ്റെ ഫലമായാണ് ഹൃദയാഘാതം സംഭവിക്കുന്നത്

മുന്നറിയിപ്പ് ലക്ഷണങ്ങൾ മനസ്സിലാക്കുന്നതും ഓരോ വ്യക്തിക്കും ബാധകമായ അപകടസാധ്യത ഘടകങ്ങൾ തിരിച്ചറിയുന്നതും കൃത്യസമയത്ത് വൈദ്യസഹായം തേടുന്നതും എത്രത്തോളം നിർണായകമായ മാറ്റമുണ്ടാക്കുമെന്ന് മുംബൈയിലെ സൈഫി ഹോസ്പിറ്റലിലെ കൺസൾട്ടന്റ് ഇന്റർവെൻഷണൽ കാർഡിയോളജിസ്റ്റായ ഡോ. നിമിത് ഷാ പറയുന്നു.

69
ഹൃദയപേശികൾക്ക് പ്രവർത്തിക്കാൻ ഓക്സിജൻ ധാരാളമടങ്ങിയ രക്തം തുടർച്ചയായി ലഭിക്കേണ്ടതുണ്ട്
Image Credit : Instagram

ഹൃദയപേശികൾക്ക് പ്രവർത്തിക്കാൻ ഓക്സിജൻ ധാരാളമടങ്ങിയ രക്തം തുടർച്ചയായി ലഭിക്കേണ്ടതുണ്ട്

ഹൃദയപേശിയുടെ ഒരു ഭാഗത്തേക്ക് രക്തം എത്താതെ വരുമ്പോഴാണ് ഹൃദയാഘാതം സംഭവിക്കുന്നത്. സാധാരണയായി ഒരു രക്തക്കട്ട ധമനിയെ തടസ്സപ്പെടുത്തുന്നതുകൊണ്ടാണ് ഇത് ഉണ്ടാകുന്നത്. ഹൃദയപേശികൾക്ക് പ്രവർത്തിക്കാൻ ഓക്സിജൻ ധാരാളമടങ്ങിയ രക്തം തുടർച്ചയായി ലഭിക്കേണ്ടതുണ്ട്. രക്തയോട്ടം തടസ്സപ്പെടുമ്പോൾ, ബാധിക്കപ്പെട്ട കലകൾക്ക് കേടുപാടുകൾ സംഭവിക്കാൻ തുടങ്ങുന്നു. ഈ തടസ്സം എത്രത്തോളം നീണ്ടുനിൽക്കുന്നുവോ, അത്രത്തോളം ഹൃദയത്തിന് ഗുരുതരമായ ക്ഷതം സംഭവിക്കാനുള്ള സാധ്യതയും വർദ്ധിക്കുന്നു.

79
നെഞ്ചുവേദനയോ നെഞ്ചിൽ സമ്മർദ്ദമോ അനുഭവപ്പെടുന്നത് ഹൃദയാഘാതത്തിന്റെ ലക്ഷണമാണ്.
Image Credit : Getty

നെഞ്ചുവേദനയോ നെഞ്ചിൽ സമ്മർദ്ദമോ അനുഭവപ്പെടുന്നത് ഹൃദയാഘാതത്തിന്റെ ലക്ഷണമാണ്.

നെഞ്ചുവേദനയോ നെഞ്ചിൽ സമ്മർദ്ദമോ അനുഭവപ്പെടുന്നത് ഹൃദയാഘാതത്തിന്റെ ലക്ഷണമാണ്. എന്നാൽ, ശ്വാസംമുട്ടൽ, തണുത്ത വിയർപ്പ്, ഓക്കാനം, തലകറക്കം, അല്ലെങ്കിൽ കൈകൾ, പുറം, കഴുത്ത്, താടിയെല്ല് എന്നിവിടങ്ങളിൽ വേദന അനുഭവപ്പെടുന്നത് എന്നിവയും ഹൃദയാഘാതം മൂലമാകാമെന്നും അദ്ദേഹം പറയുന്നു.

89
രോഗലക്ഷണങ്ങൾ ഓരോ വ്യക്തിയിലും ഗണ്യമായി വ്യത്യാസപ്പെടാം.
Image Credit : Getty

രോഗലക്ഷണങ്ങൾ ഓരോ വ്യക്തിയിലും ഗണ്യമായി വ്യത്യാസപ്പെടാം.

