ഉപ്പിന്റെ ഉപയോഗം അധികമായാല്‍ ഉണ്ടാകുന്ന ആരോ​ഗ്യപ്രശ്നങ്ങൾ എന്തൊക്കെയാണ് ?

Published : Dec 04, 2023, 04:08 PM ISTUpdated : Dec 04, 2023, 04:12 PM IST
ഉപ്പിന്റെ ഉപയോഗം അധികമായാല്‍ ഉണ്ടാകുന്ന ആരോ​ഗ്യപ്രശ്നങ്ങൾ എന്തൊക്കെയാണ് ?

Synopsis

ദിവസവും 10 ഗ്രാമിൽ കൂടുതൽ ഉപ്പ് കഴിക്കുന്നത് വയറ്റിലെ കാൻസറിനുള്ള സാധ്യത വർദ്ധിപ്പിക്കുമെന്നും ഒരു ജാപ്പനീസ് പഠനം വെളിപ്പെടുത്തി. ഇത് കൂടുതൽ മനസിലാക്കാൻ അടുത്തിടെ എലികളിൽ ഒരു പഠനം നടത്തി.   

നമ്മൾ എല്ലാ കറികളിലും ചേർക്കാറുള്ള ചേരുവകയാണ് ഉപ്പ്. ഓരോ തവണയും ഡോക്ടർമാരെ കാണുമ്പോൾ രക്തസമ്മർദ്ദവും ഹൃദയസംബന്ധമായ പ്രശ്നങ്ങളും വർദ്ധിപ്പിക്കുന്നതിനാൽ ഉപ്പ് കുറയ്ക്കാൻ അവർ നമ്മോട് പറയാറുണ്ട്. ഉപ്പ് കാൻസറിന് കാരണമാകുമോ? ഉപ്പും കാൻസറും തമ്മിൽ ബന്ധമുണ്ടോ?.എത്ര അളവിലുള്ള ഉപ്പാണ് കാൻസർ ഉണ്ടാക്കുന്നത്? ഏത് തരം കാൻസർ? ഇതിനെ കുറിച്ച് ഡിപിയു പ്രൈവറ്റ് സൂപ്പർ സ്പെഷ്യാലിറ്റി ഹോസ്പിറ്റലിലെ കൺസൾട്ടന്റ് ഓങ്കോസർജൻ ഡോ പ്രശാന്ത് ചന്ദ്ര പറയുന്നു.

ദിവസവും 10 ഗ്രാമിൽ കൂടുതൽ ഉപ്പ് കഴിക്കുന്നത് വയറ്റിലെ കാൻസറിനുള്ള സാധ്യത വർദ്ധിപ്പിക്കുമെന്നും ഒരു ജാപ്പനീസ് പഠനം വെളിപ്പെടുത്തി. ഇത് കൂടുതൽ മനസിലാക്കാൻ അടുത്തിടെ എലികളിൽ ഒരു പഠനം നടത്തി.  ആമാശയത്തിൽ കൂടുതൽ ഉപ്പ് എത്തുന്നത് വയറ്റിലെ ആവരണത്തെ പരിവർത്തനം ചെയ്ത് കാൻസറിന് കാരണമാകുമെന്ന് പഠനത്തിൽ പറയുന്നു. ഇതിനെത്തുടർന്ന് ജപ്പാൻ, ചൈന, അമേരിക്ക, സ്പെയിൻ എന്നിവിടങ്ങളിൽ നിന്നുള്ള നിരവധി പഠനങ്ങൾ ഉപ്പ് കഴിക്കുന്നത് ആമാശയ കാൻസറിനുള്ള സാധ്യത വർദ്ധിപ്പിക്കുമെന്ന് സ്ഥിരീകരിച്ചു. 

യഥാർത്ഥത്തിൽ ഒരു സാധാരണ ഭക്ഷണത്തിൽ ഏകദേശം 4-6 ഗ്രാം ഉപ്പ് ഉപയോഗിക്കുന്നു. കാരണം അധിക ഉപ്പ് ചേർക്കുന്നത് ഭക്ഷണത്തിന്റെ രുചിയെ മാറ്റും. എന്നാൽ അച്ചാറുകൾ, ഉപ്പിട്ട ചിപ്‌സ്, ഉപ്പിട്ട നിലക്കടല, സംസ്‌കരിച്ച മാംസം തുടങ്ങിയ ചില ഭക്ഷണങ്ങളിൽ ഉപ്പ് ധാരാളം അടങ്ങിയിട്ടുണ്ട്. മാത്രമല്ല ഉപ്പ് ഒരു ദിവസം 16 ഗ്രാം വരെ വർദ്ധിപ്പിക്കുകയും ചെയ്യുന്നു.

അമിതമായ ഉപ്പ് ഗ്യാസ്ട്രിക് മ്യൂക്കോസ എന്നറിയപ്പെടുന്ന ആമാശയ പാളിയെ നശിപ്പിക്കുന്നു. ഇത് ഇൻറസ്റ്റൈനൽ മെറ്റാപ്ലാസിയ എന്നാണ് അറിയപ്പെടുന്നത്. മറ്റൊന്ന്, അധിക ഉപ്പായാൽ ആമാശയത്തിൽ വളരുന്ന ബാക്ടീരിയകളിൽ ഒന്നാണ് ഹെലിക്കോബാക്റ്റർ പൈലോറി. ഈ ബാക്ടീരിയ വയറ്റിലെ കാൻസറിനുള്ള സാധ്യത വർദ്ധിപ്പിക്കുന്നതായി ​ഗവേഷകർ പറയുന്നു. 

അതിനാൽ, അച്ചാറിട്ടതോ ഉപ്പിട്ടതോ സംസ്കരിച്ചതോ ആയ ഭക്ഷണത്തിന്റെ അമിത ഉപഭോഗം ഒഴിവാക്കാനും ദൈനംദിന ഉപ്പ് ഉപഭോഗം 6 ഗ്രാമിൽ താഴെയായി നിലനിർത്താനും ഹൃദ്രോഗങ്ങളിൽ നിന്ന് മാത്രമല്ല, വയറ്റിലെ കാൻസറിൽ നിന്നും സംരക്ഷിക്കാനും സഹായിക്കുന്നു. 

ഉയർന്ന കൊളസ്ട്രോൾ കുറയ്ക്കാൻ ഈ നാല് ഔഷധ ഇലകൾ കഴിക്കാം

 

PREV
Read more Articles on
click me!

Recommended Stories

ആരോഗ്യകരമായ രുചി; ഡയറ്റിലായിരിക്കുമ്പോൾ കഴിക്കാൻ 5 മികച്ച സാലഡ് റെസിപ്പികൾ
മുഖകാന്തി കൂട്ടാൻ കറ്റാർവാഴ ; ഈ രീതിയി‍ൽ ഉപയോ​ഗിക്കൂ