ആന്റി ഓക്‌സിഡന്റുകളാലും ഒമേഗ 3 യാലും സമ്പുഷ്ടമാണ് വാൾനട്ട്. ശരീരത്തിലെ ഓക്‌സിഡേറ്റീവ് നാശത്തിനെതിരെ പോരാടാനും ദഹനത്തെ സഹായിക്കാനും ഇത് ശരീരത്തെ സഹായിക്കും. ഇത് തലച്ചോറിനെ സംരക്ഷിക്കുകയും അൽഷിമേഴ്‌സ്, പാർക്കിൻസൺസ് രോഗങ്ങളുടെ ആരംഭം മന്ദഗതിയിലാക്കാൻ സഹായിക്കുകയും ചെയ്യുന്നു.
ധാരാളം പോഷകഗുണങ്ങൾ അടങ്ങിയ ഭക്ഷണമാണ് നട്സുകൾ. നട്‌സുകൾ ഇല്ലാതെ സമീകൃതാഹാരം അപൂർണ്ണമാണ്. അവശ്യ പോഷകങ്ങൾ അടങ്ങിയതിനാൽ ഊർജ്ജം നൽകുന്ന നട്‌സുകൾ പതിവായി കഴിക്കുന്നത് ശരീരത്തിന് ഏറെ നല്ലതാണ്. ഒമേഗ -3 ഫാറ്റി ആസിഡുകളുടെ സമ്പന്നമായ ഉറവിടമായ ഇവയിൽ വിറ്റാമിനുകളും ധാതുക്കളും സമ്പുഷ്ടമായ അളവിൽ നിറഞ്ഞിട്ടുമുണ്ട്. ശരീരം ആരോഗ്യകരമായി നിലനിർത്തുന്നതിന് പതിവായി കഴിക്കേണ്ട അഞ്ച് നട്സുകളെ കുറിച്ചാണ് താഴേ പറയുന്നത്...
വാൾനട്ട്...
ആന്റി ഓക്‌സിഡന്റുകളാലും ഒമേഗ 3യാലും സമ്പുഷ്ടമാണ് വാൾനട്ട്. ശരീരത്തിലെ ഓക്‌സിഡേറ്റീവ് നാശത്തിനെതിരെ പോരാടാനും ദഹനത്തെ സഹായിക്കാനും ഇത് ശരീരത്തെ സഹായിക്കും. ഇത് തലച്ചോറിനെ സംരക്ഷിക്കുകയും അൽഷിമേഴ്‌സ്, പാർക്കിൻസൺസ് രോഗങ്ങളുടെ ആരംഭം മന്ദഗതിയിലാക്കാൻ സഹായിക്കുകയും ചെയ്യുന്നു.
ബദാം...
ബദാമിൽ ധാരാളം പോഷകങ്ങൾ അടങ്ങിയിട്ടുണ്ട്. വിറ്റാമിൻ ഇയും മറ്റ് ആന്റിഓക്‌സിഡന്റുകളും ഇവയിൽ കൂടുതലാണ്. രക്തത്തിലെ പഞ്ചസാര നിയന്ത്രിക്കാനും കൊളസ്‌ട്രോളിന്റെ അളവ് കുറയ്ക്കാനും ഇത് സഹായിക്കും. ബദാം കഴിക്കുന്നത് വിശപ്പ് കുറയ്ക്കുകയും ശരീരഭാരം കുറയ്ക്കാൻ ഫലപ്രദവുമാണ്.
കശുവണ്ടി...
കശുവണ്ടിയിൽ നല്ല കൊഴുപ്പ്, പ്രോട്ടീൻ, മാംഗനീസ്, സിങ്ക്, മഗ്നീഷ്യം എന്നിവ അടങ്ങിയിട്ടുണ്ട്. കശുവണ്ടിയിൽ അടങ്ങിയിരിക്കുന്ന സ്റ്റിയറിക് ആസിഡ് എൽഡിഎൽ അളവ് കുറയ്ക്കുമെന്ന് അറിയപ്പെടുന്നു. കശുവണ്ടി ഹൃദയാരോഗ്യം, രക്തത്തിലെ പഞ്ചസാരയുടെ നിയന്ത്രണം, ശരീരഭാരം കുറയ്ക്കൽ എന്നിവ പ്രോത്സാഹിപ്പിക്കുന്നു
നിലക്കടല...
നിലക്കടലയിൽ നല്ല കൊഴുപ്പും പ്രോട്ടീനും കാർബോഹൈഡ്രേറ്റും അടങ്ങിയിട്ടുണ്ട്. കൂടാതെ ആന്റിഓക്‌സിഡന്റ് റെസ്‌വെറാട്രോൾ അടങ്ങിയിട്ടുണ്ട്. ഇത് ഊർജ്ജ നില വർദ്ധിപ്പിക്കാൻ സഹായിക്കുന്നു. കൂടാതെ മോണോസാച്ചുറേറ്റഡ്, പോളിഅൺസാച്ചുറേറ്റഡ് കൊഴുപ്പുകൾ അടങ്ങിയിരിക്കുന്നു. ഇതിൽ ഒമേഗ 3 ഫാറ്റി ആസിഡുകൾ അടങ്ങിയിട്ടുണ്ട്. അത് കൊണ്ട് തന്നെ ഹൃദ്രോഗ സാധ്യത കുറയ്ക്കും.
പിസ്ത...
പിസ്തയിൽ ആന്റിഓക്‌സിഡന്റുകൾ അടങ്ങിയിട്ടുണ്ട്. ഹൃദയാരോഗ്യത്തെ സഹായിക്കുന്നു കൂടാതെ നാരുകൾ, ധാതുക്കൾ, അപൂരിത കൊഴുപ്പുകൾ എന്നിവയാൽ സമ്പന്നമാണ് പിസ്ത. രക്തത്തിലെ പഞ്ചസാര, കൊളസ്ട്രോൾ, രക്തസമ്മർദ്ദം എന്നിവ നിയന്ത്രിക്കാൻ പിസ്ത സഹായിക്കുന്നു.
പ്രമേഹമുള്ളവർ ഡയറ്റിൽ ഉൾപ്പെടുത്തേണ്ട ഫെെബർ അടങ്ങിയ ഭക്ഷണങ്ങൾ