രോഗലക്ഷണങ്ങൾ ഓരോ വ്യക്തിയിലും ഗണ്യമായി വ്യത്യാസപ്പെടാം. നെഞ്ചിലെ അസ്വസ്ഥത എന്നത് തീവ്രമായ വേദനയ്ക്ക് പകരം, നെഞ്ചിൽ എന്തോ അമർന്നിരിക്കുന്നതുപോലെയോ, മുറുകുന്നതുപോലെയോ, ഞെരുങ്ങുന്നതുപോലെയോ, ഭാരം അനുഭവപ്പെടുന്നതുപോലെയോ അല്ലെങ്കിൽ നീറ്റൽ അനുഭവപ്പെടുന്നതുപോലെയോ ആകാം. ചിലർക്ക് വയറിന്റെ മുകൾഭാഗത്ത് അസ്വസ്ഥത അനുഭവപ്പെടാം. മറ്റു ചിലർക്ക് പെട്ടെന്നുണ്ടാകുന്ന ശ്വാസംമുട്ടൽ, ശരീരം വിയർത്ത് കുളിരണിയുക, തലകറക്കം, അല്ലെങ്കിൽ വ്യക്തമായ കാരണമില്ലാതെ അനുഭവപ്പെടുന്ന തളർച്ച എന്നിവ ഉണ്ടാകാം.

99
അസാധാരണമായ ക്ഷീണമോ ഓക്കാനമോ മാത്രം ഹൃദയാഘാതത്തിന്റെ ലക്ഷണമാകണമെന്നില്ല.
Image Credit : Getty

അസാധാരണമായ ക്ഷീണമോ ഓക്കാനമോ മാത്രം ഹൃദയാഘാതത്തിന്റെ ലക്ഷണമാകണമെന്നില്ല.

അസാധാരണമായ ക്ഷീണമോ ഓക്കാനമോ മാത്രം ഹൃദയാഘാതത്തിന്റെ ലക്ഷണമാകണമെന്നില്ല. എന്നാൽ, പെട്ടെന്നുണ്ടാകുന്നതോ, വിട്ടുമാറാത്തതോ, വ്യക്തമായ കാരണമില്ലാത്തതോ, അല്ലെങ്കിൽ ഒന്നിലധികം ലക്ഷണങ്ങൾ ഒരേസമയം പ്രത്യക്ഷപ്പെടുന്നതോ ആയ സാഹചര്യങ്ങളെ ഗൗരവമായി കാണണം; പ്രത്യേകിച്ച് ഹൃദ്രോഗ സാധ്യതകളുള്ളവരിൽ. ഹൃദയാഘാതമുണ്ടാകുന്നതിന് മുൻപ് ചിലർക്ക് മുന്നറിയിപ്പ് ലക്ഷണങ്ങൾ അനുഭവപ്പെടാം.

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Health News അറിയൂ. Food and Recipes തുടങ്ങി മികച്ച ജീവിതം നയിക്കാൻ സഹായിക്കുന്ന ടിപ്സുകളും ലേഖനങ്ങളും — നിങ്ങളുടെ ദിവസങ്ങളെ കൂടുതൽ മനോഹരമാക്കാൻ Asianet News Malayalam

 

About the Author

RS
Resmi Sreekumar
2018 മുതല്‍ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനില്‍ പ്രവര്‍ത്തിക്കുന്നു. നിലവില്‍ സീനിയർ സബ് എഡിറ്റര്‍. ജേണലിസത്തിൽ ബിരുദവും മാസ് കമ്യൂണിക്കേഷനിൽ പിജി ഡിപ്ലോമയും നേടി. ആരോ​ഗ്യം, ഫാഷൻ, ഫുഡ്, ലെെഫ് സ്റ്റെെൽ, വ്യുമൺ തുടങ്ങിയ വിഷയങ്ങളില്‍ എഴുതുന്നു. 11 വര്‍ഷത്തെ മാധ്യമപ്രവര്‍ത്തന കാലയളവില്‍ നിരവധി റിപ്പോര്‍ട്ടുകള്‍, ഫീച്ചറുകള്‍, അഭിമുഖങ്ങള്‍, ലേഖനങ്ങള്‍ തുടങ്ങിയവ പ്രസിദ്ധീകരിച്ചു. പ്രിന്റ്, ഡിജിറ്റല്‍ മീഡിയകളില്‍ പ്രവര്‍ത്തനപരിചയം. ഇ മെയില്‍: resmi@asianetnews.in
ഹൃദയാഘാതം
 
