
കുട്ടികൾക്ക് പൊതുവേ ഭക്ഷണം കഴിക്കാൻ പ്രയാസമാണ്. എങ്ങനെയാണ് കുട്ടിയെ ഭക്ഷണം കഴിപ്പിക്കേണ്ടത്, ഏതൊക്കെ സമയത്ത് ഭക്ഷണം കൊടുക്കണം, ഏതൊക്കെ ഭക്ഷണങ്ങൾ നൽകണമെന്നതിനെ കുറിച്ചെല്ലാം അമ്മമാർക്ക് സംശയമുണ്ടാകും. ഒരു കാരണവശാലും കുട്ടികളെ പേടിപ്പിച്ചും അടികൊടുത്തും ഭക്ഷണം നൽകരുത്. കുട്ടികൾക്ക് ഭക്ഷണം കൊടുക്കുമ്പോൾ ശ്രദ്ധിക്കേണ്ട ചില കാര്യങ്ങളുണ്ട്...
ഒന്ന്...
എല്ലാവർക്കും നൽകുന്ന ഭക്ഷണം തന്നെ കുട്ടിക്കും കൊടുക്കുക.രാവിലെ എഴുന്നേറ്റ ഉടൻ ചായയോ കാപ്പിയോ കൊടുക്കുന്നതിന് പകരം അര ഗ്ലാസ് പാൽ കൊടുക്കാവുന്നതാണ്. 40 ശതമാനം കുട്ടികളും പ്രഭാതഭക്ഷണം കഴിക്കാറില്ല എന്നാണ് പഠനങ്ങൾ പറയുന്നത്. പ്രഭാതഭക്ഷണം കഴിക്കുന്ന കുട്ടികളിൽ രോഗപ്രതിരോധശക്തിയും കണക്കു കൂട്ടുന്നതിനും ഏകാഗ്രതയ്ക്കും ഉള്ള കഴിവു കൂടുതലായിരിക്കുമെന്നാണ് പഠനങ്ങൾ വ്യക്തമാക്കുന്നത്.
രണ്ട്...
പ്രഭാതഭക്ഷണം കുട്ടികളിലെ അമിതവണ്ണവും രക്തത്തിലെ കൊളസ്ട്രോളിന്റെ അളവും നിയന്ത്രിക്കുന്നതിനു സഹായിക്കും. പ്രഭാതഭക്ഷണം ദോശയോ, ഇഡ്ഡലിയോ, പുട്ടോ, ഏത്തപ്പഴമോ എന്നിവ കൊടുക്കാം. അവയോടൊപ്പം കടലക്കറിയോ, മുട്ടയോ, സാമ്പാറോ കൊടുത്താൽ പോഷകസമൃദ്ധമായി.
മൂന്ന്...
കുട്ടികളുടെ ഭക്ഷണത്തിൽ എപ്പോഴും വൈവിധ്യമുണ്ടാകണം. സ്കൂളിൽ പോകുന്ന കുട്ടികൾക്ക് പ്രഭാതഭക്ഷണം തന്നെ ഉച്ച ഭക്ഷണമായി കൊടുത്തു വിടരുത്. ദിവസവും ഒരു ഇലക്കറിയെങ്കിലും ഭക്ഷണത്തിന്റെ ഭാഗമാക്കണം. ദിവസവും ഒരു മുട്ട ഉൾപ്പെടുത്താം. പച്ചക്കറികൾ ആകർഷകമായി പാചകം ചെയ്യുന്നതും വിളമ്പുന്നതും കുട്ടികൾ ഇഷ്ടപെടും.
നാല്...
ഇടവേളകളിലും നാലുമണിക്കും അണ്ടിപരിപ്പോ ഈന്തപ്പഴമോ പഴങ്ങളോ നൽകാവുന്നതാണ്. നൂഡിൽസ് തനിയെ നൽകാതെ ധാരാളം പച്ചക്കറികളോ അല്ലെങ്കിൽ മുട്ടയും ചേർത്തുണ്ടാക്കുന്നത് കൂടുതൽ ഗുണം ചെയ്യും.
കൊതുകുകളിൽ നിന്ന് കുട്ടികളെ സംരക്ഷിക്കാൻ ചെയ്യേണ്ടത്...
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Health News അറിയൂ. Food and Recipes തുടങ്ങി മികച്ച ജീവിതം നയിക്കാൻ സഹായിക്കുന്ന ടിപ്സുകളും ലേഖനങ്ങളും — നിങ്ങളുടെ ദിവസങ്ങളെ കൂടുതൽ മനോഹരമാക്കാൻ Asianet News Malayalam