
ശരീരഭാരം കുറയ്ക്കാൻ സഹായിക്കുന്ന നിരവധി ഡയറ്റ് പ്ലാനുകൾ ഇന്നുണ്ട്. ഡയറ്റ് എന്ന പേരിൽ പലരും പട്ടിണി കിടന്നാകും ഭാരം കുറയ്ക്കുക. സ്വയം വിചാരിക്കുന്നതിലും കൂടുതല്‍ ഭാരം ചിലപ്പോൾ പെട്ടെന്ന് കുറയുന്നത് കാണാം. വളരെ പെട്ടെന്ന് ഭാരം കുറയുന്നത് പലതരത്തിലുള്ള ആരോഗ്യപ്രശ്നങ്ങളുണ്ടാക്കാം.
തടി കൂടുന്നു എന്ന് പരാതി പറഞ്ഞാലും അത് കുറയ്ക്കാന്‍ വ്യായാമം ചെയ്യേണ്ട കാര്യം വരുമ്പോള്‍ പിന്‍വാങ്ങുന്നവരാണ് മിക്കവരും. സമയക്കുറവാണ് കാരണമായി പറയുന്നതെങ്കിലും മടിയും ഒരു വില്ലന്‍ തന്നെയാണ്.
ശരീരഭാരം കുറയ്ക്കാൻ സഹായിക്കുന്ന ഒരു പാനീയത്തെ കുറിച്ചാണ് ഇനി പറയാൻ പോകുന്നത്. ആരോഗ്യകരവും രുചികരവുമാണ് ഈ പാനീയം. ശർക്കരയും, നാരങ്ങയുമാണ് ഈ പാനീയം തയ്യാറാക്കാനായി വേണ്ടത്. മിക്ക വീടുകളിലും ഇവ രണ്ടും എപ്പോഴും ഉണ്ടാകും. ധാരാളം പോഷകഗുണങ്ങൾ രണ്ടിലും അടങ്ങിയിരിക്കുന്നു.
ഭക്ഷണത്തിൽ ശർക്കര ഉൾപ്പെടുത്തുന്നതിലൂടെ ശരീരത്തിന്റെ മെറ്റബോളിസം വർധിപ്പിക്കും, ഇത് വയറിനു ചുറ്റുമുള്ള കൊഴുപ്പ് വേഗത്തിൽ ഇല്ലാതാക്കാൻ സഹായിക്കുന്നു. ടോക്സിനുകളെ പുറന്തള്ളുന്നതിലൂടെ ശരീരത്തെ വൃത്തിയാക്കാൻ ഇത് സഹായിക്കുന്നു, അതുവഴി ശരീരഭാരം കുറയ്ക്കാൻ സഹായിക്കുന്നു. ശർക്കരയിൽ കലോറി കുറവാണ്. പക്ഷേ പ്രതിരോധശേഷി വർധിപ്പിക്കുന്ന ഘടകങ്ങൾ ധാരാളം അടങ്ങിയിട്ടുണ്ട്.
ഈ പാനീയം എങ്ങനെയാണ് തയ്യാറാക്കുന്നതെന്ന് നോക്കാം...
ആദ്യം രണ്ട് ഗ്ലാസ് വെള്ളം തിളപ്പിക്കാൻ വയ്ക്കുക. തിളച്ചു വന്നാൽ ഒരു ചെറിയ കഷ്ണം ശർക്കരയും ഒരു ടീസ്പൂൺ നാരങ്ങ നീരും ചേർക്കുക. വെളളത്തിൽ ശർക്കര അലിഞ്ഞുചേരുന്നതുവരെ നന്നായി ഇളക്കുക. ഈ പാനീയം ചൂടോടെയോ അല്ലാതെയോ കുടിക്കാവുന്നതാണ്. എല്ലാ ദിവസവും രാവിലെ വെറും വയറ്റിൽ ഈ പാനീയം കുടിക്കുന്നത് ശരീരഭാരം കുറയ്ക്കാൻ സഹായിക്കുമെന്നാണ് പഠനങ്ങൾ പറയുന്നത്. ഈ പാനീയത്തിൽ തുളസിയിലയോ ഇഞ്ചിയോ പുതിനയിലയോ ചേർക്കുന്നത് കൂടുതൽ ഗുണം ചെയ്യും.
വണ്ണം കുറയ്ക്കുന്നത് അത്ര പ്രയാസമുള്ള കാര്യമല്ല ; ഏഴ് കാര്യങ്ങൾ ശ്രദ്ധിച്ചാൽ മതി...
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Health News അറിയൂ. Food and Recipes തുടങ്ങി മികച്ച ജീവിതം നയിക്കാൻ സഹായിക്കുന്ന ടിപ്സുകളും ലേഖനങ്ങളും — നിങ്ങളുടെ ദിവസങ്ങളെ കൂടുതൽ മനോഹരമാക്കാൻ Asianet News Malayalam