Health Tips : ശ്രദ്ധിക്കൂ, ഈന്തപ്പഴം വെള്ളത്തിൽ കുതിർത്ത് കഴിച്ചാൽ...

Published : Jan 02, 2024, 08:32 AM IST
Health Tips :  ശ്രദ്ധിക്കൂ, ഈന്തപ്പഴം വെള്ളത്തിൽ കുതിർത്ത് കഴിച്ചാൽ...

Synopsis

ഈന്തപ്പഴത്തിൽ വിറ്റാമിൻ ബി 6, മഗ്നീഷ്യം തുടങ്ങിയ പോഷകങ്ങൾ അടങ്ങിയിട്ടുണ്ട്. ഇത് തലച്ചോറിന്റെ ആരോഗ്യത്തിന് അത്യന്താപേക്ഷിതവും  ഓർമ്മശക്തി മെച്ചപ്പെടുത്താനും കഴിയും. 

ഡ്രൈ ഫ്രൂട്‌സുകളിൽ ഏറ്റവും പോഷക​ഗുണമുള്ള ഒന്നാണ് ഈന്തപ്പഴം. ഈന്തപ്പഴത്തിൽ നാരുകളും ആന്റിഓക്‌സിഡന്റുകളും കൂടാതെ നിരവധി വിറ്റാമിനുകളും ധാതുക്കളും അടങ്ങിയിട്ടുണ്ട്. ഈന്തപ്പഴം എപ്പോഴും കുതിർത്ത് കഴിക്കുന്നത് കൂടുതൽ ​ഗുണങ്ങൾ നൽകുന്നതായി പഠനങ്ങൾ പറയുന്നു. 

കുതിർത്ത ഈന്തപ്പഴം നാരുകളുടെ മികച്ച ഉറവിടമാണ്. ഇത് ദഹനത്തെ സഹായിക്കുകയും മെച്ചപ്പെട്ട കുടലിന്റെ ആരോഗ്യം പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്നു. ഉയർന്ന നാരുകൾ വിശപ്പ് കുറയ്ക്കുന്നതിന് സഹായിക്കും.ഈന്തപ്പഴത്തിൽ കാൽസ്യം, മഗ്നീഷ്യം, ഫോസ്ഫറസ് തുടങ്ങിയ ധാതുക്കൾ അടങ്ങിയിട്ടുണ്ട്. അവ ശക്തവും ആരോഗ്യകരവുമായ അസ്ഥികളെ നിലനിർത്താൻ അത്യാവശ്യമാണ്.

ഈന്തപ്പഴത്തിൽ വിറ്റാമിൻ ബി 6, മഗ്നീഷ്യം തുടങ്ങിയ പോഷകങ്ങൾ അടങ്ങിയിട്ടുണ്ട്. ഇത് തലച്ചോറിന്റെ ആരോഗ്യത്തിന് അത്യന്താപേക്ഷിതവും ഓർമ്മശക്തി മെച്ചപ്പെടുത്താനും കഴിയും. ഈന്തപ്പഴത്തിന് കുറഞ്ഞ ഗ്ലൈസെമിക് സൂചികയാണുള്ളക്. അതായത് രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കാനും പെട്ടെന്നുള്ള സ്പൈക്കുകൾ തടയാനും അവ സഹായിക്കും.

ചർമ്മസംരക്ഷണത്തിന് സഹായകമാണ് ഈന്തപ്പഴം. ചർമത്തിൽ ചുളിവുകൾ വീഴാതെ ചർമ കോശങ്ങൾക്ക് ആവശ്യമായ പോഷകങ്ങൾ നൽകുന്ന ഭക്ഷണമാണ് ഈന്തപ്പഴം. ഇതിലെ വൈറ്റമിൻ സി, ഡി എന്നിവ ചർമത്തിന് ഇലാസ്റ്റിസിറ്റി നൽകാൻ ഏറെ നല്ലതാണ്. ഈന്തപ്പഴത്തിലെ ഫൈറ്റോ ഹോർമോണുകൾ മുഖത്ത് ചുളിവുകൾ വീഴുന്നതു തടയുന്നു. 

കുതിർത്ത ഈന്തപ്പഴത്തിൽ വിറ്റാമിൻ എ, സി എന്നിവ അടങ്ങിയിട്ടുണ്ട്. ഇത് ആരോഗ്യകരമായ രോഗപ്രതിരോധ സംവിധാനത്തിന് അത്യന്താപേക്ഷിതവും വിവിധ രോഗങ്ങളും അണുബാധകളും തടയാൻ സഹായിക്കും.

ഈന്തപ്പഴത്തിൽ പൊട്ടാസ്യം അടങ്ങിയിട്ടുണ്ട്. ഇത് രക്തസമ്മർദ്ദം കുറയ്ക്കുകയും ഹൃദ്രോഗ സാധ്യത കുറയ്ക്കുകയും ചെയ്തുകൊണ്ട് ഹൃദയത്തെ ആരോഗ്യകരമായി നിലനിർത്താൻ സഹായിക്കുന്നു. ദിവസവും ഒരു നേരം ഈന്തപ്പഴം കുതിർത്ത് കഴിക്കുന്നത് മൊത്തത്തിലുള്ള ആരോ​ഗ്യത്തിന് ​ഗുണം ചെയ്യും. 

ഡയറ്റിൽ ഈ സൂപ്പർ ഫുഡുകൾ ഉൾപ്പെടുത്തൂ ; വൃക്കയിലെ കല്ലുകൾ തടയാം

 

 

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Health News അറിയൂ. Food and Recipes തുടങ്ങി മികച്ച ജീവിതം നയിക്കാൻ സഹായിക്കുന്ന ടിപ്സുകളും ലേഖനങ്ങളും — നിങ്ങളുടെ ദിവസങ്ങളെ കൂടുതൽ മനോഹരമാക്കാൻ Asianet News Malayalam

 

click me!

Recommended Stories

രാത്രിയിൽ നന്നായി ഉറങ്ങാൻ പറ്റുന്നില്ലേ? ഇവ ഡയറ്റിൽ ഉൾപ്പെടുത്തൂ
ബ്ലഡ് ഷു​ഗർ അളവ് നിയന്ത്രിക്കാൻ ശ്രദ്ധിക്കേണ്ട ഏഴ് കാര്യങ്ങൾ