Health Tips : കരുത്തുള്ള മുടിയ്ക്ക് വേണം തെെര് ; മൂന്ന് രീതിയിൽ ഉപയോ​ഗിക്കാം

Published : Mar 04, 2023, 07:47 AM ISTUpdated : Mar 04, 2023, 08:12 AM IST
Health Tips :   കരുത്തുള്ള മുടിയ്ക്ക് വേണം തെെര് ; മൂന്ന് രീതിയിൽ ഉപയോ​ഗിക്കാം

Synopsis

മുടിയ്ക്ക് ഏറ്റവും മികച്ചതാണ് തെെര്. അത് തലയോട്ടിയെയും അതിൽ പടരുന്ന ഏതെങ്കിലും അണുബാധകളെയും ബാക്ടീരിയകളെയും പരിപാലിക്കുന്നതിനാൽ, ഇത് ആരോഗ്യകരമായ വളർച്ചയെ പ്രോത്സാഹിപ്പിക്കാനും സഹായിക്കുന്നു. തൈരിൽ അടങ്ങിയിരിക്കുന്ന ബയോട്ടിൻ, സിങ്ക് എന്നിവ മുടി വേരിൽ നിന്ന് ശക്തിപ്പെടുത്താൻ സഹായിക്കുന്നു. 

കരുത്തുറ്റതും ഇടതൂർന്നതുമായ മുടിയിഴകൾ ആരാണ് ആ​ഗ്രഹിക്കാത്തത്. മുടിയിഴകളുടെ നീളത്തിലല്ല കാര്യം, അതിന്റെ കരുത്തും തിളക്കവുമാണ് യഥാർത്ഥ ഭംഗി നൽകുന്നത്. എന്നാൽ ഇന്ന് മുടിയുടെ സൗന്ദര്യം നിലനിർത്താൻ പല തരം കൃത്രിമ മാർഗ്ഗങ്ങൾ നിലവിലുണ്ട്. എന്നാൽ അവയൊക്കെയും തുടർച്ചയായി കൂടുതൽ കാലം ഉപയോഗിക്കുമ്പോൾ മുടിക്ക് കേടുപാടുകൾ ഉണ്ടാക്കാൻ കാരണമാകും. 

മുടിയ്ക്ക് ഏറ്റവും മികച്ചതാണ് തെെര്. അത് തലയോട്ടിയെയും അതിൽ പടരുന്ന ഏതെങ്കിലും അണുബാധകളെയും ബാക്ടീരിയകളെയും പരിപാലിക്കുന്നതിനാൽ, ഇത് ആരോഗ്യകരമായ വളർച്ചയെ പ്രോത്സാഹിപ്പിക്കാനും സഹായിക്കുന്നു. തൈരിൽ അടങ്ങിയിരിക്കുന്ന ബയോട്ടിൻ, സിങ്ക് എന്നിവ മുടി വേരിൽ നിന്ന് ശക്തിപ്പെടുത്താൻ സഹായിക്കുന്നു. വിറ്റാമിൻ ഇയുടെയും പ്രോട്ടീനിന്റെയും മികച്ച ഉറവിടം കൂടിയാണ് തൈര്. മുടിയുടെ ആരോഗ്യത്തിന് തെെര് എങ്ങനെയാണ് ഉപയോ​ഗിക്കുന്നതെന്ന് നോക്കാം...

ഒന്ന്...

പഴുത്ത പഴം നന്നായി ഉടച്ചെടുത്ത് അതിലേയ്ക്ക് രണ്ട് സ്പൂൺ വീതം തൈരും തേനും ചേർക്കുക. അര മണിക്കൂർ നേരം ഈ പാക്ക് തലയോട്ടിയിൽ ഇട്ടേക്കുക. ശേഷം തണുത്ത വെള്ളത്തിൽ കഴുകി വൃത്തിയാക്കാം. ആഴ്ചയിൽ ഒരിക്കൽ ഈ പാക്ക് ഇടാം.

രണ്ട്...

ഒലിവ് ഓയിൽ തൈരിനോടൊപ്പം ചേർക്കുന്നത് മുടി വളർച്ച മെച്ചപ്പെടുത്താൻ സഹായിക്കുന്നു. ഇതിനായി തൈരിൽ രണ്ട് സ്പൂൺ ഒലിവ് ഓയിൽ ചേർക്കുക. മുടി ഷാംപൂ ഉപയോഗിച്ച് വൃത്തിയാക്കി, നന്നായി ഉണക്കിയ ശേഷം ഈ മിശ്രിതം നന്നായി തേച്ചു പിടിപ്പിക്കണം. ചെറുതായി മസ്സാജ് ചെയ്യുക. 20 മിനിറ്റിനു ശേഷം ചെറു ചൂടുവെള്ളത്തിൽ കഴുകി വൃത്തിയാക്കാം.

മൂന്ന്...

ഒരു മുട്ടയുടെ വെള്ള രണ്ടോ മൂന്നോ സ്പൂൺ തൈര് ചേർത്തിളക്കി അര മണിക്കൂർ കഴിഞ്ഞ് ഇത് ശിരോ ചർമം മുതൽ മുടിയിഴകളുടെ അറ്റം വരെ തേച്ചു പിടിപ്പിക്കണം. അര മണിക്കൂറിനു ശേഷം കഴുകി കളയാം. ആഴ്ചയിൽ രണ്ട് തവണ ചെയ്യുന്നത് ഇരട്ടി ഫലം നൽകും. മുട്ടയുടെ മണം മുടിയിൽ നിന്ന് പോകാൻ നല്ലൊരു ഷാംപൂ ഉപയോഗിക്കാം.

വൃക്കകളുടെ പ്രവർത്തനം തകരാറിലോ? അറിയാം പ്രധാനപ്പെട്ട ലക്ഷണങ്ങൾ

 

PREV
click me!

Recommended Stories

ഹൃദയാഘാതം; ശരീരം കാണിക്കുന്ന ഈ സൂചനകളെ അവഗണിക്കരുത്
മുലപ്പാല്‍ എങ്ങനെ പമ്പ് ചെയ്യണം, ശേഖരിക്കണം, സൂക്ഷിക്കണം?