3rd TEST • SA vs AUS
Live
SASA
329
AUSAUS
(18.5 ov)58/2
Day 2 - Session 1
Schedule ›
3rd T20 • NZ vs IND 2026
Result
NZNZ
198/3
INDIND
199/4
IND won by 6 wickets
Schedule ›
4th T20 • NZ vs IND 2026
NZNZ
Fri, 30 Oct, 2026
INDIND
12:30 pm
Match yet to begin.
Schedule ›
2nd T20 • NZ vs IND 2026
Result
NZNZ
180/5
INDIND
181/6
IND won by 4 wkts
Schedule ›
1st T20 • NZ vs IND 2026
Result
NZNZ
225/4
INDIND
230/6
IND beat NZ by 4 wickets
Schedule ›
5th T20 • NZ vs IND 2026
NZNZ
Sun, 1 Nov, 2026
INDIND
12:30 pm
Match yet to begin.
Schedule ›

Recommended Stories
Recommended image1
മുടികൊഴിച്ചിലാണോ പ്രശ്നം? എങ്കിൽ ഈ ഭക്ഷണങ്ങൾ പതിവായി കഴിച്ചാൽ മതി
Recommended image2
ശരീരഭാരം കുറയ്ക്കാൻ സഹായിക്കുന്ന 6 ചായകൾ
Recommended image3
ഹൃദയത്തെ കാക്കാൻ കഴിക്കേണ്ട 6 ഭക്ഷണങ്ങൾ
Related Stories
Recommended image1
World Heart Day 2025 : ഹൃദ്രോ​ഗ സാ​ധ്യത കൂട്ടുന്ന ഏഴ് ഭക്ഷണങ്ങൾ
Recommended image2
World Heart Day 2026 : 'നെഞ്ചിടിപ്പ് അനുഭവപ്പെടുന്ന എല്ലാവർക്കും ഹൃദ്രോ​ഗം ഉണ്ടായിരിക്കണമെന്നില്ല'
News
Malayalam NewsBreaking Malayalam NewsLatest Malayalam NewsIndia News in MalayalamKerala NewsCrime NewsInternational News in MalayalamGulf News in MalayalamViral News
Entertainment
Malayalam Film NewEntertainment News in MalayalamMalayalam Short FilmsMalayalam Movie ReviewMalayalam Movie TrailersMalayalam Web SeriesMalayalam Bigg BossBox Office Collection MalayalamMalayalam Songs & MusicMalayalam Miniscreen & TV NewsMalayalam Celebrity Interviews
Sports
Sports News in MalayalamCricket News in MalayalamFootball News in MalayalamISL News MalayalamIPL News MalayalamWorld Cup News Malayalam
Lifestyle
Lifestyle News in MalayalamLifestyle Tips in MalayalamFood and Recipes in MalayalamHealth News in MalayalamHome Decor Tips in MalayalamWoman Lifestyle Tips in MalayalamPets & Animals Care TipsWell-being & Mental Health News Malayalam
Magazine
Malayalam MagazinesMalayalam Krishi (Agriculture)India Art Magazine MalayalamMalayalam BooksMalayalam ColumnistMagazine ConversationsCulture MagazinesMalayalam Short StoriesConversations MagazineWeb Exclusive MagazineWeb Specials MagazineVideo Cafe Magazine
Business
Business NewsAutomobile NewsTechnologiesFact Check NewsFinance
Krishi Pazhamchollukal
Pravasi Malayali World, News & Life UpdatesGulf Round UpDear Big Ticket
Asianet
Follow us on
  • Facebook
  • Twitter
  • whatsapp
  • YT video
  • insta
  • Download on Android
  • Download on IOS
  • About Website
  • About Tv
  • Terms of Use
  • Privacy Policy
  • CSAM Policy
  • Complaint Redressal - Website
  • Complaint Redressal - TV
  • Compliance Report Digital
  • Investors
© Copyright 2026 Asianxt Digital Technologies Private Limited (Formerly known as Asianet News Media & Entertainment Private Limited) | All Rights Reserved