
വെളിച്ചെണ്ണ പോലെ തന്നെ പ്രിയപ്പെട്ടതാണ് വടക്കേ ഇന്ത്യക്കാർക്ക് കടുകെണ്ണയും. കടുകെണ്ണ ഭക്ഷണത്തിൽ ഉൾപ്പെടുത്തുന്നത് ഹൃദ്രോഗം തടയാൻ സഹായിക്കുന്നു. മോണോ അൺസാച്ചുറേറ്റഡ് ഫാറ്റും പോളി അൺസാച്ചുറേറ്റഡ് ഫാറ്റും കടുകെണ്ണയിലുണ്ട്. ഇവ രണ്ടും ചീത്ത കൊളസ്ട്രോളിന്റെ അളവ് കുറയ്ക്കാനും സഹായിക്കുന്നു.
' കടുകെണ്ണയിൽ ഒമേഗ-3, ഒമേഗ-6 ഫാറ്റി ആസിഡുകൾ അടങ്ങിയിട്ടുണ്ട്. കൂടാതെ പൂരിത കൊഴുപ്പിന്റെ അളവ് കുറവാണ്. കടുകെണ്ണ ഭക്ഷണത്തിന്റെ രുചിയും സ്വാദും വർദ്ധിപ്പിക്കുക മാത്രമല്ല ചർമ്മവുമായി ബന്ധപ്പെട്ട പല രോഗങ്ങൾക്കും പരിഹാരം കാണുകയും ചെയ്യുന്നു. പാചകത്തിൽ മാരിനേഷൻ, സലാഡുകൾ എന്നിവയ്ക്കായി ഉപയോഗിക്കുന്നു...' - ലീല പാലസിലെ ജാപ്പനീസ് ഫൈൻ ഡൈനറായ മെഗുവിലെ ഹെഡ് ഷെഫ് ഷെഫ് ഷിമോമുറ കസുയ പറഞ്ഞു.
'കടുകെണ്ണ ഉപയോഗിച്ച് പാചകം ചെയ്യുന്നത് ധാരാളം ഗുണങ്ങളുണ്ട്. അതിൽ ധാരാളം മോണോസാച്ചുറേറ്റഡ്, പോളിഅൺസാച്ചുറേറ്റഡ് ഫാറ്റി ആസിഡുകളും (MUFA, PUFA) ഒമേഗ-3, ഒമേഗ-6 ഫാറ്റി ആസിഡുകളും അടങ്ങിയിട്ടുണ്ട്. കടുകെണ്ണയ്ക്ക് ക്യാൻസറിനെ ചെറുക്കാനുള്ള കഴിവുമുണ്ട്. കടുകെണ്ണയിൽ പാകം ചെയ്ത ഭക്ഷണം അതിന്റെ രുചി വർദ്ധിപ്പിക്കും...' - ന്യൂഡൽഹിയിലെ മെട്രോപൊളിറ്റൻ ഹോട്ടൽ ആൻഡ് സ്പാ എഫ് ആൻഡ് ബി ഹെഡ് രാജേഷ് ഖന്ന ഐഎഎൻഎസിനോട് പറഞ്ഞു.
ദിവസവും ഗ്രീൻ ടീ കുടിക്കുന്നവരാണോ? അറിഞ്ഞിരിക്കേണ്ട ഒരു കാര്യമിതാണ്
ഇതൊരു ശക്തമായ പ്രകൃതിദത്ത ഉത്തേജകമാണ്. ദഹനരസങ്ങളും പിത്തരസവും കരളിൽ ഉത്തേജിപ്പിച്ച് ദഹനവും വിശപ്പും മെച്ചപ്പെടുത്തുന്നു. പാചകം ചെയ്യുമ്പോൾ എണ്ണ ചൂടാക്കുമ്പോൾ വ്യത്യസ്തമായി പ്രവർത്തിക്കുകയും ഘടനയും നിറവും രുചിയും മാറുകയും ചെയ്യുന്നു.
കടുകെണ്ണയിൽ ജീവകം ഇ ധാരാളം അടങ്ങിയിട്ടുണ്ട്. ഇത് ചർമത്തിന്റെ ആരോഗ്യത്തിനു ഗുണകരമാണ്. ചർമത്തെ ഫ്രീ റാഡിക്കലുകളുടെ നാശത്തിൽ നിന്നു സംരക്ഷിക്കുന്നു. കടുകെണ്ണ ദേഹത്ത് പുരട്ടി തടവുന്നത് രക്തചംക്രമണം വർധിപ്പിക്കുന്നു. കടുകെണ്ണയിലടങ്ങിയ സെലെനിയം വീക്കവും വേദനയും അകറ്റുന്നു. സന്ധിവേദനയ്ക്ക് ആശ്വാസമേകുന്നു. ചുമയ്ക്കും ജലദോഷത്തിനും ആശ്വാസമേകാനും കടുകെണ്ണ സഹായിക്കും.