ഐസ് വെള്ളത്തിലെ കുളി; സംഗതി നിസാരമല്ല കെട്ടോ, ഇതുകൊണ്ടുള്ള മെച്ചം...

Published : Feb 14, 2024, 09:34 PM IST
ഐസ് വെള്ളത്തിലെ കുളി; സംഗതി നിസാരമല്ല കെട്ടോ, ഇതുകൊണ്ടുള്ള മെച്ചം...

Synopsis

ഒരു മിനുറ്റ് മുതല്‍ അഞ്ച് മിനുറ്റ് വരെയാണ് ഐസ് വെള്ളത്തിലെ കുളിയുടെ പരമാവധി സമയം. ഈ സമയം കൊണ്ട് തന്നെ ശരീരത്തിലൊരുപാട് മാറ്റങ്ങള്‍ ഉണ്ടാകുമെന്നാണ് വിദഗ്ധര്‍ പറയുന്നത്. 

ഐസ് വെള്ളത്തില്‍ കുളിക്കുകയോ എന്ന് അത്ഭുതം തോന്നുന്നവരുണ്ടാകാം, ഇത് കേള്‍ക്കുമ്പോള്‍. പലരും ഇതെക്കുറിച്ച് കേട്ടിട്ടുണ്ടായിരിക്കില്ല. അതാണ് ഈ അത്ഭുതത്തിലേക്ക് നയിക്കുന്നത്. സംഗതി സത്യമാണ് കെട്ടോ, ഐസ് വെള്ളത്തില്‍ കുളിക്കുന്നൊരു രീതിയുണ്ട്. എന്നാലിത് അത്ര സാധാരണമല്ല. 

ശരിക്കും ഒരു 'ട്രീറ്റ്മെന്‍റ്' അല്ലെങ്കില്‍ ശരീരത്തെ ഒന്ന് പുതുക്കിയെടുക്കുക എന്ന ലക്ഷ്യത്തോടെയെല്ലാമാണ് ഐസ് വെള്ളത്തിലെ കുളി നടത്തുന്നത്.  സാധാരണഗതിയില്‍ ഹോട്ട് ബാത്ത്സ്, തീവ്രമായ വര്‍ക്കൗട്ട് സെഷൻ എന്നിവയ്ക്കൊക്കെ ശേഷമാണ് ആളുകള്‍ ഐസ് ബാത്തിലേക്ക് കടക്കുക. ഇതിന്‍റേതായ രീതിയില്‍ അല്ല ചെയ്യുന്നത് എങ്കില്‍ ശരീരത്തിന് പ്രശ്നമായും വരാം. അതിനാലിക്കാര്യം പ്രത്യേകം ശ്രദ്ധിക്കണം. 

ഒരു മിനുറ്റ് മുതല്‍ അഞ്ച് മിനുറ്റ് വരെയാണ് ഐസ് വെള്ളത്തിലെ കുളിയുടെ പരമാവധി സമയം. ഈ സമയം കൊണ്ട് തന്നെ ശരീരത്തിലൊരുപാട് മാറ്റങ്ങള്‍ ഉണ്ടാകുമെന്നാണ് വിദഗ്ധര്‍ പറയുന്നത്. 

നമ്മുടെ രക്തയോട്ടം ഇത് മെച്ചപ്പെടുത്തുമത്രേ. ഇത് ആരോഗ്യത്തിന് ഏറെ നല്ലതാണ്. അതുപോലെ മസില്‍ വേദന മസിലുമായി ബന്ധപ്പെട്ട പ്രയാസങ്ങള്‍ നീക്കാനും ഐസ് വെള്ളത്തിലെ കുളി സഹായിക്കുമത്രേ. ഇത് തുടര്‍ന്നുള്ള കായികമായ കാര്യങ്ങളെയെല്ലാം പോസിറ്റീവായി സ്വാധീനിക്കും.

ശരീരത്തിലെ വിഷാംശങ്ങള്‍ പുറന്തള്ളുന്ന പ്രക്രിയ ത്വരിതപ്പെടുത്താനും ഐസ് വെള്ളത്തിലെ കുളി സഹായിക്കും. അതുപോലെ സ്കിൻ- മുടി എന്നിവയുടെ ആരോഗ്യം മെച്ചപ്പെടുത്താനും സഹായിക്കുന്നു. സ്കിൻ പ്രശ്നങ്ങള്‍ കുറയുക, മുടിയുടെ നഷ്ടപ്പെട്ട തിളക്കം വീണ്ടെടുക്കുക എല്ലാം ഇതിലൂടെ സാധ്യമാണ്. 

ശാരീരികമായ ഗുണങ്ങള്‍ക്ക് പുറമെ മാനസികമായ ഗുണങ്ങളും ഐസ് വെള്ളത്തിലെ കുളിക്കുണ്ട്. സ്ട്രെസുകളെ അതിജീവിക്കാനും, മനസ് 'റിലാക്സ്ഡ്' ആകാനും, ചിന്തകള്‍ക്ക് കൂടുതല്‍ വ്യക്തത വരാനുമെല്ലാം ഐസ് വെള്ളത്തിലെ കുളി സഹായിക്കുന്നു. 

തണുപ്പ് നമ്മളില്‍ വെളുത്ത രക്തകോശങ്ങളുടെ ഉത്പാദനം കൂട്ടുന്നു. ഇത് നമ്മുടെ രോഗപ്രതിരോധ ശേഷിയെ മെച്ചപ്പെടുത്തുന്നു. ഇതും ഒരു ഗുണം തന്നെയാണ്. മാത്രമല്ല എല്ലാത്തിനും മുകളിലായി തണുപ്പിനോടുള്ള നമ്മുടെ സഹനശക്തി വര്‍ധിപ്പിക്കാനും ഐസ് വെള്ളത്തിലെ കുളി സഹായിക്കുന്നു.

കാര്യങ്ങളിങ്ങനെയൊക്കെ ആണെങ്കിലും പെട്ടെന്ന് ഓടിച്ചെന്ന് ഐസ് വെള്ളത്തില്‍ കുളിക്കരുത് കെട്ടോ. ആദ്യമേ സൂചിപ്പിച്ചത് പോലെ ഇതിന്‍റെ മാനദണ്ഡങ്ങള്‍ മനസിലാക്കി വേണം ചെയ്യാൻ. അല്ലെങ്കില്‍ ഗുണങ്ങള്‍ക്ക് പകരം ദോഷവുമാകാം കിട്ടുന്നത്. 

Also Read:- ദിവസവും അല്‍പം നടക്കുന്നത് കൊണ്ടുള്ള ഈയൊരു ഗുണം അറിയാതെ പോകല്ലേ...

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബില്‍ കാണാം:-

youtubevideo

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Health News അറിയൂ. Food and Recipes തുടങ്ങി മികച്ച ജീവിതം നയിക്കാൻ സഹായിക്കുന്ന ടിപ്സുകളും ലേഖനങ്ങളും — നിങ്ങളുടെ ദിവസങ്ങളെ കൂടുതൽ മനോഹരമാക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

രാത്രിയിൽ നന്നായി ഉറങ്ങാൻ പറ്റുന്നില്ലേ? ഇവ ഡയറ്റിൽ ഉൾപ്പെടുത്തൂ
ബ്ലഡ് ഷു​ഗർ അളവ് നിയന്ത്രിക്കാൻ ശ്രദ്ധിക്കേണ്ട ഏഴ് കാര്യങ്ങൾ