Papaya Leaf Health Benefits : അറിയാം പപ്പായ ഇലയുടെ ആരോ​ഗ്യ​ഗുണങ്ങൾ

Published : Aug 13, 2022, 10:47 PM IST
Papaya Leaf Health Benefits :  അറിയാം പപ്പായ ഇലയുടെ ആരോ​ഗ്യ​ഗുണങ്ങൾ

Synopsis

പപ്പായ ഇലയിൽ അടങ്ങിയിരിക്കുന്ന പപ്പെയ്ൻ ചർമ്മത്തെ ശുദ്ധീകരിക്കാൻ സഹായിക്കും. ചർമ്മത്തെ പുറംതള്ളാനും സുഷിരങ്ങളിൽ നിന്ന് എണ്ണയും അഴുക്കും നീക്കം ചെയ്യാനും ചർമ്മത്തെ ആരോഗ്യകരവും തിളക്കവുമാക്കാൻ ഇത് സഹായിക്കുന്നു.

പപ്പായ അതിന്റെ ആരോഗ്യ ഗുണങ്ങൾക്കും ചർമ്മത്തിനും മുടിക്കും ഉള്ള ഗുണങ്ങൾക്കും ഏറെ പ്രസിദ്ധമാണ്.  ധാരാളം വിറ്റാമിനുകളും ധാതുക്കളും ആന്റിഓക്‌സിഡന്റുകളും നാരുകളും പപ്പായയിൽ അടങ്ങിയിട്ടുണ്ട്. ഇത് രോഗങ്ങളെയും മറ്റ് ആരോഗ്യ പ്രശ്നങ്ങളെയും ചെറുക്കാൻ സഹായിക്കുന്നു. എന്നാൽ പപ്പായ പഴം മാത്രമല്ല ഇലയും ധാരാളം ആരോ​ഗ്യ​ഗുണങ്ങൾ നൽകുന്നു. പപ്പായ ഇല അതിന്റെ ആരോഗ്യ ഗുണങ്ങൾക്കും പേരുകേട്ടതാണ്. മാത്രമല്ല ഇത് വിവിധ ആവശ്യങ്ങൾക്ക് ഉപയോഗിക്കാനും കഴിയും. 

ഒന്ന്...

ഡെങ്കിപ്പനിയുടെ ലക്ഷണങ്ങൾ കുറയ്ക്കാൻ പപ്പായ ഇല സഹായിക്കുന്നു. ഒരു വ്യക്തി ഡെങ്കിപ്പനി ബാധിച്ച് പ്രാരംഭ ഘട്ടത്തിൽ ചികിത്സിച്ചില്ലെങ്കിൽ അവസ്ഥ വഷളായേക്കാം. ഇത് പ്ലേറ്റ്‌ലെറ്റിന്റെ അളവ് കുറയാൻ ഇടയാക്കും. രക്തത്തിലെ പ്ലേറ്റ്‌ലെറ്റുകളുടെ അളവ് മെച്ചപ്പെടുത്താൻ പപ്പായ ഇല സഹായിക്കുന്നു. എന്നിരുന്നാലും, ഇത് രോഗാവസ്ഥയ്ക്ക് ഒരു പരിഹാരമല്ല, മാത്രമല്ല രോഗലക്ഷണങ്ങളെ മാത്രമേ സഹായിക്കൂ.

രണ്ട്....

രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കാൻ പപ്പായ ഇല സഹായിക്കും. ഇലയിൽ അടങ്ങിയിരിക്കുന്ന സംയുക്തങ്ങൾ രക്തത്തിലെ പഞ്ചസാരയുടെ അളവ് കുറയ്ക്കാൻ സഹായിക്കുന്നു. പാൻക്രിയാസിലെ ഇൻസുലിൻ ഉൽപ്പാദിപ്പിക്കുന്ന കോശങ്ങളെ സംരക്ഷിക്കാനും ഇതിന് കഴിയും.

തേൻ എല്ലാവര്‍ക്കും നല്ലതല്ല; തേൻ ഒഴിവാക്കേണ്ട സാഹചര്യങ്ങള്‍...

മൂന്ന്...

