
ഭാരം കൂടുന്നത് പലരേയും അലട്ടുന്ന പ്രശ്നമാണ്. വയർ ചാടുന്നതും ഇതിനൊപ്പം ആളുകളെ ബുദ്ധിമുട്ടിലാക്കുന്ന അവസ്ഥയാണ്. ക്യത്യമായ ഡയറ്റ് നോക്കുകയും വ്യായാമം ചെയ്യുന്നതും ഭാരം കുറയ്ക്കാൻ സഹായിക്കുന്നു. ജീവിതശൈലിയിൽ കൃത്യമായ മാറ്റംകൊണ്ടുവന്നാൽ ഭാരം എളുപ്പം കുറയ്ക്കാം.
കൊഴുപ്പും കാർബോഹൈേ്രഡറ്റും പഞ്ചസാരയും അടങ്ങിയ ഭക്ഷണങ്ങൾ ഒഴിവാക്കുകയും കലോറി വളരെ കുറഞ്ഞ ഭക്ഷണങ്ങൾ ഡയറ്റിൽ ഉൾപ്പെടുത്തുകയും വേണം. ശരീരഭാരം കുറയ്ക്കാൻ സഹായിക്കുന്ന ഒരു സൂപ്പ് പരിചയപ്പെട്ടാലോ?...
ബ്രൊക്കോളിയും സവാളയും ചേർത്തുള്ള ഒരു സൂപ്പാണിത്. കുറഞ്ഞ കലോറിയും പോഷക സമ്പുഷ്ടവുമായ ഭക്ഷണമായതിനാൽ ശരീരഭാരം കുറയ്ക്കാൻ ബ്രൊക്കോളി സഹായിക്കുന്നു. ഇതിലെ ഉയർന്ന ഫൈബർ ഉള്ളടക്കം വിശപ്പ് കുറയ്ക്കുന്നതിന് സഹായിക്കുന്നു. 100 ഗ്രാം ബ്രൊക്കോളിയിൽ (1 കപ്പ്) 32 കലോറി മാത്രമേ അടങ്ങിയിട്ടുള്ളൂ. പാകം ചെയ്ത ഒരു ബൗൾ ബ്രോക്കോളിയിൽ 60 കലോറിയാണ് അടങ്ങിയിട്ടുള്ളത്.
എങ്ങനെയാണ് ഈ സൂപ്പ് തയ്യാറാക്കുന്നതെന്ന് നോക്കാം...
വേണ്ട ചേരുവകൾ...
ബ്രൊക്കോളി 2 ബൗൾ
ചെറിയ ഉള്ളി 4 എണ്ണം
ഒലിവ് ഓയിൽ 2 സ്പൂൺ
ഉപ്പ് ആവശ്യത്തിന്
കുരുമുളക് ഒരു നുള്ള്
തയ്യാറാക്കുന്ന വിധം...
ആദ്യം ബ്രൊക്കോളിയും ഉള്ളിയും നന്നായി വൃത്തിയാക്കി അരിഞ്ഞ് വയ്ക്കുക. ഒരു പ്രഷർ കുക്കറിൽ കുറച്ച് ഒലിവ് ഓയിൽ ചൂടാക്കുക. ശേഷം ഓയിൽ ചൂടായി കഴിഞ്ഞാൽ ഉള്ളി ചേർക്കുക. നല്ല പോലെ വഴറ്റുക. തുടർന്ന് അതിൽ ബ്രോക്കോളി ചേർക്കുക. കുറച്ച് സമയം വേവിക്കുക. ശേഷം ഉപ്പ്, കുരുമുളക്, വെള്ളം എന്നിവ ചേർത്ത് തിളപ്പിക്കുക. തണുത്ത ശേഷം മാഷ് ചെയ്യുക. ശേഷം മുകളിൽ അൽപം കുരുമുളക് തൂവുക. ശേഷം കുടിക്കുക. അത്താഴത്തിലോ ഉച്ചഭക്ഷണത്തിലോ കഴിക്കാം.
പ്രാതലിൽ പുഴുങ്ങിയ മുട്ട ഉൾപ്പെടുത്തുന്നത് നല്ലത്, കാരണം