കരളിന്‍റെ ആരോഗ്യത്തിന് ശ്രദ്ധിക്കേണ്ട നാല് സിംപിള്‍ കാര്യങ്ങള്‍...

By Web TeamFirst Published Jul 6, 2020, 3:51 PM IST
Highlights

കരളിന്‍റെ ആരോഗ്യത്തെ ബാധിക്കുന്ന രോഗങ്ങളില്‍ മഞ്ഞപ്പിത്തം മുതല്‍ ഫാറ്റി ലിവര്‍ സിന്‍ഡ്രോം വരെയുണ്ട്. 

ശരീരത്തിലെ ഏറ്റവും വലിയ ഗ്രന്ഥിയാണ് കരള്‍. ശരീരത്തിലെ ദഹനപ്രക്രിയയ്ക്ക് ആവശ്യമായ പിത്തരസം നിർമിക്കുന്നത് കരളാണ്. മാലിന്യങ്ങളേയും ആവശ്യമില്ലാത്ത മറ്റ് വസ്തുക്കളേയും സംസ്കരിച്ച് ശരീരം വൃത്തിയായി സൂക്ഷിക്കുന്നതിൽ പ്രധാന പങ്ക് വഹിക്കുന്നതും കരള്‍ ആണ്. 

കരളിന്റെ ആരോഗ്യത്തെ ബാധിക്കുന്ന രോഗങ്ങളില്‍ മഞ്ഞപ്പിത്തം മുതല്‍ ഫാറ്റി ലിവര്‍ സിന്‍ഡ്രോം വരെയുണ്ട്. ക്യാന്‍സര്‍ പോലും കരളിനെ ബാധിക്കാം. കരളിന്റെ ആരോഗ്യം തകരാറിലായാല്‍ അത് ആരോഗ്യത്തെ ഗുരുതരമായി ബാധിക്കും. അതുകൊണ്ടുതന്നെ, കരളിന്‍റെ ആരോഗ്യം സംരക്ഷിക്കേണ്ടത് വളരെ പ്രധാനപ്പെട്ട കാര്യമാണ്. 

കരളിന്‍റെ ആരോഗ്യത്തിനായി ശ്രദ്ധിക്കേണ്ട ചില കാര്യങ്ങള്‍ നോക്കാം...

ഒന്ന്... 

അമിത മദ്യപാനവും പുകവലിയുമാണ് പലപ്പോഴും കരളിന്‍റെ ആരോഗ്യത്തെ നശിപ്പിക്കുന്നത്.  അതിനാല്‍ മദ്യപാനവും ഒപ്പം പുകവലിയും തീര്‍ത്തും ഉപേക്ഷിക്കുന്നതാണ് നിങ്ങളുടെ കരളിന്‍റെ ആരോഗ്യത്തിന് നല്ലത്. 

രണ്ട്...

നിത്യവും ചിട്ടയായി വ്യായാമം ചെയ്യുന്നത് കരളിന്‍റെ ആരോഗ്യത്തിന് നല്ലതാണ്. കരളിന്റെ ആരോഗ്യത്തിനായി പ്രതിദിനം 30–40 മിനിറ്റ് വരെ വ്യായാമം ചെയ്യണമെന്നാണ് വിദഗ്ധര്‍ പറയുന്നത്. യോഗ ചെയ്യുന്നതും നല്ലതാണ്. 

മൂന്ന്...

കീടനാശിനികൾ, രാസവസ്തുക്കൾ തുടങ്ങിയ വിഷവസ്തുക്കളുമായി നേരിട്ടുള്ള സമ്പർക്കം പരിമിതപ്പെടുത്തുക. 

നാല്...

ഭക്ഷണം ആരോഗ്യകരമാക്കുകയാണ് മറ്റൊരു പ്രധാന കാര്യം. എണ്ണയും കൊഴുപ്പും കുറഞ്ഞ ഭക്ഷണം കഴിക്കണം.  പഴങ്ങൾ, പച്ചക്കറികൾ ധാരാളമായി കഴിക്കാം. ധാരാളം നാരുകൾ അടങ്ങിയ ഭക്ഷണങ്ങൾ പരമാവധി ഉൾപ്പെടുത്തുക. ഓട്സ്, ബ്രൊക്കോളി, ചീര,  ബ്ലൂബെറി, ബദാം എന്നിവ ഡയറ്റില്‍ ഉള്‍പ്പെടുത്താം. വെള്ളം ധാരാളം കുടിക്കാം. 

Also Read: നിങ്ങളുടെ കരള്‍ അപകടത്തിലാണോ? അറിയാം ഈ ലക്ഷണങ്ങള്‍....
 

click me!