World Tuberculosis Day 2023 : മാർച്ച് 24, ലോക ക്ഷയരോഗ ദിനം ; അറിയാം പ്രാരംഭ ലക്ഷണങ്ങള്‍

By Web TeamFirst Published Mar 19, 2023, 1:14 PM IST
Highlights

ഈ രോ​ഗത്തെ കുറിച്ച് സമൂഹത്തില്‍ അവബോധം സൃഷ്ടിക്കാനും പൂര്‍ണമായി തുടച്ചുനീക്കാനുള്ള പ്രവര്‍ത്തനങ്ങള്‍ക്ക് പ്രചോദനം നല്‍കുന്നതിനുമാണ് മാര്‍ച്ച് 24ന് ക്ഷയരോഗ ദിനമായി ആചരിക്കുന്നത്. 'അതെ! നമുക്ക് ടിബി അവസാനിപ്പിക്കാം!' എന്നതാണ് ഈ വർഷത്തെ ലോക ക്ഷയരോഗ ദിനത്തിന്റെ പ്രമേയം.

എല്ലാ വർഷവും മാർച്ച് 24 ന് ലോകം ലോക ക്ഷയരോഗ ദിനം ആചരിക്കുന്നു. ക്ഷയരോഗം ശ്വാസകോശത്തെ മാത്രമേ ബാധിക്കുകയുള്ളൂവെന്ന് മിക്ക ആളുകളും വിശ്വസിക്കുന്നുണ്ടെങ്കിലും, രോഗം മറ്റ് അവയവങ്ങളെയും തകരാറിലാക്കും. എക്സ്ട്രാ പൾമോണറി ട്യൂബർകുലോസിസ് എന്നറിയപ്പെടുന്ന ഈ അവസ്ഥയെ ബാധിക്കാനിടയുള്ള അധിക അവയവങ്ങളിൽ ശ്വാസകോശത്തിന്റെ ആവരണം (പ്ലൂറൽ ടിബി) ഉൾപ്പെടുന്നു. 

ചികിത്സയേക്കാൾ പ്രതിരോധം കൊണ്ട് തുടച്ചുനീക്കാനാവുന്ന ക്ഷയരോഗം ഇന്നും ലോകരാജ്യങ്ങളിൽ മാരകപകർച്ചവ്യാധിയായി ഭീഷണി ഉയർത്തുന്നുണ്ട്. ഈ രോ​ഗത്തെ കുറിച്ച് സമൂഹത്തിൽ അവബോധം സൃഷ്ടിക്കാനും പൂർണമായി തുടച്ചുനീക്കാനുള്ള പ്രവർത്തനങ്ങൾക്ക് പ്രചോദനം നൽകുന്നതിനുമാണ് മാർച്ച് 24ന് ക്ഷയരോഗ ദിനമായി ആചരിക്കുന്നത്. 'അതെ! നമുക്ക് ടിബി അവസാനിപ്പിക്കാം!' എന്നതാണ് ഈ വർഷത്തെ ലോക ക്ഷയരോഗ ദിനത്തിന്റെ പ്രമേയം.

ക്ഷയം (ടിബി) ശ്വാസകോശത്തെ ഏറ്റവും കൂടുതൽ ബാധിക്കുന്ന ഒരു ബാക്ടീരിയ രോഗമാണ്. വൃക്കകൾ, നട്ടെല്ല് അല്ലെങ്കിൽ മസ്തിഷ്കം പോലുള്ള മറ്റ് അവയവങ്ങളെയും ബാധിച്ചേക്കാം. രോഗബാധിതനായ ഒരാൾ ചുമയ്ക്കുമ്പോഴോ തുമ്മുമ്പോഴോ പോലെയുള്ള വായുവിലൂടെയാണ് ക്ഷയരോഗം കൂടുതലായി പകരുന്നത്...- മുംബൈയിലെ പരേലിലെ ഗ്ലോബൽ ഹോസ്പിറ്റലിലെ പൾമണോളജിസ്റ്റ് ഡോ. സമീർ ഗാർഡെ പറഞ്ഞു.

മൂന്ന് ആഴ്ചയെങ്കിലും നീണ്ടുനിൽക്കുന്ന തുടർച്ചയായ ചുമ, രക്തം കലർന്ന കഫം, വിറയൽ, പനി, വിശപ്പില്ലായ്മ, ശരീരഭാരക്കുറവ്, ക്ഷീണം/ തളർച്ച, രാത്രിയിൽ വിയർക്കുന്നു എന്നിവയാണ് പ്രധാന ലക്ഷണങ്ങൾ. ചിലരിൽ വയറുവേദന, സന്ധി വേദന, അപസ്മാരം, നിരന്തരമായ തലവേദന എന്നിവയും കാണപ്പെടുന്നു. രോഗം ബാധിക്കുന്ന അവയവവുമായി ബന്ധപ്പെട്ടാണ് ലക്ഷണങ്ങൾ പ്രകടമാകുന്നത്. 

ലക്ഷണങ്ങൾ കണ്ടാൽ കഫ പരിശോധനയാണ് ആദ്യം നടത്തുക. സ്മിയർ മൈക്രോസ്‌കോപ്പിയോ ജീൻ എക്‌സ്‌പെർട്ട് പോലുള്ള പുതിയ മോളിക്യുലാർ രീതികളോ ഉപയോഗിച്ച് കഫം പരിശോധിക്കും. നെഞ്ചിന്റെ എക്സ്-റേ എടുത്തും രോഗനിർണയം നടത്താം. 

ശ്രദ്ധിക്കുക:  മേൽപ്പറഞ്ഞ ലക്ഷണങ്ങൾ കാണുന്നപക്ഷം സ്വയം രോഗ നിർണയത്തിന് ശ്രമിക്കാതെ നിർബന്ധമായും ഡോക്ടറെ 'കൺസൾട്ട്' ചെയ്യുക. ഇതിന് ശേഷം മാത്രം രോഗം സ്ഥിരീകരിക്കുക.

ശ്വാസകോശ ക്യാന്‍സര്‍; തിരിച്ചറിയാം ഈ ലക്ഷണങ്ങള്‍...

 

click me!