Health tips for women above 40 : 40 വയസ് കഴിഞ്ഞ സ്ത്രീകൾ ശ്രദ്ധിക്കേണ്ട ചില കാര്യങ്ങളിതാ...

Web Desk   | Asianet News
Published : Feb 12, 2022, 07:13 PM ISTUpdated : Feb 12, 2022, 08:07 PM IST
Health tips for women above 40 :  40 വയസ് കഴിഞ്ഞ സ്ത്രീകൾ ശ്രദ്ധിക്കേണ്ട ചില കാര്യങ്ങളിതാ...

Synopsis

ആരോഗ്യകരമായ പ്രഭാതഭക്ഷണത്തോടെ ദിവസം ആരംഭിക്കുക. പ്രഭാതഭക്ഷണം ഒരിക്കലും ഒഴിവാക്കരുത്. ക്യത്യമായി ലഘു വ്യായാമം ചെയ്യുക. കുറഞ്ഞത് അരമണിക്കൂറെങ്കിലും ഏതെങ്കിലും തരത്തിലുള്ള വ്യായാമങ്ങളിലേർപ്പെടേണ്ടത് നിർബന്ധമാണെന്ന് വാരണാസിയിലെ മൈത്രി വനിതാ ക്ലിനിക്കിന്റെ സ്ഥാപക അഞ്ജലി കുമാർ പറഞ്ഞു. 

40 വയസ് കഴിഞ്ഞ സ്ത്രീയാണോ നിങ്ങൾ? നിരവധി ആരോ​ഗ്യപ്രശ്നങ്ങൾ നിങ്ങളെ അലട്ടാം. മുടി കൊഴിച്ചിൽ, എല്ലുകൾക്കു ബലക്കുറവ്, കണ്ണിനു ചുറ്റും കറുപ്പ്, നടുവേദന, ഇടയ്ക്കിടെ തലവേദന തുടങ്ങി ഒരുപാടു പ്രശ്നങ്ങൾ നിങ്ങളെ അലട്ടാം. ആരോഗ്യമുള്ള ഭക്ഷണവും നല്ല വ്യായാമവും ഉണ്ടെങ്കിൽ നാൽപതുകളിലും യൗവനത്തിന്റെ തിളക്കവും ആരോഗ്യവും നിലനിർത്താം.

ആരോഗ്യകരമായ പ്രഭാതഭക്ഷണത്തോടെ ദിവസം ആരംഭിക്കുക. പ്രഭാതഭക്ഷണം ഒരിക്കലും ഒഴിവാക്കരുത്. ക്യത്യമായി ലഘു വ്യായാമം ചെയ്യുക. കുറഞ്ഞത് അരമണിക്കൂറെങ്കിലും ഏതെങ്കിലും തരത്തിലുള്ള വ്യായാമങ്ങളിലേർപ്പെടേണ്ടത് നിർബന്ധമാണെന്ന് വാരണാസിയിലെ മൈത്രി വനിതാ ക്ലിനിക്കിന്റെ സ്ഥാപക അഞ്ജലി കുമാർ പറഞ്ഞു.

വർഷത്തിലൊരിക്കൽ സ്തനാർബുദവും സെർവിക്കൽ ക്യാൻസറും ഉൾപ്പെടെയുള്ള സുപ്രധാന ആരോഗ്യ പരിശോധനകൾ ചെയ്യേണ്ടത് പ്രധാനമാണെന്നും അവർ പറയുന്നു. മാമോഗ്രാം ഒരു ലളിതമായ പരിശോധനയാണ്. പെൽവിക് പരിശോധന പതിവായി നടത്തണമെന്നും അവർ നിർദ്ദേശിക്കുന്നു. അൾട്രാസൗണ്ടിനൊപ്പം പെൽവിക് പരിശോധനയിലൂടെ സ്ത്രീ ജനനേന്ദ്രിയത്തിലെ ചില അർബുദങ്ങൾ കണ്ടെത്താനാകും. അണ്ഡാശയ അർബുദം സാധാരണയായി രോഗം വ്യാപകമായി പടർന്നതിന് ശേഷമാണ് കണ്ടെത്തുന്നതെന്ന് ഗുഡ്ഗാവിലെ ക്ലൗഡ് നൈൻ ഹോസ്പിറ്റലിലെ ഗൈനക്കോളജിസ്റ്റായ ഡോ. റിതു സേഥി പറഞ്ഞു.

സ്തനാർബുദം, അണ്ഡാശയം, ഗർഭാശയ അർബുദം തുടങ്ങിയ മിക്ക സ്ത്രീ അർബുദങ്ങളും സാധാരണയായി അവസാന ഘട്ടങ്ങളിലാണ് കണ്ടുപിടിക്കാറുള്ളത് എന്നും അവർ പറഞ്ഞു. സ്ത്രീകൾക്ക് 40 വയസ്സിന് ശേഷം അസ്ഥികളുടെ സാന്ദ്രത ഗണ്യമായി കുറയാൻ തുടങ്ങുന്നു. രക്തത്തിലെ പഞ്ചസാര, ലിപിഡ് പ്രൊഫൈൽ, തൈറോയ്ഡ് പരിശോധനകൾ തുടങ്ങിയ പതിവ് പരിശോധനകളും നടത്തുക. ഇത് കൃത്യസമയത്ത് ചികിത്സിച്ചില്ലെങ്കിൽ, പിന്നീട് സ്ട്രോക്ക്, മയോകാർഡിയൽ ഇൻഫ്രാക്ഷൻ എന്നിവയ്ക്ക് കാരണമാകുമെന്നും ഡോ. റിതു പറഞ്ഞു. 

40 വയസ്സിനു മുകളിലുള്ള സ്ത്രീകൾ അവരുടെ എല്ലുകളുടെ ആരോഗ്യം മെച്ചപ്പെടുത്തുന്നതിന് കാൽസ്യം, വിറ്റാമിൻ ഡി എന്നിവയുടെ ഉപഭോഗം വർദ്ധിപ്പിക്കണം. പഴങ്ങളും പച്ചക്കറികളും, വിറ്റാമിനുകൾ, ധാതുക്കൾ എന്നിവ അടങ്ങിയ ഭക്ഷണക്രമം ശീലമാക്കുക. 

കൊവിഡ് 19 ഉണ്ടാക്കുന്ന രണ്ട് പ്രധാന പ്രശ്‌നങ്ങള്‍; വിദഗ്ധര്‍ പറയുന്നു

PREV
click me!

Recommended Stories

നിസാരക്കാരനല്ല ആര്യവേപ്പ് ; അറിയാം ഏഴ് ആരോ​ഗ്യ​ഗുണങ്ങൾ
അകാലനര അകറ്റുന്നതിന് വീട്ടിൽ തന്നെ പരീക്ഷിക്കാവുന്ന അഞ്ച് മാർ​ഗങ്ങൾ