മുഖസൗന്ദര്യത്തിനായി പപ്പായ കൊണ്ടുള്ള ഫേസ് പാക്കുകൾ

Web Desk   | Asianet News
Published : Sep 29, 2021, 10:56 PM IST
മുഖസൗന്ദര്യത്തിനായി പപ്പായ കൊണ്ടുള്ള ഫേസ് പാക്കുകൾ

Synopsis

വാർദ്ധക്യത്തിന്റെ ലക്ഷണങ്ങളെ ചെറുക്കാൻ പപ്പായ സഹായിക്കുന്നു. പപ്പായയിലെ 'പപ്പെയ്ൻ' എന്ന എൻസൈം ചർമ്മത്തെ ആരോഗ്യകരമായി നിലനിർത്തുകയും ചർമ്മത്തിന്റെ ഇലാസ്തികത വർദ്ധിപ്പിക്കുകയും ചെയ്യുന്നു. 

ചർമ്മത്തിന് ഒട്ടേറെ ഗുണങ്ങൾ നൽകുന്ന പഴമാണ് പപ്പായ. ആരോഗ്യകരവും പോഷക സമ്പുഷ്ടവുമായ ഈ പഴം വിറ്റാമിനുകളുടെയും ധാതുക്കളുടെയും ഉറവിടമാണ്. ഇത് ശരീരത്തിന്റെ സംവിധാനങ്ങൾ മികച്ച രീതിയിൽ പ്രവർത്തിപ്പിക്കുവാൻ സഹായിക്കുന്നു.

വാർദ്ധക്യത്തിന്റെ ലക്ഷണങ്ങളെ ചെറുക്കാൻ പപ്പായ സഹായിക്കുന്നു. പപ്പായയിലെ 'പപ്പെയ്ൻ' എന്ന എൻസൈം ചർമ്മത്തെ ആരോഗ്യകരമായി നിലനിർത്തുകയും ചർമ്മത്തിന്റെ ഇലാസ്തികത വർദ്ധിപ്പിക്കുകയും ചെയ്യുന്നു. മുഖസൗന്ദര്യത്തിനായി പപ്പായ കൊണ്ടുള്ള രണ്ട് ഫേസ് പാക്കുകൾ പരിചയപ്പെടാം...

ഒന്ന്...

അര കപ്പ് പഴുത്ത പപ്പായയിലേക്ക് രണ്ട് ടീസ്പൂൺ പാൽ, ഒരു ടേബിൾ സ്പൂൺ തേൻ എന്നിവ ചേർത്ത് നന്നായി യോജിപ്പിക്കുക. ശേഷം ഈ പാക്ക് മുഖത്തും കഴുത്തിലും ഇടുക. മുഖം നന്നായി ഉണങ്ങി കഴിയുമ്പോൾ ചെറുചൂടുവെള്ളത്തിൽ കഴുകി കളയുക.

രണ്ട്...

അര കപ്പ് പഴുത്ത പപ്പായയിലേക്ക് ഒരു ടീസ്പൂൺ നാരങ്ങ നീര്, ഒരു ടീസ്പൂൺ ചന്ദനപ്പൊടി അല്ലെങ്കിൽ മുൾട്ടാണി മിട്ടി എന്നിവ ചേർത്ത് യോജിപ്പിക്കുക. ഈ പാക്ക് മുഖത്തും കഴുത്തിലും പുരട്ടുക. 10-15 മിനുട്ട് കഴിഞ്ഞ് തണുത്ത വെള്ളത്തിൽ കഴുകി കളയുക. ആഴ്ചയിൽ രണ്ടോ മൂന്നോ തവണ ഈ പാക്ക് ഇടാം.

യോനീ ഭാഗത്ത് ചൊറിച്ചില്‍, വെളുത്ത സ്രവം; ഈ ലക്ഷണങ്ങൾ അവ​ഗണിക്കരുത്

PREV
click me!

Recommended Stories

പ്രോസ്റ്റേറ്റ് വീക്കം ; പുരുഷന്മാർ ഈ ലക്ഷണങ്ങൾ അവ​ഗണിക്കരുത്
Health Tips : ശൈത്യകാലത്ത് ഹൃദയാഘാതം വർദ്ധിക്കുന്നതിന് പിന്നിലെ നാല് കാരണങ്ങൾ