വൃക്കകളുടെ പ്രധാന പങ്ക് വിഷവസ്തുക്കളുടെ രക്തം ശുദ്ധീകരിക്കുകയും മാലിന്യങ്ങളെ മൂത്രമാക്കി മാറ്റുകയും ചെയ്യുക എന്നതാണ്. മാത്രമല്ല രക്തസമ്മർദ്ദം നിയന്ത്രിക്കുകയും ചുവന്ന രക്താണുക്കളെ നിർമ്മിക്കുകയും ശരീരത്തിലെ പിഎച്ച് അളവ് നിയന്ത്രിക്കുകയും ചെയ്യുന്നു.
ശരീരത്തിലെ എല്ലാ അവയവങ്ങൾക്കും ഒരു പ്രധാന പങ്കുണ്ട്. ഹൃദയം, തലച്ചോറ്, ശ്വാസകോശം എന്നിവ പോലെ, നമ്മുടെ വൃക്കകളും മൊത്തത്തിലുള്ള ആരോഗ്യവും ക്ഷേമവും നിലനിർത്താൻ പ്രവർത്തിക്കുന്നു. വൃക്കകളുടെ പ്രധാന പങ്ക് വിഷവസ്തുക്കളുടെ രക്തം ശുദ്ധീകരിക്കുകയും മാലിന്യങ്ങളെ മൂത്രമാക്കി മാറ്റുകയും ചെയ്യുക എന്നതാണ്. മാത്രമല്ല രക്തസമ്മർദ്ദം നിയന്ത്രിക്കുകയും ചുവന്ന രക്താണുക്കളെ നിർമ്മിക്കുകയും ശരീരത്തിലെ പിഎച്ച് അളവ് നിയന്ത്രിക്കുകയും ചെയ്യുന്നു.
വിഷവസ്തുക്കളെയും മാലിന്യങ്ങളെയും പുറന്തള്ളുക എന്നതാണ് വൃക്കകളുടെ പ്രധാന പ്രവർത്തനം. എന്നാൽ വൃക്കകളുടെ പ്രവർത്തനം തരാറിലാകുമ്പോൾ ശരീര കോശങ്ങളിൽ അധിക വെള്ളവും ഉപ്പും അടിഞ്ഞുകൂടുന്നതിനൊപ്പം വിഷവസ്തുക്കളും മാലിന്യങ്ങളും അടിഞ്ഞു കൂടുന്നു. ഇത് മുഖത്തും കാലുകളിലും വീക്കത്തിനും കണ്ണുകൾക്ക് ചുറ്റുമുള്ള വീക്കത്തിനും കാരണമാകും. മാത്രമല്ല, വിളർച്ചയ്ക്ക് കാരണമാകും. ഇത് തലച്ചോറിലേക്കും പേശികളിലേക്കും ശരീരത്തിലെ ഓക്സിജനും പോഷകങ്ങളും വിതരണം തടസ്സപ്പെടുത്തും.
വൃക്കകൾ ശരിയായി പ്രവർത്തിക്കാത്തപ്പോൾ അത് മൂത്രനാളിയിൽ ക്രമക്കേടുകൾക്ക് കാരണമാകും. ചില ആളുകൾക്ക് ഇടയ്ക്കിടെ മൂത്രമൊഴിക്കൽ അനുഭവപ്പെടാം. മറ്റുള്ളവർക്ക് അവരുടെ മൂത്രത്തിൽ രക്തം കണ്ടേക്കാം. നുരയും കുമിളയും നിറഞ്ഞ മൂത്രവും വൃക്ക തകരാറിനെ സൂചിപ്പിക്കാം.
നമ്മുടെ ശരീരത്തിലെ ദ്രാവകം സന്തുലിതമാക്കുന്നതിന് വൃക്കകൾ സഹായിക്കുന്നു. വൃക്കസംബന്ധമായ പ്രശ്നങ്ങൾ ശ്വാസകോശത്തിൽ ദ്രാവകം അടിഞ്ഞുകൂടുന്നതിന് ഇടയാക്കും, ഇത് ശ്വാസതടസ്സത്തിന് കാരണമാകും.
