ദഹനപ്രശ്നങ്ങൾ അകറ്റാൻ ശീലമാക്കാം മൂന്ന് തരം ഹെർബൽ ചായകൾ

Published : Jan 25, 2023, 03:43 PM IST
ദഹനപ്രശ്നങ്ങൾ അകറ്റാൻ ശീലമാക്കാം മൂന്ന് തരം ഹെർബൽ ചായകൾ

Synopsis

രോഗപ്രതിരോധ സംവിധാനം മെച്ചപ്പെടുത്താൻ മികച്ചതാണ് ഹെർബൽ ടീകൾ (herbal tea). ഹെര്‍ബല്‍ ടീകള്‍ യഥാര്‍ത്ഥത്തില്‍ ചായകളല്ല. അതിനാല്‍ അവയില്‍ കഫീനും ഇല്ല. ഇവ മറിച്ച്, ഔഷധ സസ്യങ്ങളുടെയും സുഗന്ധ വ്യഞ്ജനങ്ങളുടെയും ഒരു മിശ്രിതമാണ്. 

കൊവിഡ് വന്നതോടെയാണ് പ്രതിരോധശേഷി കൂട്ടുന്നതിന്റെ പ്രധാന്യത്തെ കുറിച്ച് പലരും ചിന്തിച്ച് തുടങ്ങിയത്. അതിനായി പ്രധാനമായി വെെറ്റമിൻ സി അടങ്ങിയ ഭക്ഷണങ്ങൾ പരമാവധി ഉൾപ്പെടുത്തണമെന്ന് ഡോക്ടർമാർ പറയുന്നു. രോഗപ്രതിരോധ സംവിധാനം മെച്ചപ്പെടുത്താൻ മികച്ചതാണ് ഹെർബൽ ടീകൾ (herbal tea).ഹെർബൽ ടീകൾ യഥാർത്ഥത്തിൽ ചായകളല്ല, അതിനാൽ അവയിൽ കഫീനും ഇല്ല. ഇവ മറിച്ച്, ഔഷധ സസ്യങ്ങളുടെയും സുഗന്ധ വ്യഞ്ജനങ്ങളുടെയും ഒരു മിശ്രിതമാണ്. 

ദഹനത്തെ മികച്ചതാക്കാനും ശരീരഭാരം കുറയ്ക്കാൻ സഹായിക്കുന്നതും ഉൾപ്പെടെ ഹെർബൽ ടീയ്ക്ക് നിരവധി ​​ഗുണങ്ങളുണ്ട്. ഭക്ഷണത്തിന് ശേഷം ഇഞ്ചി ചായ കുടിക്കുന്നത് നല്ലതാണ്. ഇത് ദഹനത്തിന് നല്ലതാണ്. മുഖക്കുരുവും മറ്റ് പാടുകളും ഇല്ലാതാക്കുന്നതിനും ഹെർബൽ ടീ മികച്ചതാണ്. ദഹനപ്രശ്നങ്ങൾ അകറ്റാനും പ്രതിരോധശേഷി കൂട്ടാനും സഹായിക്കുന്ന മൂന്ന് തരം ഹെർബൽ ടീകൾ ഏതൊക്കെയാണെന്നതാണ് താഴേ പറയുന്നത്...

മഞ്ഞൾ ചായ...

ആന്റി-ഇൻഫ്ലമേറ്ററി ഗുണങ്ങളുള്ള ഒരു പാനീയമാണ് മഞ്ഞൾ ചായ. മഞ്ഞളിൽ അടങ്ങിയിട്ടുള്ള കുർക്കുമിൻ എന്ന സംയുക്തമാണ് രോഗപ്രതിരോധ പ്രവർത്തനം മെച്ചപ്പെടുത്താൻ സഹായിക്കുന്നത്. ആന്റിഓക്‌സിഡന്റ്, ആന്റി-ഇൻഫ്ലമേറ്ററി, ആന്റിവൈറൽ, ആന്റി ബാക്ടീരിയൽ ഗുണങ്ങൾ എന്നിവ വിവിധ രോ​ഗങ്ങൾ തടയുന്നതിന് സഹായിച്ചേക്കും. മഞ്ഞൾ ടീ പ്രതിരോധശേഷി ശക്തിപ്പെടുത്തുകയും സീസണൽ അലർജികളെ ചെറുക്കാൻ സഹായിക്കുകയും ചെയ്യുന്നു.

ചമോമൈൽ ചായ...

ഔഷധസസ്യം എന്ന നിലയിലും അലങ്കാരസസ്യം എന്ന നിലയിലും ഏറെ പ്രശസ്തമാണ് ഈ ചെടി. ഭാരം കുറയ്ക്കാൻ സഹായിക്കുന്ന നിരവധി ഘടങ്ങകൾ ഇതിൽ അടങ്ങിയിരിക്കുന്നു. ദിവസവും രാവിലെ വെറും വയറ്റിൽ ചമോമൈൽ ചായ കുടിക്കുന്നത് ശീലമാക്കാവുന്നതാണ്. മാത്രമല്ല, ശരീരത്തിലെ വിഷാംശം പുറംതള്ളാൻ ചമോമൈൽ ചായ ഏറെ സഹായകമാണ്. കാത്സ്യം , പൊട്ടാസ്യം എന്നിവ ധാരാളം അടങ്ങിയതാണ് ഇത്. ചമോമൈൽ ചായകൾ വയറിനുണ്ടാകുന്ന പ്രശ്‌നങ്ങൾ പരിഹരിക്കാൻ ഏറെ നല്ലതാണ്.

ഇഞ്ചി ചായ...

തൊണ്ടവേദന, ചുമ, ജലദോഷം എന്നിവ ചികിത്സിക്കാൻ ഇഞ്ചി ചായ മികച്ചതാണ്. ദഹനപ്രശ്‌നങ്ങൾ തടയാൻ ജിഞ്ചർ ടീ സഹായിക്കും. ഇതിൽ ജിഞ്ചറോൾ എന്ന സംയുക്തം. പ്രതിരോധശേഷി കൂട്ടുന്നതിനും ഹൃദ്രോ​ഗ സാധ്യത കുറയ്ക്കുന്നതിനുമെല്ലാം ഇഞ്ചി ചായ ഫലപ്രദമാണ്.

സെർവിക്കൽ ക്യാൻസറിനെ കുറിച്ച് നിങ്ങൾ അറിഞ്ഞിരിക്കേണ്ടത്...

 

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Health News അറിയൂ. Food and Recipes തുടങ്ങി മികച്ച ജീവിതം നയിക്കാൻ സഹായിക്കുന്ന ടിപ്സുകളും ലേഖനങ്ങളും — നിങ്ങളുടെ ദിവസങ്ങളെ കൂടുതൽ മനോഹരമാക്കാൻ Asianet News Malayalam

 

click me!

Recommended Stories

വെറുമൊരു ഭക്ഷണമല്ല, ഒരു വികാരമാണ്! ഇന്ന് ദേശീയ ചീസ് ലവർ ഡേ, ചില കൗതുകങ്ങൾ ഇതാ...
ആരോഗ്യവും സൗന്ദര്യവും നിലനിർത്താം: ലോകപ്രശസ്തമായ 9 ഡയറ്റ് പ്ലാനുകളെക്കുറിച്ച് അറിയേണ്ടതെല്ലാം