ദഹനപ്രശ്‌നങ്ങളുണ്ടെങ്കിൽ പപ്പായ ഇല സഹായിക്കും. ഗ്യാസ്, മലബന്ധം അല്ലെങ്കിൽ വയറുവേദന എന്നിവയാൽ ബുദ്ധിമുട്ടുന്നുണ്ടെങ്കിൽ പപ്പായ ഇല ഫലപ്രദമാണ് മാത്രമല്ല, നിങ്ങളുടെ ദഹനപ്രശ്നങ്ങൾ പരിഹരിക്കാൻ സഹായിക്കുന്ന പപ്പൈൻ എന്ന സംയുക്തത്തിന്റെ സാന്നിധ്യമുണ്ട്. ഇതിലെ നാരുകളുടെ സാന്നിധ്യവും പ്രശ്‌നങ്ങൾ കുറയ്ക്കും.

നാല്...

പപ്പായ ഇലയിൽ അടങ്ങിയിരിക്കുന്ന പപ്പെയ്ൻ ചർമ്മത്തെ ശുദ്ധീകരിക്കാൻ സഹായിക്കും. ചർമ്മത്തെ പുറംതള്ളാനും സുഷിരങ്ങളിൽ നിന്ന് എണ്ണയും അഴുക്കും നീക്കം ചെയ്യാനും ചർമ്മത്തെ ആരോഗ്യകരവും തിളക്കവുമാക്കാൻ ഇത് സഹായിക്കുന്നു.

അഞ്ച്...

ശരീരത്തിലെ ഉയർന്ന അളവിലുള്ള ഓക്സിഡേറ്റീവ് സ്ട്രെസ് മുടികൊഴിച്ചിലിന് കാരണമാകുമെന്ന് ചില ഗവേഷണങ്ങൾ സൂചിപ്പിക്കുന്നു. ആന്റിഓക്‌സിഡന്റ് അടങ്ങിയ ഭക്ഷണങ്ങൾ കഴിക്കുന്നത് ഓക്‌സിഡേറ്റീവ് സ്‌ട്രെസ് ലഘൂകരിക്കാനും പിന്നീട് മുടിയുടെ വളർച്ച മെച്ചപ്പെടുത്താനും സഹായിക്കും. പപ്പായ ഇലയിൽ ഫ്ലേവനോയ്ഡുകൾ, വിറ്റാമിൻ ഇ പോലുള്ള ആന്റിഓക്‌സിഡന്റ് ഗുണങ്ങളുള്ള നിരവധി സംയുക്തങ്ങൾ അടങ്ങിയിരിക്കുന്നു.

ആറ്...

മൃദുവായതും തെളിഞ്ഞതും യുവത്വമുള്ളതുമായ ചർമ്മം നിലനിർത്തുന്നതിനുള്ള ഒരു മാർഗമായി പപ്പായ ഇല പതിവായി ഉപയോ​ഗിക്കാം. പപ്പായ ഇലയിലുള്ള പപ്പൈൻ എന്ന പ്രോട്ടീൻ ലയിക്കുന്ന എൻസൈം ചർമ്മത്തിലെ മൃതകോശങ്ങൾ നീക്കം ചെയ്യുന്നതിനും അടഞ്ഞുപോയ സുഷിരങ്ങൾ, രോമങ്ങൾ, മുഖക്കുരു എന്നിവ ഉണ്ടാകുന്നത് കുറയ്ക്കുന്നതിനും ഫലപ്രദമാണ്.

ടൈപ്പ് 2 പ്രമേഹ സാധ്യത കുറയ്ക്കുന്നതിന് ഡയറ്റിൽ ഉൾപ്പെടുത്താം അഞ്ച് സൂപ്പർ ഫുഡുകൾ

 

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Health News അറിയൂ. Food and Recipes തുടങ്ങി മികച്ച ജീവിതം നയിക്കാൻ സഹായിക്കുന്ന ടിപ്സുകളും ലേഖനങ്ങളും — നിങ്ങളുടെ ദിവസങ്ങളെ കൂടുതൽ മനോഹരമാക്കാൻ Asianet News Malayalam

 

click me!

Recommended Stories

ഫാറ്റി ലിവര്‍ രോഗികള്‍ ഒഴിവാക്കേണ്ട ഭക്ഷണങ്ങള്‍
സൂക്ഷിച്ചാൽ ദു:ഖിക്കണ്ട; ഇന്ത്യയിൽ ഏറ്റവും കൂടുതൽ മരണത്തിന് കാരണം ഈ 7 'നിശബ്ദ കൊലയാളി' രോഗങ്ങൾ