ചൊറിച്ചിലും വരണ്ട ചർമ്മവും വൃക്കരോഗത്തിന്റെ ലക്ഷണമാകാം. രക്തത്തിലെ ധാതുക്കളുടെയും പോഷകങ്ങളുടെയും അസന്തുലിതാവസ്ഥയെ ഇത് സൂചിപ്പിക്കുന്നു. രക്തത്തിലെ ഫോസ്ഫറസിന്റെ അളവ് പെട്ടെന്ന് ഉയരുന്നതും ഇതിന് കാരണമാകാം.
വൃക്കകളുടെ ആരോഗ്യം നിലനിർത്തുന്നതിന് ആരോഗ്യകരമായ ഭക്ഷണം തിരഞ്ഞെടുക്കാനും, ശാരീരിക പ്രവർത്തനങ്ങൾ വർദ്ധിപ്പിക്കാനും, ആരോഗ്യകരമായ ഭാരം നിലനിർത്താനും, ആവശ്യത്തിന് ഉറങ്ങാനും, ഉറക്കം മദ്യപാനം പരിമിതപ്പെടുത്താനും, പ്രമേഹം നിയന്ത്രിക്കാനും നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഡയബറ്റിസ് ആൻഡ് ഡൈജസ്റ്റീവ് ആൻഡ് കിഡ്‌നി ഡിസീസസ് (NIDDKD) വ്യക്തമാക്കുന്നു.
കിഡ്‌നി റിസർച്ച് യുകെയുടെ അഭിപ്രായത്തിൽ, പ്രമേഹം, ഉയർന്ന രക്തസമ്മർദ്ദം, ഹൃദയ സംബന്ധമായ അസുഖങ്ങൾ, പൊണ്ണത്തടി എന്നിവരിൽ വൃക്ക തകരാറുകൾ ഉണ്ടാകാനുള്ള സാധ്യത കൂടുതലാണെന്ന് കിഡ്‌നി റിസർച്ച് യുകെ പറയുന്നു.
നാഷണൽ കിഡ്‌നി ഫൗണ്ടേഷന്റെ അഭിപ്രായത്തിൽ ധാന്യങ്ങൾ, പരിപ്പ്, പഴങ്ങൾ, പച്ചക്കറികൾ എന്നിവ കഴിക്കുന്നത് കിഡ്‌നിയുടെ ആരോഗ്യം നിലനിർത്തുന്നതിനുള്ള ഏറ്റവും നല്ല മാർഗമാണെന്ന് പഠനങ്ങൾ കാണിക്കുന്നു. ഇലക്കറികൾ, സരസഫലങ്ങൾ, ഒലിവ് ഓയിൽ, കൊഴുപ്പുള്ള മത്സ്യങ്ങൾ, ക്രാൻബെറികൾ, മധുരക്കിഴങ്ങുകൾ എന്നിവയെല്ലാം വൃക്കകൾക്ക് ഗുണം ചെയ്യും. സോഡിയം, പൊട്ടാസ്യം, ഫോസ്ഫറസ് എന്നിവ അടങ്ങിയ ഭക്ഷണങ്ങൾ ഒഴിവാക്കുന്നത് അനാവശ്യ വൃക്കസംബന്ധമായ പ്രശ്നങ്ങൾ തടയാൻ പ്രധാനമാണ്.
ശ്രദ്ധിക്കുക: മേൽപ്പറഞ്ഞ ലക്ഷണങ്ങൾ കാണുന്നപക്ഷം സ്വയം രോഗ നിർണയത്തിന് ശ്രമിക്കാതെ നിർബന്ധമായും ഡോക്ടറെ 'കൺസൾട്ട്' ചെയ്യുക. ഇതിന് ശേഷം മാത്രം രോഗം സ്ഥിരീകരിക്കുക.
