യോനീ ഭാഗത്ത് ചൊറിച്ചില്‍, വെളുത്ത സ്രവം; ഈ ലക്ഷണങ്ങൾ അവ​ഗണിക്കരുത്

Web Desk   | Asianet News
Published : Sep 29, 2021, 08:53 PM ISTUpdated : Sep 29, 2021, 09:15 PM IST
യോനീ ഭാഗത്ത് ചൊറിച്ചില്‍, വെളുത്ത സ്രവം; ഈ ലക്ഷണങ്ങൾ അവ​ഗണിക്കരുത്

Synopsis

വെളുത്ത സ്രവം, യോനീ ഭാഗത്ത് ചൊറിച്ചില്‍, വേദന എന്നിവയാണ് ഇതിന്റെ പ്രധാന ലക്ഷണങ്ങൾ. സ്റ്റിറോയിഡുകളുടെ ഉപയോഗം, സിന്തെറ്റിക്ക് അടിവസ്ത്രങ്ങള്‍, ശുചിത്വമില്ലായ്മ, പ്രമേഹം, അമിതവണ്ണം എന്നവയെല്ലാമാണ് കാന്‍ഡിഡിയായിസിന്റെ ചില പ്രധാന കാരണങ്ങൾ.

വ്യത്യസ്ത തരം ബാക്ടീരിയകളും ഫംഗസുകളും(fungal infection) ചർമ്മത്തിലുണ്ടാകാം. അവയിൽ മിക്കതും അപകടകരമല്ല. ശരീരം സാധാരണ പ്രവർത്തനങ്ങൾ നടത്താൻ അവരിൽ ഭൂരിഭാഗവും ആവശ്യമാണ്. എന്നിരുന്നാലും, ചിലത് അനിയന്ത്രിതമായി വർദ്ധിക്കാൻ തുടങ്ങുമ്പോൾ അണുബാധയ്ക്ക് കാരണമാകുന്നു.അതിലൊന്നാണ് 'കാന്‍ഡിഡിയായിസ്' എന്ന അണുബാധ.

സ്ത്രീകളിലാണ് 'കാന്‍ഡിഡിയായിസ്' (Candidiasis) കൂടുതലായി കണ്ട് വരുന്നത്. വെളുത്ത സ്രവം, യോനീ ഭാഗത്ത് ചൊറിച്ചില്‍, വേദന എന്നിവയാണ് ഇതിന്റെ പ്രധാന ലക്ഷണങ്ങൾ. സ്റ്റിറോയിഡുകളുടെ ഉപയോഗം, സിന്തെറ്റിക്ക് അടിവസ്ത്രങ്ങള്‍, ശുചിത്വമില്ലായ്മ, പ്രമേഹം, അമിതവണ്ണം എന്നവയെല്ലാമാണ് കാന്‍ഡിഡിയായിസിന്റെ ചില പ്രധാന കാരണങ്ങൾ.

ഈ രോ​ഗം രൂക്ഷമായി ശരീരത്തിൽ ആഴത്തിൽ പ്രവേശിക്കുകയാണെങ്കിൽ (വൃക്ക, ഹൃദയം അല്ലെങ്കിൽ തലച്ചോറ് പോലുള്ള ആന്തരിക അവയവങ്ങൾ) എന്നിവയിൽ അണുബാധയ്ക്ക് കാരണമാകും. പുരുഷന്മാരിൽ ഇത് ലിംഗത്തിൽ ബാധിക്കുകയും ചുവപ്പ്, ചൊറിച്ചിൽ എന്നിവയാണ് ലക്ഷണങ്ങൾ. ഇത് ചർമ്മത്തെയോ വായയെയോ ബാധിക്കാം.

ചെറിയ അളവിൽ കാൻഡിഡ ഫംഗസ് സ്വാഭാവികമായും ചർമ്മത്തിൽ വസിക്കുന്നു. ഇത്തരത്തിലുള്ള ഫംഗസ് അനിയന്ത്രിതമായി വർദ്ധിക്കാൻ തുടങ്ങുമ്പോൾ അത് അണുബാധയ്ക്ക് കാരണമാകും.

കുഞ്ഞുങ്ങൾക്ക് കാൻഡിഡിയസിസ് ഉണ്ടാകാം. കാരണം, ഡയപ്പർ ഉപയോ​ഗിക്കുന്നത് കുഞ്ഞുങ്ങളിൽ കാന്‍ഡിഡിയായിസ് അണുബാധ ഉണ്ടാകാനുള്ള സാധ്യത വർദ്ധിപ്പിക്കുന്നതായി ഹെൽത്ത് ലെെനിൽ പ്രസിദ്ധീകരിച്ച റിപ്പോർട്ടിൽ പറയുന്നു.  കാന്‍ഡിഡിയായിസ് അണുബാധ തടയുന്നതിനും ചില കാര്യങ്ങൾ ശ്രദ്ധിക്കേണ്ടതായി ഉണ്ടെന്ന് വിദ​ഗ്ധർ പറയുന്നു.

1. വിയർത്ത് നനവുള്ള വസ്ത്രങ്ങൾ കുറെ നേരം ഇടാതിരിക്കുക
2. സോക്സിൽ നനവ് വന്നാൽ ഇടാതിരിക്കുക
3. അടിവസ്ത്രം ഇടയ്ക്കിടെ മാറ്റുക
4. അയഞ്ഞ വസ്ത്രം ധരിക്കുക
5. അണുബാധയുള്ള ഭാ​ഗത്ത് മൃദുവായതും സുഗന്ധമില്ലാത്തതുമായ സോപ്പ് ഉപയോഗിക്കുക
6. പ്രോബയോട്ടിക് അടങ്ങിയ ഭക്ഷണങ്ങൾ ഉൾപ്പെടുത്തുക
7. പഞ്ചസാരയുടെ ഉപയോ​ഗം കുറയ്ക്കുക.

ഹൃദയത്തെ സംരക്ഷിക്കാൻ ചെയ്യേണ്ട ചില കാര്യങ്ങൾ എന്തൊക്കെ?

PREV
click me!

Recommended Stories

കിഡ്നി സ്റ്റോണ്‍ ; ശരീരം കാണിക്കുന്ന ചില ലക്ഷണങ്ങൾ
കോർട്ടിസോളിന്റെ അളവ് കുറയ്ക്കാൻ സഹായിക്കുന്ന അഞ്ച് പാനീയങ്ങൾ