യൂറിക് ആസിഡ് കൂടുമ്പോള്‍ ഉണ്ടാകുന്ന ഏഴ് ആരോഗ്യ പ്രശ്നങ്ങൾ

Published : Oct 27, 2025, 01:30 PM IST
uric acid

Synopsis

യൂറിക് ആസിഡിന്റെ അളവ് വളരെ കൂടുതലാകുമ്പോൾ, അത് ചില ഗുരുതരമായ ആരോഗ്യ പ്രശ്നങ്ങൾക്ക് കാരണമാകും. അവ എന്തൊക്കെയാണെന്ന് നോക്കാം.

ചില ഭക്ഷണപാനീയങ്ങളിൽ കാണപ്പെടുന്ന പ്യൂരിനുകൾ വിഘടിപ്പിച്ചതിന് ശേഷം ശരീരം ഉത്പാദിപ്പിക്കുന്ന ഒരു പ്രകൃതിദത്ത മാലിന്യ ഉൽപ്പന്നമാണ് യൂറിക് ആസിഡ്. പ്യൂരിനുകൾ രക്തത്തിൽ ലയിക്കുകയും വൃക്കകൾ ഫിൽട്ടർ ചെയ്ത് മൂത്രത്തോടൊപ്പം പുറന്തള്ളപ്പെടുകയും ചെയ്യുന്നു. യൂറിക് ആസിഡിന്റെ അളവ് വളരെ കൂടുതലാകുമ്പോൾ, അത് ചില ഗുരുതരമായ ആരോഗ്യ പ്രശ്നങ്ങൾക്ക് കാരണമാകും. അവ എന്തൊക്കെയാണെന്ന് നോക്കാം.

1. ഗൗട്ട്‌

സന്ധികളിൽ യൂറിക് ആസിഡ് പരലുകൾ അടിഞ്ഞുകൂടുകയും ഇതുമൂലം വേദന, വീക്കം, ചുവപ്പ് എന്നിവയ്ക്ക് കാരണമാവുകയും ചെയ്യുന്നതിനെയാണ് ഗൗട്ട്‌ എന്ന് പറയുന്നത്.

2. വൃക്കയിലെ കല്ലുകള്‍

ഉയർന്ന യൂറിക് ആസിഡിന്റെ അളവ് വൃക്കയിലെ കല്ലുകൾ രൂപപ്പെടുന്നതിനും കാരണമാകും.

3. ക്രോണിക് കിഡ്‌നി ഡിസീസ് (CKD)

അധിക യൂറിക് ആസിഡ് വൃക്കയിലെ കല്ലുകളിലേക്ക് നയിക്കുക മാത്രമല്ല, കാലക്രമേണ, ഇത് വൃക്കയിലെ കലകളെയും നശിപ്പിക്കും. ക്രോണിക് കിഡ്‌നി ഡിസീസ് (CKD) ഉണ്ടാകാനുള്ള സാധ്യതയെ കൂട്ടും.

4. ഹൈപ്പര്‍ടെന്‍ഷന്‍ (ഉയർന്ന രക്തസമ്മർദ്ദം)

ഉയർന്ന യൂറിക് ആസിഡിന്റെ അളവ് പലപ്പോഴും രക്തസമ്മർദ്ദം ഉയരാനും ഹൈപ്പര്‍ടെന്‍ഷന്‍ സാധ്യത കൂട്ടാനും കാരണമാകും.

5. ടൈപ്പ് 2 പ്രമേഹം

ഉയർന്ന യൂറിക് ആസിഡിന്റെ അളവ് ഇൻസുലിൻ പ്രതിരോധത്തിൽ ഒരു പങ്കുവഹിച്ചേക്കാം, ഇത് ടൈപ്പ് 2 പ്രമേഹത്തിലേക്ക് നയിച്ചേക്കാവുന്ന ഒരു പ്രധാന ഘടകമാണ്.

6. നടുവേദന

യൂറിക്‌ ആസിഡ്‌ പരലുകള്‍ നട്ടെല്ലില്‍ അടിയുന്നത്‌ കടുത്ത നടുവേദനയ്‌ക്കും കാരണമാകാം.

7. ചര്‍മ്മ പ്രശ്‌നങ്ങള്‍

എക്‌സിമ, അലര്‍ജി പോലെയുള്ള ചര്‍മ്മ പ്രശ്‌നങ്ങള്‍ ഹൈപ്പര്‍യൂറിസീമിയ അഥവാ ഉയര്‍ന്ന യൂറിക് ആസിഡ് മൂലം ഉണ്ടാകാം.

 

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Health News അറിയൂ. Food and Recipes തുടങ്ങി മികച്ച ജീവിതം നയിക്കാൻ സഹായിക്കുന്ന ടിപ്സുകളും ലേഖനങ്ങളും — നിങ്ങളുടെ ദിവസങ്ങളെ കൂടുതൽ മനോഹരമാക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

ഹെൽത്തി മഖാന സാലഡ് എളുപ്പം തയ്യാറാക്കാം
കരളിനെ നശിപ്പിക്കുന്ന ഏഴ് ഭക്ഷണങ്ങൾ