രാത്രി വൈകി ഉറങ്ങുന്നവരാണോ നിങ്ങൾ…? എങ്കിൽ ഒന്ന് ശ്രദ്ധിക്കൂ

By Web TeamFirst Published Aug 15, 2021, 10:43 PM IST
Highlights

രാത്രി വെെകി ഉറങ്ങുന്ന യുവാക്കളിൽ ഓർമക്കുറവ്​, ഏകാഗ്രതക്കുറവ്, ​പ്രമേഹം, പൊണ്ണത്തടി, ചർമരോഗങ്ങൾ, കരൾരോഗങ്ങൾ എന്നിവ വലിയതോതിൽ വർധിച്ചുവരുന്നതായും​ പഠനങ്ങൾ പറയുന്നു. 

രാത്രി വെെകി ഉറങ്ങുന്നവരാണോ നിങ്ങൾ...? പഠനങ്ങൾ പറയുന്നത് എന്താണെന്നോ...രാത്രി ഏറെ വെെകി ഉറങ്ങുന്നവർക്ക്   ഹൃദ്രോഗവും ടൈപ്പ് 2 പ്രമേഹവും പിടിപെടാനുള്ള സാധ്യത കൂടുതലാണെന്ന് പഠനങ്ങൾ ചൂണ്ടിക്കാട്ടുന്നു. രാത്രി വൈകി ഭക്ഷണം കഴിക്കുന്നത് ടൈപ്പ് 2 പ്രമേഹത്തിന് സാദ്ധ്യത കൂട്ടുമെന്നും അഡ്വാൻസസ് ഇൻ ന്യൂട്രീഷൻ എന്ന ജേണലിൽ പ്രസിദ്ധീകരിച്ച പഠനത്തിൽ പറയുന്നു.

രാത്രി വൈകി കിടക്കുന്നവർ കിടക്കാൻ പോകുന്നതിനു തൊട്ടു മുമ്പ് ഭക്ഷണം കഴിക്കുകയും അതുമായി ഉറങ്ങാൻ തുടങ്ങുമ്പോൾ തന്നെ ഗ്ലൂക്കോസ് നില ഉയരുകയും ചെയ്യുന്നു. ഇത് ഉപാപചയ പ്രവർത്തനത്തെ  ദോഷകരമായി ബാധിക്കാമെന്നും പഠനത്തിൽ പറയുന്നു.

നേരത്തെ കിടന്ന് നേരത്തെ എണീക്കുന്നവരെക്കാൾ രണ്ടര മടങ്ങ് രോഗസാദ്ധ്യത വൈകി ഉറങ്ങുന്നവർക്കുണ്ടെന്നാണ് പഠനം പറയുന്നു. രാത്രി വെെകി ഉറങ്ങുന്ന യുവാക്കളിൽ ഓർമക്കുറവ്​, ഏകാഗ്രതക്കുറവ്, ​പ്രമേഹം, പൊണ്ണത്തടി, ചർമരോഗങ്ങൾ, കരൾരോഗങ്ങൾ എന്നിവ വലിയതോതിൽ വർധിച്ചുവരുന്നതായും​ പഠനങ്ങൾ പറയുന്നു. 

കൃത്രിമ ഘടകങ്ങൾ അടങ്ങിയ ഭക്ഷണങ്ങൾ, വ്യായാമമില്ലായ്​മ, മാനസികസമ്മർദം തുടങ്ങി നിരവധി കാരണങ്ങളാണ്​ ഇന്നത്തെ കാലത്ത് ജീവിതശൈലീ രോഗങ്ങൾക്ക്​ കാരണമായി ചൂണ്ടിക്കാണിക്കാനുള്ളത്​. ഇതിൽ പ്രധാനപ്പെട്ട ഒന്നാണ്​ ഉറക്കക്കുറവ്​. ഒരാള്‍ ദിവസവും ചുരുങ്ങിയത് എട്ട് മണിക്കൂര്‍ ഉറങ്ങണമെന്നാണ്​ ഈ അടുത്ത കാലത്ത്​ നടത്തിയ പഠനങ്ങൾ പറയുന്നത്​. 

ഉയർന്ന രക്തസമ്മർദ്ദം നിയന്ത്രിക്കാൻ കഴിക്കാം ഈ ആറ് ഭക്ഷണങ്ങൾ
 

click me!