മുഖത്തെ കരുവാളിപ്പ് മാറാൻ മത്തങ്ങ കൊണ്ടുള്ള ഫേസ് പാക്കുകൾ

By Web TeamFirst Published Mar 19, 2023, 2:34 PM IST
Highlights

മത്തങ്ങയിൽ എൻസൈമുകളും ആൽഫ ഹൈഡ്രോക്സി ആസിഡുകളും അടങ്ങിയിട്ടുണ്ട്. ഇത് ചർമ്മത്തിലെ മൃതകോശങ്ങൾ നീക്കം ചെയ്യുന്നതിലൂടെ, സാധാരണ കോശങ്ങളുടെ പുനരുജ്ജീവനം വേഗത്തിലാക്കുന്നു. ഇതിന് മിനുസമാർന്നതും തിളക്കമുള്ളതുമായ ഫലമുണ്ട്, ഇത് തിളങ്ങുന്ന ചർമ്മത്തിന് സഹായിക്കുന്നു.

സൗന്ദര്യ സംരക്ഷണത്തിന് ഏറ്റവും മികച്ചതാണ് മത്തങ്ങ. ഇതിൽ ആൻറി ഓക്‌സിഡന്റുകൾ, വിറ്റാമിൻ എ, വിറ്റാമിൻ സി എന്നിവ അടങ്ങിയിരിക്കുന്നു. ചർമ്മത്തിന് സ്വാഭാവിക തിളക്കം നൽകാനും കൂടുതൽ മൃദുവാക്കാനും മത്തങ്ങ സഹായിക്കും. മത്തങ്ങയിൽ ആന്റി-ഏജിംഗ് ഗുണങ്ങളും ധാരാളമായി അടങ്ങിയിട്ടുണ്ട്. ഇത് കൂടാതെ ശരീരത്തിലെ കൊളാജൻ ഉത്പാദനത്തെ ഉത്തേജിപ്പിക്കുന്നതിനും മത്തങ്ങ സഹായിക്കും.

മത്തങ്ങയിൽ എൻസൈമുകളും ആൽഫ ഹൈഡ്രോക്സി ആസിഡുകളും അടങ്ങിയിട്ടുണ്ട്. ഇത് ചർമ്മത്തിലെ മൃതകോശങ്ങൾ നീക്കം ചെയ്യുന്നതിലൂടെ, സാധാരണ കോശങ്ങളുടെ പുനരുജ്ജീവനം വേഗത്തിലാക്കുന്നു. ഇതിന് മിനുസമാർന്നതും തിളക്കമുള്ളതുമായ ഫലമുണ്ട്, ഇത് തിളങ്ങുന്ന ചർമ്മത്തിന് സഹായിക്കുന്നു.

മത്തങ്ങ കുരു നീക്കം ചെയ്ത ശേഷം മത്തങ്ങ നന്നായി അരച്ചെടുത്ത് പേസ്റ്റാക്കിയ ശേഷ ചർമ്മത്തിൽ പുരട്ടാം. ഇത് ചർമ്മത്തിലെ കരുവാളിപ്പ് അകറ്റാൻ സഹായിക്കുന്നതോടൊപ്പം മുഖക്കുരുവിനെതിരെ പോരാടുകയും ചർമ്മത്തിന് തിളക്കം നൽകുകയും ചെയ്യും.

നന്നായി അരച്ചെടുത്ത മത്തങ്ങയിലേയ്ക്ക് കാൽ ടീസ്പൂൺ ജാതിക്ക പൊടി, തേൻ, അല്പം ആപ്പിൾ സിഡാർ വിനീഗർ എന്നിവ ചേർത്ത് നന്നായി യോജിപ്പിച്ച് ഒരു കൂട്ട് തയ്യാറാക്കി എടുക്കുക. ഇത് മുഖത്തും കഴുത്തിലുമെല്ലാം തേച്ച് പിടിപ്പിച്ച ശേഷം കുറച്ച് നേരം മസ്സാജ് ചെയ്യുക. 15 മിനുട്ടിന് ശേഷം ‌മുഖം തണുത്ത വെള്ളത്തിൽ കഴുകി കളയുക.

ചർമ്മത്തിന്റെ ഇലാസ്തികത മെച്ചപ്പെടുത്താൻ മത്തങ്ങ സഹായിക്കും. ഇത് ചർമ്മത്തിന് കൂടുതൽ മൃദുലതയും തിളക്കവും സമ്മാനിക്കുന്നു. ചർമ്മം വരണ്ടതാണെങ്കിൽ അതിനുള്ള മികച്ച പ്രതിവിധിയാണ് മത്തങ്ങ. രണ്ട് ടേബിൾ സ്പൂൺ മത്തങ്ങ പേസ്റ്റും, കാൽ സ്പൂൺ പാൽ, അല്പം തേൻ എന്നിവ ചേർത്ത് നന്നായി യോജിപ്പിച്ചെടുത്ത ശേഷം ഇത് ചർമ്മത്തിൽ പുരട്ടി അര മണിക്കൂറിന് ശേഷം കഴുകി കളയാം. ചർമ്മത്തിലെ കറുത്ത പാടുകൾ മാറാൻ ഈ പാക്ക് സഹായിക്കും.

തലമുടി കൊഴിച്ചില്‍ തടയാന്‍ ശ്രദ്ധിക്കേണ്ട ചില കാര്യങ്ങള്‍...

 

click me!