പുതിന ഭക്ഷണത്തിൽ ഉൾപ്പെടുത്തൂ, ഗുണങ്ങൾ ഇതൊക്കെയാണ്

Published : May 26, 2023, 10:48 PM IST
പുതിന ഭക്ഷണത്തിൽ ഉൾപ്പെടുത്തൂ, ഗുണങ്ങൾ ഇതൊക്കെയാണ്

Synopsis

പുതിന വെള്ളം മലബന്ധം തടയുകയും ശരീര താപനില നിയന്ത്രിക്കുകയും ചെയ്യുന്നു. ദിവസം മുഴുവൻ  ഊർജ്ജസ്വലമായി നിലനിർത്തുന്നു. വായ്‌നാറ്റം നീക്കാനും മോണയിലെ രക്തസ്രാവം സുഖപ്പെടുത്താനും വായ ശുചിത്വം വര്‍ദ്ധിപ്പിക്കാനും പുതിനയിലെ ആന്റിസെപ്റ്റിക് ഗുണങ്ങള്‍ സഹായിക്കുന്നു.   

പുതിന ഇഷ്ടപ്പെടുന്നവരാണോ നിങ്ങൾ?. ധാരാളം പോഷക​ഗുണങ്ങൾ പുതിനയിലയിൽ അടങ്ങിയിരിക്കുന്നു. പുതിനയിൽ അടങ്ങിയിരിക്കുന്ന ആൻറി ബാക്ടീരിയൽ ഗുണങ്ങൾ ദഹന പ്രശ്നങ്ങൾ അകറ്റുന്നതിന് സഹായിക്കുന്നു.പുതിന വെള്ളം കുടിക്കുന്നത് ജലാംശം നിലനിർത്താനും ശരീരഭാരം കുറയ്ക്കാനും സഹായിക്കും.

പുതിന വെള്ളം മലബന്ധം തടയുകയും ശരീര താപനില നിയന്ത്രിക്കുകയും ചെയ്യുന്നു. ദിവസം മുഴുവൻ  ഊർജ്ജസ്വലമായി നിലനിർത്തുന്നു. വായ്‌നാറ്റം നീക്കാനും മോണയിലെ രക്തസ്രാവം സുഖപ്പെടുത്താനും വായ ശുചിത്വം വർദ്ധിപ്പിക്കാനും പുതിനയിലെ ആന്റിസെപ്റ്റിക് ഗുണങ്ങൾ സഹായിക്കുന്നു. 

രാവിലെ പുതിന വെള്ളം കുടിക്കുന്നത് വായിലെ ബാക്ടീരിയകളെ ഇല്ലാതാക്കുകയും വായ്‌നാറ്റം കുറയ്ക്കുകയും ചെയ്യും. ഇടവിട്ടുള്ള ജലദോഷം, പനി എന്നിവ കുറയ്ക്കുന്നതിന് പുതിനയിട്ട് തിളപ്പിച്ച വെള്ളം കുടിക്കുന്നത് ഏറെ നല്ലതാണ്. പുതിനയിലെ ‘മെന്തോൾ’ സാരാംശം ശ്വസനം മെച്ചപ്പെടുത്തുന്നതിന് സഹായിക്കുന്നു. ചർമ്മ സംബന്ധമായ പ്രശ്‌നങ്ങൾക്ക് പുതിന നേരിട്ട് പ്രയോഗിക്കുന്നത് ഗുണം ചെയ്യും. 

മാനസികാവസ്ഥ മെച്ചപ്പെടുത്താനും പുതിന സഹായിക്കുന്നു. രാത്രിയിൽ പുതിന ചായ/വെള്ളം കുടിക്കുന്നത് നല്ല ഉറക്കം ലഭിക്കാനും അമിതമായ ചിന്തകൾ കുറയ്ക്കാനും സഹായിക്കുന്നതായി വിദ​ഗ്ധർ പറയുന്നു. ഐബിഎസ്, മുഖക്കുരു, ഹോർമോൺ അസന്തുലിതാവസ്ഥ, ചുമ, ജലദോഷം, മലബന്ധം തുടങ്ങിയ പ്രശ്നങ്ങളുള്ളവർക്കും പുതിന വെള്ളം പ്രത്യേകിച്ചും ഗുണം ചെയ്യും.

പുതിനയിലയിൽ ഫോസ്ഫറസ്, കാൽസ്യം എന്നിവയും ശരീരത്തിന്റെ പ്രതിരോധശേഷി മെച്ചപ്പെടുത്തുന്ന സി, ഡി, ഇ, എ തുടങ്ങിയ വിറ്റാമിനുകളും ധാരാളം അടങ്ങിയിട്ടുണ്ട്. ഇത് കോശങ്ങളെ ഏതെങ്കിലും കേടുപാടുകളിൽ നിന്ന് സംരക്ഷിക്കുകയും അതുവഴി ഏതെങ്കിലും വിട്ടുമാറാത്ത രോഗത്തിനുള്ള സാധ്യത കുറയ്ക്കുകയും ചെയ്യുന്നു.

ഇതിലെ ആൻറി-ഇൻഫ്ലമേറ്ററി, ആൻറി ബാക്ടീരിയൽ ഗുണങ്ങൾ ചർമ്മത്തെ സുരന്ദരമാക്കുന്നു. പുതിനയിലയിൽ ഉയർന്ന അളവിലുള്ള സാലിസിലിക് ആസിഡ് അടങ്ങിയിട്ടുണ്ട്. ഇത് മുഖക്കുരു, പാടുകൾ എന്നിവയെ ചെറുക്കാൻ സഹായിക്കുന്നു. 

ഈന്തപ്പഴം പാലിൽ കുതിർത്ത് കഴിക്കണമെന്ന് പറയുന്നതിന്റെ കാരണം

 

 

PREV
click me!

Recommended Stories

മുഖകാന്തി കൂട്ടാൻ കറ്റാർവാഴ ; ഈ രീതിയി‍ൽ ഉപയോ​ഗിക്കൂ
മലബന്ധം അകറ്റുന്നതിന് കഴിക്കേണ്ട പത്ത് ഭക്ഷണങ്ങൾ