പ്രഭാതഭക്ഷണത്തിൽ ഓട്സ് ഉൾപ്പെടുത്തൂ, ​​ഗുണങ്ങൾ പലതാണ്

Published : Aug 14, 2023, 02:43 PM IST
പ്രഭാതഭക്ഷണത്തിൽ ഓട്സ് ഉൾപ്പെടുത്തൂ, ​​ഗുണങ്ങൾ പലതാണ്

Synopsis

ഓട്‌സ് ശരീരത്തിന് ആവശ്യമായ പ്രോട്ടീൻ, സുപ്രധാന ഫാറ്റി ആസിഡുകൾ, നാരുകൾ, വിറ്റാമിൻ ഇ എന്നിവ നൽകുന്നു. ഹൃദയത്തെ സംരക്ഷിക്കുന്ന കാർബോഹൈഡ്രേറ്റ് ബീറ്റാ-ഗ്ലൂക്കൻ അടങ്ങിയിട്ടുണ്ട്. ഇത് കൊളസ്‌ട്രോളിന്റെ അളവ് കുറയ്ക്കുകയും ചെയ്യുന്നു.   

മറ്റ് പല ധാന്യങ്ങളേക്കാളും കൂടുതൽ നാരുകൾ അടങ്ങിയിരിക്കുന്ന ഭക്ഷണമാണ് ഓട്സ്. ദിവസവും പ്രഭാതഭക്ഷണത്തിൽ ഓട്സ് ഉൾപ്പെടുത്തുന്നത് ആരോ​ഗ്യത്തിന് നല്ലതാണ്. ബ്രേക്ക്ഫാസ്റ്റിന് ഓട്സ് ഉപ്പുമാവായോ ഇഡ്ഡലിയായോ എല്ലാം കഴിക്കാവുന്നതാണ്.

ഓട്‌സ് ശരീരത്തിന് ആവശ്യമായ പ്രോട്ടീൻ, സുപ്രധാന ഫാറ്റി ആസിഡുകൾ, നാരുകൾ, വിറ്റാമിൻ ഇ എന്നിവ നൽകുന്നു. ഹൃദയത്തെ സംരക്ഷിക്കുന്ന കാർബോഹൈഡ്രേറ്റ് ബീറ്റാ-ഗ്ലൂക്കൻ അടങ്ങിയിട്ടുണ്ട്. ഇത് കൊളസ്‌ട്രോളിന്റെ അളവ് കുറയ്ക്കുകയും ചെയ്യുന്നു. 

ഉണക്കിയ പഴങ്ങളോടൊപ്പം പ്രഭാതഭക്ഷണമായി ഓട്സ് കഴിക്കുന്നതും ആരോ​ഗ്യത്തിന് നല്ലതാണ്. ഓട്സിൽ അടങ്ങിയിരിക്കുന്ന ഫൈറ്റിക് ആസിഡിന്റെ അളവ് കുറയുകയും പോഷകങ്ങൾ ഒട്ടും തന്നെ നഷ്ടപ്പെടാതെ ഫലപ്രദമായി ആഗിരണം ചെയ്യപ്പെടുകയും ചെയ്യുന്നു.

ഓട്‌സ് കഴിക്കുന്നത് വിശപ്പ് കുറയ്ക്കുന്നതിന് സഹായിക്കും. ഓട്സ് വെള്ളത്തിൽ കലർത്തിയ ശേഷം ആമാശയത്തിൽ എത്തിച്ചേരുമ്പോൾ സ്വാഭാവികമായ രീതിയിൽ വിശപ്പ് കുറയുന്നതിന് വഴിയൊരുക്കുന്നു. ദിവസവും ഓട്സ് കഴിക്കുന്നത് ശരീരത്തിലെ അനാവശ്യ കൊളസ്‌ട്രോൾ നിയന്ത്രിക്കാൻ സഹായിക്കും. ഓട്‌സിൽ കാണപ്പെടുന്ന ബീറ്റാ ഗ്ലൂക്കൺ ഫൈബർ കൊളസ്ട്രോൾ കുറയ്ക്കുമെന്ന് പല പഠനങ്ങളും ചൂണ്ടിക്കാണിക്കുന്നുണ്ട്. ഇത് ശരീരത്തിൽ നിന്ന് പിത്തരസത്തെ പുറന്തള്ളുന്നതിന് സഹായിക്കുകയും.

ലയിക്കുന്നതും ലയിക്കാത്തതുമായ നാരുകളുടെ സമ്പന്നമായ ഉറവിടമാണ് ഓട്‌സ്. ഇത് മലവിസർജ്ജനം നിയന്ത്രിക്കാൻ സഹായിക്കുന്നു. നിങ്ങളുടെ ദൈനംദിന ഭക്ഷണത്തിൽ ഓട്‌സ് ഉൾപ്പെടുത്തുന്നത് മലബന്ധം എന്ന പ്രശ്‌നത്തെ അകറ്റി നിർത്താം. ഓട്സ് രക്തത്തിലെ പഞ്ചസാരയെ സ്ഥിരപ്പെടുത്താനും ടൈപ്പ്-2 പ്രമേഹ സാധ്യത കുറയ്ക്കാനും സഹായിക്കുന്നതിനാൽ പ്രമേഹരോഗികൾ പതിവായി ഓട്സ് കഴിക്കണം. 

ഹൃദയ സംബന്ധമായ അസുഖങ്ങൾ തടയാൻ സഹായിക്കുന്ന സംയുക്തമായ ലിഗ്നാൻ ഓട്സിൽ അടങ്ങിയിട്ടുണ്ട്. സ്തന, പ്രോസ്റ്റേറ്റ്, അണ്ഡാശയ കാൻസർ തുടങ്ങിയ കാൻസറുകളുടെ സാധ്യത കുറയ്ക്കാനും ഓട്സ് സഹായിക്കുന്നതായി അമേരിക്കൻ കാൻസർ സൊസൈറ്റിയുടെ അഭിപ്രായപ്പെടുന്നു.

ഓട്‌സ് മഗ്നീഷ്യത്തിന്റെ സമ്പന്നമായ ഉറവിടം കൂടിയാണ്. ഇത് എൻസൈമുകളുടെ പ്രവർത്തനത്തിനും ഊർജ്ജ ഉൽപാദനത്തിനും പ്രധാനമാണ്. ഉയർന്ന അളവിലുള്ള മഗ്നീഷ്യം ശരീരത്തിന്റെ ഗ്ലൂക്കോസിന്റെ ശരിയായ ഉപയോഗത്തിനും ഇൻസുലിൻ സ്രവത്തിനും പോഷണം നൽകുന്നു.

Read more  ഹൃദ്രോ​ഗ സാധ്യത കുറയ്ക്കും, പ്രതിരോധശേഷി കൂട്ടും ; ഈ നട്സുകൾ കഴിക്കുന്നത് ശീലമാക്കൂ

 

PREV
click me!

Recommended Stories

കുട്ടികളിൽ വിറ്റാമിൻ ബി 12ന്‍റെ കുറവ്; തിരിച്ചറിയേണ്ട ലക്ഷണങ്ങള്‍
ആരോഗ്യകരമായ രുചി; ഡയറ്റിലായിരിക്കുമ്പോൾ കഴിക്കാൻ 5 മികച്ച സാലഡ് റെസിപ്പികൾ