
ഓരോരുത്തരുടേതും വ്യത്യസ്തമായ ജീവിത രീതികളാണ്. ജോലി തിരക്കുകൾക്കിടയിൽ ആരോഗ്യം ശരിക്കും ശ്രദ്ധിക്കാൻ ആർക്കും സമയം ഇല്ലെന്നതാണ് വസ്തുത. നല്ല ആരോഗ്യം ലഭിക്കണമെങ്കിൽ നമ്മുടെ ജീവിത ശൈലിയിൽ മാറ്റങ്ങൾ കൊണ്ട് വരേണ്ടതുണ്ട്. കുടലിന്റെ ആരോഗ്യം മെച്ചപ്പെടുത്താൻ നിർബന്ധമായും നിങ്ങൾ ഇക്കാര്യങ്ങൾ ചെയ്യണം.
രാത്രി സമയങ്ങളിൽ മിതമായ ഭക്ഷണങ്ങൾ കഴിക്കാൻ ശ്രദ്ധിക്കണം. വറുത്തതും എണ്ണയുള്ളതുമായ ഭക്ഷണങ്ങൾ അമിതമായി കഴിക്കുന്നത് വയറിന് അസ്വസ്ഥതകളും അസിഡിറ്റിയും ഉണ്ടാവാൻ കാരണമാകുന്നു. നല്ല പോഷക ഗുണമുള്ള ഭക്ഷണങ്ങൾ കഴിക്കാൻ ശ്രദ്ധിക്കണം.
ഭക്ഷണം കഴിക്കുന്നതിന് കൃത്യമായ സമയം ഉണ്ടായിരിക്കണം. എന്നും ഒരേ സമയത്ത് കഴിക്കാൻ ശ്രദ്ധിക്കണം. സമയം കൃത്യമല്ലാതെ വരുമ്പോൾ ദഹന പ്രശ്നങ്ങൾ ഉണ്ടാവാൻ സാധ്യത കൂടുതലാണ്. ഇത് കുടലിന്റെ ആരോഗ്യം മെച്ചപ്പെടുത്താൻ സഹായിക്കുന്നു.
വെള്ളം കുടിക്കണം
ശരീരത്തിൽ നിർജ്ജലീകരണം ഉണ്ടാവുന്നതിനെ തടയേണ്ടതുണ്ട്. പ്രത്യേകിച്ചും രാത്രികാലങ്ങളിൽ ജോലി ചെയ്യുവരെയാണ് ഇത് കൂടുതലും ബാധിക്കുന്നത്. അതിനാൽ തന്നെ രാത്രി സമയങ്ങളിൽ കോഫി കുടിക്കുന്നത് ഒഴിവാക്കാം. ഇത് അസിഡിറ്റിയും നിർജ്ജലീകരണവും ഉണ്ടാവാൻ കാരണമാകുന്നു. പകരം ധാരാളം വെള്ളം കുടിക്കാൻ ശ്രദ്ധിക്കണം.
പോഷകഗുണമുള്ള ഭക്ഷണങ്ങൾ
പോഷകഗുണമുള്ള ഭക്ഷണങ്ങൾ കഴിച്ചാൽ മാത്രമേ നല്ല ആരോഗ്യം ലഭിക്കുകയുള്ളൂ. പഴങ്ങൾ, നട്സ്, പച്ചക്കറികൾ എന്നിവ ഡയറ്റിൽ ഉൾപ്പെടുത്താൻ ശ്രദ്ധിക്കണം. ഇത് നിങ്ങൾക്ക് കൂടുതൽ ഊർജ്ജം ലഭിക്കാൻ സഹായിക്കുന്നു.
ഉറക്കം
കുടലിന്റെ ആരോഗ്യം മെച്ചപ്പെടുത്തണമെങ്കിൽ നല്ല രീതിയിലുള്ള ഉറക്കവും ശരീരത്തിന് ആവശ്യമാണ്. ഉറങ്ങുന്നതിന് മുമ്പ് കോഫി കുടിക്കുന്നത് ഒഴിവാക്കണം. 7 മണിക്കൂർ ഉറക്കം നിങ്ങൾക്ക് ലഭിക്കുന്നുണ്ടെന്ന് ഉറപ്പ് വരുത്തേണ്ടതുണ്ട്.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Health News അറിയൂ. Food and Recipes തുടങ്ങി മികച്ച ജീവിതം നയിക്കാൻ സഹായിക്കുന്ന ടിപ്സുകളും ലേഖനങ്ങളും — നിങ്ങളുടെ ദിവസങ്ങളെ കൂടുതൽ മനോഹരമാക്കാൻ Asianet News Malayalam