
കുട്ടികൾക്ക് (kids) എപ്പോഴും പോഷകഗുണങ്ങൾ (healthy food) അടങ്ങിയ ഭക്ഷണങ്ങൾ നൽകാൻ രക്ഷിതാക്കൾ ശ്രദ്ധിക്കുക. കുട്ടികൾ കഴിക്കുന്ന ഭക്ഷണത്തിൽ നിന്ന് ലഭിക്കുന്ന പോഷകങ്ങൾ തലച്ചോറിന്റെ പ്രവർത്തനങ്ങളെ (brain function) ഏറ്റവും മികച്ചരീതിയിൽ പ്രവർത്തിക്കാൻ സഹായിക്കുന്നു. വീടുകളിൽ പാചകം ചെയ്യുന്ന ഭക്ഷണങ്ങൾ നൽകുക. കുട്ടികളുടെ വളർച്ചയ്ക്കും ബുദ്ധിവികാസത്തിനും സഹായിക്കുന്ന 'ബ്രെയിൻ ഫുഡ്‌സ്' (brain foods) ഏതൊക്കെയാണെന്ന് അറിയാം.
ഒന്ന്...
പാൽ എന്നത് കുട്ടികൾക്ക് ഏറ്റവും വേണ്ടുന്ന ഒരു സമീകൃതാഹാരമാണ്. പാലിൽ നിന്ന് വിറ്റാമിൻ ബി, പ്രോട്ടീൻ എന്നിവ ലഭിക്കുന്നു. ഇവ മസ്തിഷ്‌കത്തിന്റെ പ്രവർത്തനങ്ങൾ കാര്യക്ഷമമാക്കുന്നതിന് വളരെയധികം സഹായിക്കുന്നു.
രണ്ട്...
മുട്ടയിൽ അടങ്ങിയിട്ടുള്ള പോഷകങ്ങൾ കുട്ടികളെ കൂടുതൽ ശ്രദ്ധ കേന്ദ്രീകരിക്കാൻ സഹായിക്കുന്നു. മുട്ടകളിൽ വ്യത്യസ്ത അളവിൽ 13 വിറ്റാമിനുകളും ധാതുക്കളും അടങ്ങിയിട്ടുണ്ട്. മുട്ടയിൽ അടങ്ങിയിട്ടുള്ള കോളിൻ എന്ന പോഷണം ബുദ്ധിവികാസത്തിന് സഹായിക്കുന്നു.
മൂന്ന്...
ഓർമശക്തി വർദ്ധിപ്പിക്കാനുള്ളതും കോഗ്‌നിറ്റീവ് പ്രവർത്തനക്ഷമതയ്ക്കും ഉതകുന്ന വിറ്റാമിനുകൾ ബെറിപ്പഴങ്ങളായ സ്‌ട്രോബെറി, റാസ്പ്‌ബെറി, ബ്ലാക്‌ബെറി, ബ്ലൂബെറി എന്നിവയിൽ അടങ്ങിയിട്ടുണ്ട്.
നാല്...
വിറ്റാമിൻ ഡി, ഒമേഗ-3 എസ് ഫാറ്റി ആസിഡുകൾ എന്നിവയാൽ സമ്പുഷ്ടമാണ് മത്സ്യം. ഈ പോഷണങ്ങൾ അസ്ഥികളുടെ ആരോഗ്യത്തിനും രോഗപ്രതിരോധ സംവിധാനത്തിനും സഹായിക്കും.
അഞ്ച്...
ചീര, ബ്രോക്കോളി തുടങ്ങിയ ഇലക്കറികളിൽ വൈറ്റമിൻ കെ, ലുടിൻ, ഫോളേറ്റ്, ബീറ്റ കരോട്ടിൻ തുടങ്ങിയ മസ്തിഷ്‌ക ആരോഗ്യ പോഷകങ്ങൾ അടങ്ങിയിട്ടുള്ളതാണ്. ഇവ ബുദ്ധിശക്തി വർദ്ധിപ്പിക്കാൻ സഹായിക്കുന്നു.